Latest News

മതത്തെ അപമാനിക്കാന്‍ നടക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ നിന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്ത് സുഖമായി ജീവിക്കൂ;'നെഗറ്റിവിറ്റി നിനക്കല്ല.. തീവ്രവാദികളെ ശ്രദ്ധിക്കണ്ട'; റെനീഷ റഹ്മാന് പിന്തുണയുമായി അഖില്‍ മാരാര്‍ 

Malayalilife
 മതത്തെ അപമാനിക്കാന്‍ നടക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ നിന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്ത് സുഖമായി ജീവിക്കൂ;'നെഗറ്റിവിറ്റി നിനക്കല്ല.. തീവ്രവാദികളെ ശ്രദ്ധിക്കണ്ട'; റെനീഷ റഹ്മാന് പിന്തുണയുമായി അഖില്‍ മാരാര്‍ 

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നേരിട്ട രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുന്‍ ബിഗ് ബോസ് സഹമത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍. മതത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ അവഗണിച്ച് സ്വന്തം സന്തോഷത്തിന് പ്രാധാന്യം നല്‍കി ജീവിക്കാന്‍ റെനീഷയ്ക്ക് അഖില്‍ മാരാര്‍ നിര്‍ദ്ദേശം നല്‍കി. 

'ഒപ്പമുണ്ട്..നെഗറ്റിവിറ്റി നിനക്കല്ല നിന്നെ എതിര്‍ക്കുന്നതിലൂടെ നിന്റെ സമൂഹത്തിനാണ്. മതത്തെ അപമാനിക്കാന്‍ നടക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ നിന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്ത് സുഖമായി ജീവിക്കൂ..', എന്നായിരുന്നു അഖില്‍ മാരാരുടെ കമന്റ്. കഴിഞ്ഞ മാര്‍ച്ച് 3-നാണ് റെനീഷ ആറ്റുകാല്‍ പൊങ്കാലയില്‍ ആദ്യമായി പങ്കെടുത്തത്. 

ഭക്തിയോടും നിറഞ്ഞ കണ്ണുകളോടെയും പൊങ്കാല കലത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ച് നില്‍ക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോമ്പുകാലത്ത് ഇത് വേണമായിരുന്നോ എന്നും മതം മാറിക്കൂടെ എന്നുമുള്ള ചോദ്യങ്ങളടക്കം ഉയര്‍ത്തിക്കൊണ്ട് നിരവധി സൈബര്‍ ആക്രമണങ്ങള്‍ റെനീഷയ്ക്ക് നേരിടേണ്ടി വന്നത്. 

വിമര്‍ശനങ്ങള്‍ ശക്തമായതോടെ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് റെനീഷ ഒരു വീഡിയോ പങ്കുവെച്ചു. നൂറ് ശതമാനം വിശ്വാസത്തോടും പ്രാര്‍ത്ഥനയോടും കൂടിയാണ് താന്‍ പൊങ്കാലയിട്ടതെന്നും എല്ലാ മതഗ്രന്ഥങ്ങളും ഒരേ കാര്യമാണ് പഠിപ്പിക്കുന്നതെന്നും അവര്‍ ഊന്നിപ്പറഞ്ഞു. റെനീഷയുടെ ഈ മറുപടി കേരളക്കര ഇരുകയ്യും നീട്ടി സ്വീകരിക്കുകയും വലിയ ജനപിന്തുണ നേടുകയും ചെയ്തു. 

 ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5-ലെ വിജയിയായ അഖില്‍ മാരാര്‍ റെനീഷയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിയത്. 'ഒപ്പമുണ്ട്.. നെഗറ്റീവിറ്റി നിനക്കല്ല നിന്നെ എതിര്‍ക്കുന്നതിലൂടെ നിന്റെ സമൂഹത്തിനാണ്. മതത്തെ അപമാനിക്കാന്‍ നടക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ നിന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്ത് സുഖമായി ജീവിക്കൂ..' എന്നായിരുന്നു അഖില്‍ മാരാരുടെ കമന്റ്. താന്‍ എന്നും റെനീഷയോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

akhiL marar support reneesha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES