സമ്പത്ത് വരുന്നതിന് തടസ്സമാകുന്നമെന്ന് വിശ്വസിക്കപ്പെടുന്ന ചില കാര്യങ്ങള്‍ ..!
ഈ ദാരിദ്ര്യം എന്ന് തീരും എന്ന് നമ്മള്‍ പലപ്പോഴും പറയുന്നതും ഓര്‍ക്കുന്നതുമായ കാര്യങ്ങളാണ്. പണമില്ലാത്തതിന്റെ പേരില്‍ കടം വാങ്ങിയും ലോണ്‍ എടുത്തും പ്രശ്‌നങ്ങള്‍ ഒതുക്കുന്നവരാണ് നമ്മള്‍ .എന്നാല്‍ പിന്നെയും കടങ്ങള്‍ കൂടുന്നതല്ലാതെ അത് നികത്താന്‍ കഴിയുന്നില്ല. എന്താണിതിന് കാരണം. ചില സാധനങ്ങള്‍ വീട്ടില്‍ വച്ചാല്‍ കടം കൂടും എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ നമ്മള്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. ഒരുപക്ഷേ ചില വിശ്വസങ്ങള്‍ ശരിയായി വരാം. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും വീട്ടില്‍ കടം കേറുന്നതിന് കാരണമായ ചില വസ്തുക്കള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം .
പൊട്ടിയ കണ്ണാടി
ഒട്ടുമിക്ക ആളുകള്‍ക്കുമുള്ള ഒരു ശീലമാണ് എഴുന്നേറ്റയുടന്‍ കണ്ണാടിയില്‍ നോക്കുന്നത്. പലരുടെയും മുറികളില്‍ കട്ടിലിന്റെ എതില്‍വശത്തായി തന്നെയാണ് കണ്ണാടി സ്ഥാപിക്കുന്നതും. എന്നാല്‍ രാവിലെ എഴുനേക്കുമ്പോള്‍ കണ്ണാടി നോക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലെങ്കിലും രാവിലെ പൊട്ടിയ കണ്ണാടിയില്‍ നോക്കുന്നത് നമുക്ക് ഒരുപാട് ദോഷം ചെയ്യും.പൊട്ടിയ കണ്ണാടി വീട്ടില്‍ വെച്ചാല്‍ കുടുംബം നശിക്കും കുടുംബത്തില്‍ വഴക്ക് ഉണ്ടാകും എന്നൊക്കെ നമ്മള്‍ പണ്ടുമുതലെ കേട്ടിട്ടുളള കാര്യങ്ങളാണ് .എന്നാല്‍ പലരും ഇത് കാര്യമാക്കി എടുക്കാറില്ല .എന്നാല്‍ ഇതിലൊക്കെ കുറച്ച് കാര്യങ്ങള്‍ ഉണ്ട് .ഇന്നോ ഇന്നലെയോ അല്ല ഈ വിശ്വാസത്തിന് ശകതി കൂടിയത്. പൊട്ടിയ കണ്ണാടി വീട്ടിലുണ്ടെങ്കില്‍ വീട്ടില്‍ ദാരിദ്രം വരാനുളള കാരണമാകുമെന്നാണ് ശാസ്ത്രം .
ഭിത്തിയിലെ വിള്ളല്‍
നമ്മുടെ വീടിന്റെ പല ഭാഗങ്ങളിലും വിളളല്‍ ഉണ്ടാകും .ഇത് ചിലപ്പോള്‍ ശരിയാക്കാനോ ഒന്നും നമ്മള്‍ സമയം കണ്ടെത്താറില്ല .എന്നാല്‍
വിള്ളല്‍ വീണ ഭിത്തിയും ഉടന്‍ തന്നെ ശരിയാക്കുന്നതാണ് നല്ലത്. ഇത് നമ്മുടെ സാമ്പത്തിക അടിത്തറ ഇളകും എന്നതിന്റെ സൂചനയാണ്.
പ്രാവിന്റെ കൂട്
വീട്ടില്‍ കിളികളുടെ കൂട് കണ്ടിരിക്കാന്‍ നല്ല രസമാലേ . പ്രാവിന് കൂട് വെയ്ക്കാന്‍ അങ്ങനെ കൃത്യമായ സ്ഥലമൊന്നുമില്ല. എവിടെ വേണമെങ്കിലും കൂട് വെയ്ക്കും. പക്ഷേ പ്രാവ് നിങ്ങളുടെ വീടിന്റെ എവിടെയെങ്കിലും കൂടുവെച്ചിട്ടുണ്ടങ്കില്‍ അത് സൂക്ഷിക്കണം. കാരണം ദാരിദ്ര്യം കൊണ്ട് വരാന്‍ പ്രാവിന്റെ കൂട് പലപ്പോഴും കാരണമാകും.വീടിന്റെ സൈഡിലോ മറ്റോ കൂട് ഉണ്ടെങ്കില്‍ അത് പുറത്തേക്ക് മാറ്റാന്‍ ശ്രദ്ധിക്കണം .
തേനീച്ചക്കൂട്
തേനീച്ചക്കൂട് നിര്‍ഭാഗ്യം എന്നതിലുപരി അപകടകരവുമാണ് എന്നതാണ് സത്യം. ഇത് നിങ്ങളുടെ വീട്ടിലെ സൗഭാഗ്യത്തേയും സമ്പത്തിനേയും ആകര്‍ഷിച്ച് ഇല്ലാതാക്കുന്നു.
ചിലന്തി വല
വീട്ടില്‍ ചിലന്തി വല വെച്ചാല്‍ ഉടന്‍ തന്നെ നമ്മുടെ വീട്ടിലുളള മുതിര്‍ന്നവര്‍ അത് തട്ടിക്കളാറുണ്ട്.നമ്മുടെ വീട്ടിലെ ഐശ്വര്യത്തിനു മുകളിലാണ് ചിലന്തി വല വെച്ചിരിയ്ക്കുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
വവ്വാല്‍
വീട്ടിനകത്തേക്ക് വവ്വാല്‍ കടന്നു വരുന്നതും അത്ര നല്ലതല്ല, ഇനി വവ്വാല്‍ കൂടു കെട്ടി താമസമാരംഭിച്ചാല്‍ ഉടന്‍ തന്നെ അതിനെ തുരത്തുന്നതാണ് നല്ലത്.
പൈപ്പിന്റെ ലീക്ക്
പലപ്പോഴും പൈപ്പിന്റെ ലീക്ക് നമ്മളത്ര കാര്യമാക്കാറില്ല.എന്തെങ്കിലും പ്ലാസ്റ്റിക് വെച്ചോ അല്ലെങ്കില്‍ തുണി വെച്ചോ അത് താല്ക്കലികമായി അഡ്ജറ്റ് ചെയ്ത് വെയ്ക്കും .എന്നാല്‍ ഈ ഒരു രീതി ശരിയല്ല. എന്നാല്‍ ഇത് ഉടന്‍ തന്നെ മാറ്റുന്നതാണ് നല്ലത്. കാരണം പൈപ്പ് ചോരുന്നതിലൂടെ നമ്മുടെ സമ്പത്തും ഐശ്വര്യവുമാണ ചോരുന്നത് എന്നതാണ് സത്യം.
വീടിന്റെ മേല്‍ക്കൂര
വീടിന്റെ മേല്‍ക്കൂര ഒരിക്കലും ആവശ്യമില്ലാത്ത വസ്തുക്കള്‍ കൊണ്ടു തള്ളാനുള്ള സ്ഥലമായി കണക്കാക്കരുത്. കാരണം ഇതുണ്ടാക്കുന്നത് ഐശ്വര്യക്കേടാണ് എന്നത് തന്നെ കാരണം.മേല്‍ക്കുര വ്യത്തിയാക്കി വെയ്ക്കുക അല്ലെങ്കില്‍ ഒന്നും വെയ്ക്കാതിരിക്കുക .ചുമ്മാ കിടക്കുന്ന സ്ഥലമാണെന്നും പറഞ്ഞ് മുഴുവന്‍ ആവിശ്യമില്ലാത്ത സാധനങ്ങള്‍ ഇന്ി അവിടെ വയ്ക്കരുത് .
ഉപയോഗമില്ലാത്ത പൂക്കള്‍
പൂക്കള്‍ വീട്ടില്‍ വയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് .അതുകൊണ്ട് തന്നെ ധാരാളം പൂക്കള്‍ കൊണ്ടുവന്ന് വീട്ടില്‍ വെറുതെ വയ്ക്കുന്നവര്‍ ഉണ്ട്
പൂജാമുറിയില്‍ പൂക്കള്‍ ആവശ്യമാണങ്കിലും ആവശ്യം കഴിഞ്ഞാല്‍ അത് അവിടെ നിന്ന് മാറ്റാന്‍ ശ്രദ്ധിക്കുക .
ഉണങ്ങിയ ഇലകള്‍
പലരും വീട്ടിനകത്ത് ചെടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഉപയോഗമില്ലാതെ ഉണങ്ങിയ ഇലകള്‍ ധാരാളം വീട്ടിനകത്ത് ഉണ്ടാവും. ഉണങ്ങുന്ന ഇലകള്‍ അപ്പപ്പോള്‍ നീക്കം ചെയ്യുന്നതാണ് നല്ലത് .
ലൂസായ വയറുകള്‍
വീടിന്റെ അകത്ത് പണികഴിഞ്ഞാല്‍ അവിടെയും ഇവിടേയുമായി ലൂസായ വയറുകളും മറ്റും കിടക്കാറുണ്ട്.ഇത് നീക്കം ചെയ്യാതെ ചിലപ്പോള്‍ മാസങ്ങളോളം അവിടെ കിടക്കും .എടുത്ത് മാറ്റാന്‍ ആരും തന്നെ ശ്രദ്ധിക്കാറില്ല . എന്നാല്‍ അത് നിര്‍ഭാഗ്യമാണ് ഉണ്ടാക്കുന്നത് എന്നാണു വിശ്വാസം.