ബാർബി ഡോൾ കാണാൻ ആർക്കാണിഷ്ടമില്ലാത്തത്...? അപ്പോൾ പിന്നെ ജീവനുള്ള ബാർബിയെപ്പോലൊരു പെൺകുട്ടിയെ കാണാൻ എങ്ങനെയിരിക്കും..? അത്തരത്തിലുള്ള അത്ഭുതം ജനിപ്പിക്കുന്ന പെൺകുട്ടിയാണ് ബ്രസീലിലെ 23കാരിയായ പെൺകുട്ടിയാണ് ആൻഡ്രെസ ഡാമിയാനി. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ജീവനുള്ള പാവക്കുട്ടിയാണ് ഡാമിയാനി. ജന്മനാ പാവക്കുട്ടിയെ പോലെയാണീ സുന്ദരി. ഇപ്പോൾ ഈ പെൺകുട്ടിയെക്കുറിച്ച് അറിഞ്ഞ് തുടങ്ങിയതോടെ ആരാധകർ പെരുകുകയാണെന്നും റിപ്പോർട്ടുണ്ട്. ഈ അപൂർവ രൂപത്തിനായി ഡാമിയാനി യാതൊരു വിധത്തിലുള്ള പ്ലാസ്റ്റിക് സർജറിയും നടത്തിയിട്ടുമില്ല. 20 ഇഞ്ച് അരക്കെട്ടും 32എഫ് ബ്രാ സൈസുമാണ് ഈ സുന്ദരിക്കുള്ളത്.
ഇതിന് പുറമെ ബാർബിയെപ്പോലെ മുഖഭാവങ്ങളും വലിയ കണ്ണുകളും നീളമേറിയ കാലുകളുമാണ് ഡാമിയാനിക്കുള്ളത്. എന്നാൽ ഈ സുന്ദരിയുടെ സൗന്ദര്യത്തെക്കുറിച്ച് ബ്രസിലുകാർക്കിടയിൽ അഭിപ്രായ വ്യത്യാസവുമേറെയുണ്ട്. ചിലർ പറയുന്നത് പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ഇവർ ഈ രൂപം നേടിയെടുത്തതെന്നാണ്. എന്നാൽ മറു വിഭാഗം ഇത് ജന്മനാ ലഭിച്ച സൗന്ദര്യമാണെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട്.തന്നെ കാണുന്ന അപരചിതർ പേടിയോടെ ഓടി മാറുന്ന അനുഭവവും തനിക്കുണ്ടാവാറുണ്ടെന്നാണ് ഡാമിയാനി വെളിപ്പെടുത്തുന്നു. ഏവർക്കും ഒരു പാവയെപ്പോലെ സുന്ദരമാകാമെന്ന് ഏവരെയും ബോധ്യപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഈ കൊച്ചു സുന്ദരി പറയുന്നത്. അതിനായി തങ്ങളുടേതായ രൂപം സൃഷ്ടിക്കുകയും സന്തോഷത്തോടെ ഇരിക്കുകയുമാണ് വേണ്ടതെന്നും ഡാമിയാനി പറയുന്നു.
താൻ ഈ രൂപം നിലനിർത്താൻ കുറച്ച് മെയ്‌ക്കപ്പ് മാത്രമേ നടത്തുന്നുള്ളുവെന്നും അതിനായി പ്രത്യേക ആഹാര നിയന്ത്രണങ്ങളൊന്നും അനുവർത്തിക്കുന്നില്ലെന്നും ഡാമിയാനി പറയുന്നു. ഇതിന് പുറമെ വ്യായാമവും ചെയ്യുന്നില്ല.വളരെ മുമ്പ് തന്നെ പാവയെപ്പോലുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും അത് നിലനിർത്താൻ പ്രത്യേക ശ്രദ്ധയൊന്നും പുലർത്തിയിരുന്നില്ലെന്നും സുന്ദരി പറയുന്നു. തന്റെ ആരാധകരിൽ നിന്നും സ്‌നേഹമസൃണമായ നിരവധി സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും ഡാമിയാനി പറയുന്നു. തന്റെ നീലക്കണ്ണുകൾ കവർ ചെയ്യാൻ ഡാമിയാനി ബ്ലൂ കോൺടാക്ട് ലെൻസുകൾ ധരിക്കുന്നുണ്ട്.മുടിക്ക് നീളം തോന്നാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്ന എക്സ്റ്റൻഷനുകൾ അവരുടെ ബ്ലീച്ച്ഡ് മുടിക്ക് യോജിച്ച വിധത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ഡാമിയാനിയുടെ യൂട്യൂബ് ചാനലിലന് ആറ് ലക്ഷം സബ്‌സ്‌ക്രൈബർമാരാണുള്ളത്. തന്റെ സ്‌റ്റൈലുകൾ സുന്ദരി ഈ ചാനലിലൂടെ പ്രദർശിപ്പിക്കുകയും ചെയ്യും. പത്ത് ലക്ഷത്തിലധികം പേരാണീ ചാനൽ കണ്ടിരിക്കുന്നത്. കണ്ണുകൾ വിടർന്നതാക്കാൻ വേണ്ടി കൂടിയാണ് ഡാമിയാനി നീീല കോൺടാക്ട് ലെൻസുകൾ ധരിച്ചിരിക്കുന്നത്. ഇതിന് പുറമെ വാട്ടർ ലൈനിന് മുകളിൽ ഒരു വൈറ്റ് ഐലൈനർ പെൻസിലും ഡാമിയാനി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ മൂന്ന് വ്യത്യസ്തമായ ഷേഡുകളിലുള്ള ഐ ഷാഡോകളും ഇവർ ഉപയോഗിക്കുന്നുണ്ട്. കണ്ണുകൾക്ക് ആഴം തോന്നിക്കാൻ വേണ്ടി കടുത്ത പർപ്പിൾ ഷേഡും അണിയുന്നു.ഇതിന് പുറമെ പിങ്ക് ലിപ് ലൈനറും ലിപ് സ്റ്റിക്കും ഡാമിയാനി അണിയുന്നു.വളരെ കുട്ടിയായിരിക്കുമ്പോൾ വളരെ നാണം കുണുങ്ങിയായ ഈ ബാർബി ഗേളിന് കൂട്ടുകാരുണ്ടായിരുന്നില്ല.തന്റെ വിചിത്രമായ രൂപം കാരണം ക്ലാസ് മേറ്റുകളിൽ നിന്ന് ഒറ്റപ്പെട്ട നിലയിലായിരുന്നു പഠനകാലത്ത് ഇവർ ചെലവഴിച്ചിരുന്നത്.2012ൽ യൂട്യൂബ് വീഡിയോകൾ നിർമ്മിക്കാനാരംഭിച്ചതോടെയാണ് ഡാമിയാനി പ്രശസ്തയാകാൻ തുടങ്ങിയത്.