നിരവധി ആരോഗ്യ ഗുണങ്ങള്‍ ആണ് വാഴപ്പഴത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഇതില്‍ നിരവധി ഗുണങ്ങളാണ് മുഖകാന്തി വര്‍ധിപ്പിക്കുന്നതിനുള്ള അടങ്ങിയിരിക്കുന്നത്. ധാരാളം ഫാറ്റി ആസിഡുകള്‍ ആണ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാൽ ഇവ കൊണ്ട് എങ്ങനെ ഫേസ് പാക്ക് തയ്യാറാക്കാം എന്ന് നോക്കാം.
ഫേസ് പാക്ക് തയ്യാറാക്കാം
ഒരു വാഴപ്പഴം ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം ആ പഴം പേസ്റ്റാക്കുക. പിന്നാലെ അതിലേക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും രണ്ട് ടീസ്പൂണ്‍ പാലും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് ഒരു മണിക്കൂര്‍ സെറ്റാകാന്‍ മാറ്റിവയ്ക്കുക. നന്നായി ഉണങ്ങി ശേഷം തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.