Latest News

വെള്ളിമലയുടെ കാവലാളായി വാവച്ചന്‍; കൂടോത്രം തിയറ്ററുകളില്‍ തരംഗമാകുന്നു!

Malayalilife
വെള്ളിമലയുടെ കാവലാളായി വാവച്ചന്‍; കൂടോത്രം തിയറ്ററുകളില്‍ തരംഗമാകുന്നു!

 'കൂടോത്രം' എന്ന ഹൊറര്‍ കോമഡി സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ഇപ്പോള്‍ തീയേറ്ററുകളില്‍ തരംഗമാവുകയാണ്. മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ ബൈജു എഴുപുന്ന സംവിധായകനാകുന്ന ചിത്രം എന്ന പ്രത്യേകതയോടെ എത്തിയ ഈ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ഇടുക്കി തിരക്കഥ ഒരുക്കിയ ഈ ചിത്രം ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഹൊറര്‍, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് തലങ്ങളെയും അതിമനോഹരമായി കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

വെള്ളിമലയുടെ നായകനും സംരക്ഷകനുമായ വാവച്ചന്‍ എന്ന കഥാപാത്രമായി ബൈജു എഴുപുന്ന സ്‌ക്രീനില്‍ പകര്‍ന്നാടുകയാണ്. മൂന്ന് മക്കളുടെ പിതാവായും മേരിയുടെ ഭര്‍ത്താവായും അദ്ദേഹം അവതരിപ്പിച്ച വൈകാരിക നിമിഷങ്ങള്‍ ഓരോ പ്രേക്ഷകന്റെയും ഉള്ളുലയ്ക്കുന്നതാണ്. ഒരു ആക്ഷന്‍ ഹീറോ എന്നതിലുപരി വൈകാരികമായ രംഗങ്ങളിലും അവിസ്മരണീയമായ രീതിയില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ബൈജു എഴുപുന്നയുടെ സംവിധാന മികവ് സിനിമയിലെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്.

മലയാള സിനിമയിലെ പ്രഗത്ഭരായ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡിനോയ് പൗലോസ്, റേച്ചല്‍ ഡേവിഡ്, ശ്രീനാഥ് മകന്തി, അലന്‍സിയര്‍, സായ്കുമാര്‍, സലിം കുമാര്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, സുധി കോപ്പ, സുനില്‍ സുഖദ, കോട്ടയം രമേഷ്, സജിത ശ്രീജിത്ത്,മനോഹരി ജോയ്, വീണ നായര്‍, ചിത്ര നായര്‍, ഷൈനി സാറ, ദിയ, ബിനു തൃക്കാക്കര, പ്രമോദ് വെളിയനാട്, ജോജി ജോണ്‍, സണ്ണി പി.എന്‍, വേദ് ലക്ഷ്മി, ഫുക്രു, ജോബിന്‍ ദാസ്, ടോം സ്‌കോട്ട്, സാജു കൊടിയന്‍, അംജിത് മൂസ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതില്‍ ഇരട്ട പെണ്‍കുട്ടികളുടെ പ്രകടനവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

സാങ്കേതിക വശങ്ങളിലും ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ ഭംഗിയും കോടമഞ്ഞും പ്രകൃതിയുടെ നിഗൂഢതയും ജിസ്ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന്‍ എന്നിവരുടെ ഛായാഗ്രഹണത്തിലൂടെ മനോഹരമായി പകര്‍ത്തിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഗ്രെയ്സണ്‍ എ.സി.യുടെ എഡിറ്റിംഗും സിനിമയുടെ ആവേശം നിലനിര്‍ത്തുന്നു. ഫിനിക്‌സ് പ്രഭു ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന് കൂടുതല്‍ കരുത്ത് പകരുന്നു. സാന്‍ജോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റെജി ആണ്. ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച നിഗൂഢ രഹസ്യം ബിഗ് സ്‌ക്രീനില്‍ അതിഗംഭീരമായ ദൃശ്യാനുഭവമായി മാറിയിരിക്കുകയാണ്.

Read more topics: # കൂടോത്രം
Koodothram release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES