നിങ്ങളുടെ പങ്കാളി വിശ്വസ്തയാണോ? അതോ നിങ്ങളെ വഞ്ചിക്കുന്നവളാണോ? നിങ്ങളുമൊത്തുള്ള ലൈംഗികബന്ധത്തിൽനിന്നുതന്നെ ഭാര്യയുടെ വിശ്വസ്തത കണ്ടുപിടിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. ലൈംഗിക ബന്ധത്തിനിടെ രതിമൂർഛ അഭിനയിക്കുന്നത് ചിലപ്പോൾ സ്ത്രീകളുടെ രീതിയാണ്. എന്നാൽ, വ്യാജ രതിമൂർഛയിലൂടെ നിങ്ങളെ തൃപ്തിപ്പെടുത്താൻ കൂടെക്കൂടെ അവർ ശ്രമിക്കുന്നുവെങ്കിൽ ഉറപ്പിക്കുക, അവർ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ഗവേഷകർ പറയുന്നു.
രതിമൂർഛ അഭിനയിക്കുന്നതിന്റെ തോത് എത്രത്തോളം കൂടുതതലാണോ, അത്രത്തോളം നിങ്ങളെ വഞ്ചിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഭാര്യയെ തൃപ്തിപ്പെടുത്താൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഗവേഷകർ പറയുന്നു. രതിമൂർഛ കുറച്ചുമാത്രം സംഭവിക്കുന്നവർ പങ്കാളിയെ വഞ്ചിക്കാനുള്ള സാധ്യതയും കുറവാണ്.
38 യുവതികളെയും 121 യുവാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പഠനത്തിലാണ് ഈ നിഗമനങ്ങൾ. യുവതികളോട് എത്ര തവണ രതിമൂർഛ അനുഭവപ്പെടുന്നുണ്ടെന്നും യുവാക്കളോട് പങ്കാളികൾ എത്രതവണ അതിലേക്കെത്തിയെന്നും ചോദിച്ച് മനസ്സിലാക്കിയാണ് ഗവേഷകർ പഠനം നടത്തിയത്. പങ്കാളിയെ ഇതുവരെ വഞ്ചിച്ചിട്ടുണ്ടോ എന്നതും ഭാവിയിൽ അതിനുള്ള സാധ്യതയുണ്ടോ എന്നതും ചോദിച്ചറിഞ്ഞു.
വ്യാജമായി അഭിനയിക്കുന്ന രതിമൂർഛകൾ പുരുഷനുമായുള്ള ബന്ധത്തിൽ വിശ്വസ്തത പുലർത്തുന്നതിലുള്ള സ്ത്രീയുടെ സ്ഥിരതയെ കാണിക്കുന്നുണ്ടെന്ന് 'ഹ്യൂമൻ ഓർഗസ്സം ആസ് ഇവോൾവ്ഡ് സിഗ്നൽ' എന്ന പഠനം കണ്ടെത്തുന്നു. നോർത്ത് വെസ്‌റ്റേൺ സർവകലാശാലയിലെ ഡോ. ആദം സാഫ്രോണാണ് പഠനത്തിന് നേതൃത്വം നൽകിയത്.