വേനൽ കാലത്ത് സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യമാണ് നൽകേണ്ടത്. അതിനായി ആദ്യമേ തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. എന്നാൽ ഇപ്പോഴത്തെ സഹായചര്യത്തിൽ വീട്ടിൽ നിന്ന് കൊണ്ട് തന്നെ ചർമ്മത്തെ സംരക്ഷിക്കാം. അതിനായി തൈര് കൊണ്ട് ഒരു പാക്ക് ഉപയോഗിക്കാവുന്നതാണ്. തിളക്കം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ചില എളുപ്പമുള്ള വഴികള്‍ തൈരുപയോഗിച്ച് പരീക്ഷിക്കാം.
തൈരും തേനും ഫേസ് പാക്ക്
ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ തൈരും തേനും വളരെ ഫലപ്രദമാണ്. തൈര് ചര്‍മ്മത്തെ വൃത്തിയാക്കുന്നു. ഈ ഫെയ്സ് പായ്ക്ക് ഉണ്ടാക്കാന്‍, രണ്ട് ടീസ്പൂണ്‍ തൈര് എടുത്ത് അതില്‍ ഒരു ചെറിയ ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ നന്നായി ഇളക്കുക. ഏകദേശം മാസ്‌ക് മുഖത്ത് 10 മിനിറ്റ് വയ്ക്കുക, ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയാം.
തൈരും ചെറുപയര്‍ ഫേസ് പായ്ക്ക്
നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം ലഭിക്കാനായി , തൈരും ചെറുപയറും ഫേസ്പാക്ക് ഉണ്ടാക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ചെറുപയര്‍ പൊടി ചേര്‍ത്ത് പായ്ക്കാക്കി മുഖത്തിടുക.15 മിനിറ്റ് ശേഷം നന്നായി മുഖം കഴുകുക.
തൈരും കടലമാവും
ഇത് നിങ്ങളെ ചര്‍മ്മത്തിലെ അധിക എണ്ണ നീക്കി ചര്‍മ്മത്തിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍, ഈ കോമ്പിനേഷന്‍ ചര്‍മ്മത്തിന് അനുയോജ്യമാണ്.
കൊഴുപ്പുള്ള തൈര്: 1 ടീസ്പൂണ്‍, കടല മാവ്: 1/2 ടീസ്പൂണ്‍, ഓറഞ്ച് തൊലി പൊടി: 1/4 ടീസ്പൂണ്‍ എന്നിവയാണ് ആവശ്യം. എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. തൈര് അല്ലെങ്കില്‍ കടലമാവ് എന്നിവയുടെ അളവ് അനുസരിച്ച് ക്രമീകരിക്കുക. മുഖം നന്നായി വൃത്തിയാക്കി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക.15-20 മിനിറ്റ് കഴിഞ്ഞ് മുഖം സ്‌ക്രബ് ചെയ്ക് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം മോയ്‌സ്ചുറൈസര്‍ പുരട്ടണം.
തൈര്-ഓട്സ് മാസ്‌ക്
ഒരു ടീസ്പൂണ്‍ തൈര് എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഓട്സ് ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും പുറംതള്ളാനും സഹായിക്കും.