സ്ത്രീകളുടെ മേക്കപ്പ് ബോക്സിൽ സാധാരണയായി പിൻനിരയിൽ ഇടം നേടുന്ന ഒന്നാണ് വാസ്ലിൻ. എന്നാൽ ശരീരം വരളുന്ന വേളകളിൽ നാം ഉപയോഗിക്കുന്ന ഈ വസ്തുവിന് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.
മസ്‌ക്കാരയ്ക്ക് പകരം
വാസ്ലിൻ അഥവാ പെട്രോളിയം ജെല്ലി മസ്‌ക്കാരയ്ക്ക് പകരം ഉപയോഗിക്കുന്നത്തിലൂടെ നോ-മേക്കപ്പ് ലുക്കിന് ഏറെ ഗുണകരമാകും.
പുരികത്തിന്
പുരികം വളരെ മനോഹരമായി ആകൃതിയിൽ നിലനില്കുന്നതിനായി അൽപ്പം വാസ്ലിൻ തേയ്ക്കുന്നത് ഉപയോഗപ്രദമാണ് .
തിളക്കത്തിന്
മേക്കപ്പ് ചെയ്യാൻ അധികം താൽപര്യം ഇല്ലാത്തവർ വാസ്ലിൻ ഉപയോഗിന്നതിലൂടെ മേക്കപ്പിന് തരാൻ കഴിയാത്ത ഗ്ലോ ലഭിക്കുന്നു. ഒരു ‘നാച്ചുറൽ’ ഷൈൻ ചുണ്ടത്തോ കണ്ണിന് മുകളിലോ വാസ്ലിൻ പുരട്ടുന്നത്തിലൂടെ ലഭിക്കും.
പെർഫ്യൂം പ്രൈമർ
വാസ്ലിൻ തേച്ചതിന് മീതെ അൽപം പെർഫ്യൂം അടിക്കുന്നത് ദീർഘനേരം പെർഫ്യൂം സുഗന്ധം നിൽക്കാൻ സഹായകരമാകും.
സ്‌ക്രബ്
വാസ്ലിനിൽ കുറച്ച് പഞ്ചസാരയോ ഉപ്പോ ഇട്ട് ഈ മിശ്രിതം ചുണ്ടത്തോ, മുഖത്തോ, കഴുത്തിലും എല്ലാം സ്ക്രബ്ബറായി നിത്യേനെ ഉപയോഗിക്കാം.