Latest News

കടമില്ലാതെ ജീവിക്കാനും ആപത്തു സമയത്ത് സഹായിക്കാന്‍ എത്തുന്നവരെ കൈവിടാതെ ചേര്‍ത്തുപിടിക്കാനും മാന്യമായി ജീവിക്കണമെന്നതാണ് ആഗ്രഹം;ചേട്ടന്‍ ബുദ്ധനെന്നോ ക്രിസ്തുവെന്നോ പറയില്ല;കുഞ്ഞുങ്ങള്‍ മിസ് ചെയ്തിട്ടുണ്ടാവില്ലേ..എന്ന് പല സമയത്തും തോന്നും; അഭിമുഖങ്ങളില്‍ കാണുന്ന ഗൗരവമുള്ള ആളല്ല ശോഭന; ഉര്‍വ്വശി വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
കടമില്ലാതെ ജീവിക്കാനും ആപത്തു സമയത്ത് സഹായിക്കാന്‍ എത്തുന്നവരെ കൈവിടാതെ ചേര്‍ത്തുപിടിക്കാനും മാന്യമായി ജീവിക്കണമെന്നതാണ് ആഗ്രഹം;ചേട്ടന്‍ ബുദ്ധനെന്നോ ക്രിസ്തുവെന്നോ പറയില്ല;കുഞ്ഞുങ്ങള്‍ മിസ് ചെയ്തിട്ടുണ്ടാവില്ലേ..എന്ന് പല സമയത്തും തോന്നും; അഭിമുഖങ്ങളില്‍ കാണുന്ന ഗൗരവമുള്ള ആളല്ല ശോഭന; ഉര്‍വ്വശി വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

നടി ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രം 'ആശ' പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രശംസ നേടി മുന്നേറുകയാണ്. ഉള്ളൊഴുക്കിന് ശേഷം ഉര്‍വശിക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ഇതുവരെ അഭിനയിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഭാവപ്പകര്‍ച്ചയാണ് ഈ ചിത്രത്തില്‍ താരം കാഴ്ചവെച്ചിരിക്കുന്നത്. 

വര്‍ഷങ്ങളുടെ അഭിനയ പാരമ്പര്യമുള്ള ഉര്‍വശിയുടെ കുടുംബവിശേഷങ്ങളും പുതിയ അഭിമുഖത്തിലെ വാക്കുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തന്റെ അഭിനയജീവിതത്തിലും സിനിമയ്ക്കപ്പുറമുള്ള വ്യക്തിജീവിതത്തിലും ഭര്‍ത്താവ് ശിവപ്രസാദ് നല്‍കുന്ന പിന്തുണയെക്കുറിച്ച് 'പോര്‍ട്രേയല്‍സ് ബൈ ഗദ്ദാഫി' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി മനസ് തുറന്നു. 

'എന്നെ എന്റെ കുഞ്ഞുങ്ങള്‍ മിസ് ചെയ്തിട്ടുണ്ടാവില്ലേ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് വേണ്ടി എന്നെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് ഭര്‍ത്താവ് ശിവന്‍ ചേട്ടനാണ്. അദ്ദേഹം വിശുദ്ധനോ പ്രവാചകനോ ഒന്നുമല്ല, സാധാരണ മനുഷ്യനാണ്. പക്ഷേ, എന്റെ ജോലിയുടെ മഹത്വം കൃത്യമായി മനസ്സിലാക്കി 100 ശതമാനം പിന്തുണ നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്,' എന്ന് ഉര്‍വശി വ്യക്തമാക്കുന്നു. 

 സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു ഘട്ടത്തില്‍, പ്രേക്ഷകരോട് തനിക്കുള്ള കടപ്പാടിനെക്കുറിച്ച് സ്‌നേഹമുള്ളവര്‍ ഓര്‍മ്മിപ്പിച്ച കാര്യം താരം വൈകാരികമായി പങ്കുവെച്ചു. വലിയ ആഡംബര ജീവിതത്തോടൊപ്പമല്ല താന്‍ സഞ്ചരിക്കുന്നത്. പണത്തിനും പ്രശസ്തിക്കുമപ്പുറം, കടമില്ലാതെ ജീവിക്കാനും ആപത്തു സമയത്ത് സഹായിക്കാന്‍ എത്തുന്നവരെ കൈവിടാതെ ചേര്‍ത്തുപിടിക്കാനും കഴിയും വിധം മാന്യമായി ജീവിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ക്കുന്നു. 

2013-ലാണ് ഉര്‍വശിയും ശിവപ്രസാദും വിവാഹിതരാകുന്നത്. ഇഷാന്‍ പ്രജാപതി എന്നാണ് ഇവരുടെ മകന്റെ പേര്. കുടുംബത്തിലെ എല്ലാ ചുമതലകളും ഭര്‍ത്താവ് സന്തോഷത്തോടെ ഏറ്റെടുക്കുന്നത് കൊണ്ടാണ് തനിക്ക് സ്വസ്ഥമായി സ്വന്തം കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നതെന്ന് ഉര്‍വശി പറയുന്നു. 

ഷൂട്ടിംഗില്ലാത്ത ദിവസങ്ങളില്‍ തനിക്ക് ഇഷ്ടമുള്ളതുപോലെ വിശ്രമിക്കാന്‍ സാധിക്കുന്നത് വീട്ടിലെ കാര്യങ്ങളെല്ലാം ഭര്‍ത്താവ് നോക്കിനടത്തുന്നത് കൊണ്ടാണെന്നും താരം കൃതജ്ഞതയോടെ സ്മരിക്കുന്നു. ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളും താന്‍ ഒറ്റയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും, അതെല്ലാം കടന്നുപോകുമെന്ന് അമ്മ നല്‍കിയ ഉപദേശമാണ് മുന്നോട്ട് നയിച്ചതെന്നും ഉര്‍വശി ഓര്‍ത്തെടുത്തു. സ്വന്തം കഴിവിലും ദൈവത്തിലും വിശ്വസിച്ച് മുന്നേറുക എന്നതാണ് തന്റെ ജീവിത ശൈലിയെന്നും, പ്രതിസന്ധികളെ അതിജീവിച്ച അനുഭവ സമ്പത്താണ് തന്നെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്നും താരം പറയുന്നൂ.

എന്റെ കൂടെ വര്‍ക്ക് ചെയ്തവരെല്ലാം എന്നേക്കാളും ഏതെങ്കിലും ഒരു തരത്തില്‍ കഴിവുള്ളവരാണെന്നും നടി പങ്ക് വക്കുന്നു. സമകാലികയായി വന്ന പാര്‍വതി നല്ല പെണ്ണാണ്. എന്ത് സുന്ദരിയാണ്. അന്നും ഇന്നും സൗന്ദര്യ സങ്കല്‍പ്പം എനിക്കില്ല. പക്ഷെ ഞാന്‍ നോക്കിക്കൊണ്ടിരിക്കും. എന്തൊരു ചന്തമാണെന്നോ ആ പെണ്ണിനെന്ന് സുഹൃത്തുക്കളോട് ഞാന്‍ പറയും. അത് പോലെ ശോഭിയും (ശോഭന). ഇത്രയും സെന്‍സ് ഓഫ് ഹ്യൂമറുള്ള വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അവളും ഞാനും വര്‍ക്ക് ചെയ്യുമ്പോള്‍ ചിരിയായിരിക്കും. ശശിയേട്ടന്റെ പടത്തിലാണെങ്കില്‍ കഴുതക്കുട്ടി, എന്തിനാണ് ചിരിക്കുന്നതെന്ന് ചോദിക്കും. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ചീത്തവാക്കാണ് കഴുതക്കുട്ടി. സ്‌കൂളില്‍ നിന്ന് കൊണ്ട് വന്ന് അഭിനയിപ്പിച്ചാല്‍ ഇങ്ങനെയിരിക്കും അവിടെയിരിക്ക് എന്നൊക്കെ പറയും. 40 വലിയ ആര്‍ട്ടിസ്റ്റുകളുണ്ടാകുന്ന ഫ്രെയിമാണ്. അതിനിടയ്ക്കാണ് ഞാനിത് കാണിക്കുന്നത്.

പക്ഷെ ഇവള്‍ എന്തെങ്കിലും പറഞ്ഞ് കൊണ്ടിരിക്കും. അവള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ ചിരിക്കും. നിങ്ങള്‍ സിനിമകളിലും അഭിമുഖങ്ങളിലും കാണുന്ന ?ഗൗരവമുള്ള ആളല്ല ശോഭന. ശോഭനയുടെ കൂടെയിരുന്ന് അത്രയും ഡീപായി സംസാരിച്ചിട്ടുള്ള എനിക്കറിയാം. ഉ?ഗ്രനായിട്ട് ശോഭനയ്ക്ക് ഹ്യൂമറും ചെയ്യാന്‍ പറ്റും. പേഴ്‌സണലി ഹ്യൂമര്‍ പറയുന്ന ആളാണെന്നും ഉര്‍വശി പറയുന്നു.

Read more topics: # ഉര്‍വശി
urvashi opens up about life and friends

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES