Latest News

മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമെന്ന് കരീന കപൂര്‍; മോഹന്‍ലാലിനോട് ബഹുമാനം, പൃഥ്വിരാജ് മികച്ച നടന്‍; മലയാളി പ്രേക്ഷകരെ പുകഴ്ത്തി ബോളിവുഡ് താരം 

Malayalilife
 മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമെന്ന് കരീന കപൂര്‍; മോഹന്‍ലാലിനോട് ബഹുമാനം, പൃഥ്വിരാജ് മികച്ച നടന്‍; മലയാളി പ്രേക്ഷകരെ പുകഴ്ത്തി ബോളിവുഡ് താരം 

ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചാല്‍ അതെന്നെ സംബന്ധിച്ച് വലിയ സന്തോഷവും അഭിമാനവുമാകുമെന്ന് ബോളിവുഡിന്റെ പ്രിയതാരം കരീന കപൂര്‍. മലയാള സിനിമാ ലോകത്തേക്ക് ചുവടുവെക്കാനുള്ള തന്റെ കടുത്ത ആഗ്രഹം പ്രകടിപ്പിച്ച താരം, ഇന്‍ഡസ്ട്രിയിലെ താരങ്ങളോടുള്ള ബഹുമാനവും പങ്കുവെച്ചു. പുതിയ ചിത്രമായ 'ദായ്റ'യുടെ റിലീസിന് മുന്നോടിയായി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരീന. മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരോട് തനിക്ക് എന്നും ആഴത്തിലുള്ള ബഹുമാനമുണ്ടെന്ന് കരീന വ്യക്തമാക്കി. 

പൃഥ്വിരാജിന്റെ അഭിനയ ശൈലി ഏറെ ഇഷ്ടമാണെന്നും അദ്ദേഹം വളരെ മികച്ചൊരു നടനാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിനൊപ്പം വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും കരീന പങ്കുവെച്ചു. 

മലയാളി പ്രേക്ഷകരുടെ സിനിമാസ്വാദനത്തെയും താരം വാനോളം പുകഴ്ത്തി. സിനിമകളെ നെഞ്ചിലേറ്റുകയും ആഘോഷമാക്കുകയും ചെയ്യുന്നവരാണ് മലയാളി പ്രേക്ഷകര്‍. എല്ലാത്തരം വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകളെയും ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ അവര്‍ കാണിക്കുന്ന മനസ്സാണ് മലയാള സിനിമയുടെ കരുത്തെന്നും കരീന അഭിപ്രായപ്പെട്ടു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന 'ദായ്റ'യില്‍ ഡിസിപി അജൂനി കോലി എന്ന ശക്തമായ പൊലീസ് കഥാപാത്രത്തെയാണ് കരീന അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ജംഗ്ലീ പിക്‌ചേഴ്‌സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ വിനീത് ജെയിനും ദാവല്‍ ഗഡ്ഡയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.

Read more topics: # കരീന കപൂര്‍.
kareena kapoor wishlist

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES