സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ സ്ത്രീക്കായാലും പുരുഷനായാലും വളരെ അധികം ശ്രദ്ധാലുക്കളാണ്. അതുകൊണ്ട് തന്നെ മുഖ സൗന്ദര്യ കാര്യത്തിൽ പുരികത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കട്ടിയുള്ളതും നല്ല ആകൃതിയുള്ളതുമായ പുരികം ആണ് ഏവരുടെയും മോഹം. പുരിക വളര്‍ച്ചയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
പുരികങ്ങളില്‍ പ്രകൃതിദത്തമായ സ്‌ക്രബ് ഉപയോഗിക്കുക. അതിന് വേണ്ടി ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും കുറച്ച് തുള്ളി നാരങ്ങ നീരും ഒരു ടീസ്പൂണ്‍ പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം പുരികങ്ങളില്‍ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്തതിന് പിന്നാലെ കഴുകിക്കളയുക. അതോടൊപ്പം നല്ലൊരു ഐബ്രോ ബ്രഷ് ഉപയോഗിച്ച് ഇടക്കിടയ്ക്ക് പുരികങ്ങള്‍ ചീകി കൊടുക്കുക.
കൃത്യമായി ഇവ ചെറിയ ഇടവേളകളിലെല്ലാം ചീകിയൊതുക്കുന്നത് വഴി പുരികത്തിന് നല്ല കട്ടിയും ആകൃതിയും തോന്നിപ്പിക്കാനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഗുണകരമാകുന്നു. ആവണക്കെണ്ണ ഉപയോഗിക്കുന്നതിലൂടെ രോമവളര്‍ച്ചയെ കട്ടിയുള്ളതാക്കാനും പുരികങ്ങള്‍ക്ക് തിളക്കവും ഈര്‍പ്പവും നല്‍കാനും കഴിയുന്നു. രോമവളര്‍ച്ചക്ക് ഇതിലുള്ള പ്രോട്ടീന്‍, ഫാറ്റി ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം സഹായമരുളുന്നു.
രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ എടുത്ത ശേഷം വിരലു കൊണ്ട് നന്നായി പുരികത്തില്‍ തടവുക. വളരെ മന്ദഗതിയില്‍ മാത്രം പുരിക രോമങ്ങളുടെ വളര്‍ച്ച നടക്കുന്ന ഒരു പ്രവര്‍ത്തനമാണ്. കുറഞ്ഞത് എട്ട് ആഴ്ചകള്‍ വരെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കട്ടിയുള്ള പുരികങ്ങള്‍ കിട്ടുന്നതിനായി സമയമെടുത്തെന്ന് വരാം.