Latest News

തലയില്‍ എണ്ണ തേക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Malayalilife
topbanner
തലയില്‍ എണ്ണ തേക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മുടി വളരാന്‍ പലതരത്തിലുള്ള ഓയില്‍ തേക്കാറുണ്ട്. ചിലര്‍ എന്നും എണ്ണ തേച്ച് കുളിക്കുന്നവരുമുണ്ട്. എന്നാല്‍, എണ്ണ തലയില്‍ തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് ഇവ കാരണമാകുന്നു. മുടി വളരാന്‍ പലതരത്തിലുള്ള ഓയില്‍ തേക്കാറുണ്ട്. ചിലര്‍ എന്നും എണ്ണ തേച്ച് കുളിക്കുന്നവരുമുണ്ട്. എന്നാല്‍, എണ്ണ തലയില്‍ തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് ഇവ കാരണമാകുന്നു.
എണ്ണ തേച്ചാല്‍ ലഭിക്കുന്ന ഗുണം

എണ്ണ തേച്ച് കുളിച്ചാല്‍ നിരവധി ഗുണങ്ങളാണ് മുടിക്ക് ലഭിക്കുന്നത്. മുടിയെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും മുടിയ്ക്ക് വേണ്ടത്ര പോഷകങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, മുടി നന്നായി വളരുന്നതിനും ബലം വയ്ക്കുന്നതിനും പൊട്ടിപോകാതെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍, എണ്ണ ശരിയായ രീതിയില്‍ തേച്ച് കുളിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് കാരണമാകും. അവ എന്തെല്ലാമെന്ന് നോക്കാം.

രാത്രിയില്‍ എണ്ണ തേച്ച് കിടക്കുന്നത്

ചലര്‍ രാത്രിില്‍ എണ്ണ തേച്ച് പിറ്റേന്ന് രാവിലെ കുളിക്കുന്നവരുണ്ട്. തലയില്‍ എണ്ണ നന്നായി പിടിക്കുന്നതിനായിട്ടാണ് പലരും ഇത്തരത്തില്‍ ചെയ്യുന്നത്. എന്നാല്‍, ഇത്തരത്തില്‍ എണ്ണ തേച്ച് രാത്രിയില്‍ കിടക്കുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് മുടിയുടെ ആരോഗ്യം കെടുത്തുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, നല്ല തലവേദന, കഴുത്ത് വേദന, സൈനസ് എന്നിവയെല്ലാം വരുവാനുള്ള സാധ്യത കൂടുതലാണ്. ചിലര്‍ക്ക് നീരിറക്കം പോലെയുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നതിന് കാരണമാണ്. ഒരിക്കലും രാത്രിയില്‍ എണ്ണ തേച്ച് കിടക്കുന്നത് മുടി നല്ലപോലെ വളരാന്‍ സഹായിക്കില്ലെന്ന് മനസ്സിലാക്കണം.

കുളിച്ചതിന് ശേഷം എണ്ണ തേക്കുന്നത്

ചിലര്‍ കുളി കഴിഞ്ഞതിന് ശേഷം മുടിയില്‍ എണ്ണ തേക്കുന്നത് കാണാം. ഒരിക്കലും നനഞ്ഞ മുടിയില്‍ എണ്ണ തേക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ മുടിയിലും തലയിലും അമിതമായി പൊടി ഇരിക്കുന്നതിനും, ഇത് താരന്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. അതുപോലെ, നനഞ്ഞിരിക്കുന്ന മുടിയില്‍ വീണ്ടും എണ്ണ ഇടുമ്പോള്‍ ശരീരത്തിലേയ്ക്ക് കൂടുതല്‍ തണുപ്പ് എത്തുന്നു. ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

മുടിയില്‍ മാത്രം എണ്ണ തേക്കുന്നത്
ചിലര്‍ തലയോട്ടിയില്‍ എണ്ണ തേയ്ക്കാതെ മുടിയില്‍ മാത്രം എണ്ണ തേച്ച് പിടിപ്പിക്കുന്നവരുണ്ട്. എന്നാല്‍, തലയോട്ടിയിലും എണ്ണ തേച്ച് നന്നായി മസാജ് ചെയ്ത് കൊടുക്കുന്നത് മുടിയുടെ വളര്‍ച്ചയെ കാര്യമായി സഹായിക്കും. തലയിലേയ്ക്ക് നല്ലരീതിയില്‍ ബല്ഡ് സര്‍ക്കുലേഷന്‍ നടക്കുന്നതിനും ഇത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ വളരെയധികം സഹായിക്കും.

സ്ഥിരമായി ഒരു ഓയില്‍ ഉപയോഗിക്കാത്തത്

ചിലര്‍ സ്ഥിരമായി ഒരേ ഓയില്‍ ഉപയോഗിക്കാതിരിക്കുന്നത് കാണാം. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് ഓയില്‍ മാറ്റുന്നത് മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നതിലേയ്ക്ക് നയിക്കുന്ന കാര്യമാണ്. അതുപോലെ മുടിയുടെ സ്ട്രക്ച്വര്‍ തന്നെ ഇത് മാറഅറുന്നു. അതിനാല്‍, ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് ഓയില്‍ മാറ്റുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. നിങ്ങളുടെ മുടിയ്ക്ക് ചേരുന്ന ഏതെങ്കിലും ഒരു ഓയില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും.

ചൂടുവെളളത്തില്‍ കുളിക്കുന്നത്
നമ്മളുടെ ശരീരത്തില്‍ ചൂടുവെള്ളം കൊണ്ട് കുളിക്കുന്നത് നല്ലതാണ്. എന്നാല്‍, തല ചൂടുവെള്ളത്തില്‍ കുളിക്കുന്നത് മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കും. കാരണം, നിങ്ങള്‍ ചൂടുവെള്ളത്തില്‍ തല കുളിക്കുമ്പോള്‍ നിങ്ങളുടെ മുടി വേരില്‍ നിന്നും ലൂസ് ആവുകയും ഇത് മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുകയും ചെയ്യും. അതുപോലെ, മുടിയെ നല്ലരീതിയില്‍ വരണ്ടതാക്കുകയും ചെയ്യും. ഇത് മുടി പൊട്ടിപോകുന്നതിലേയ്ക്കും നയിക്കും. അതിനാല്‍, സാധാ വെള്ളത്തില്‍ കുളിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. മുടി കൊഴിച്ചില്‍ കുറയ്ക്കാം.

Read more topics: # മുടി
hair fall oil base

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES