Latest News

 ജാര്‍ഖണ്ഡ് പരിപാടിയ്ക്ക് പോയില്ലായിരുന്നെങ്കില്‍ എന്റെ മകള്‍ ഇപ്പോഴും ജീവിച്ചിരുന്നേനെ; യാത്ര പോകും ആശുപത്രിയിലായിരുന്ന തന്നെ കാണാന്‍ വന്നപ്പോള്‍ കണ്ണിന് മഞ്ഞ നിറം കണ്ടതുകൊണ്ട് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു; ഐസിയുവിലായപ്പോള്‍ അമ്മ എവിടെ നിന്ന് പൈസയുണ്ടാക്കുമെന്ന് ചോദിച്ചു;സുബി സുരേഷിന്റെ അവസാനദിനങ്ങളോര്‍ത്ത് അമ്മ അംബിക

Malayalilife
 ജാര്‍ഖണ്ഡ് പരിപാടിയ്ക്ക് പോയില്ലായിരുന്നെങ്കില്‍ എന്റെ മകള്‍ ഇപ്പോഴും ജീവിച്ചിരുന്നേനെ; യാത്ര പോകും ആശുപത്രിയിലായിരുന്ന തന്നെ കാണാന്‍ വന്നപ്പോള്‍ കണ്ണിന് മഞ്ഞ നിറം കണ്ടതുകൊണ്ട് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു; ഐസിയുവിലായപ്പോള്‍ അമ്മ എവിടെ നിന്ന് പൈസയുണ്ടാക്കുമെന്ന് ചോദിച്ചു;സുബി സുരേഷിന്റെ അവസാനദിനങ്ങളോര്‍ത്ത് അമ്മ അംബിക

നടി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ തങ്ങളെ ഏറെ രസിപ്പിച്ച കലാകാരി സുബി സുരേഷ് 2023 ഫെബ്രുവരിയിലാണ് കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ചത്. ജീവിതത്തിലെ വലിയ സന്തോഷങ്ങളില്‍ ഒന്നിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെയായിരുന്നു സുബിയുടെ വിയോഗം.
സുബിയുടെ വേര്‍പാട് സംഭവിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുമ്പോള്‍ മകളുടെ അവസാന നിമിഷങ്ങളെ കുറിച്ച് അമ്മ അംബിക പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.

അമൃത ടിവിയിലെ'അമ്മയും മകളും' എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സുബിയുടെ ഓര്‍മകളില്‍ അമ്മ വികാരാധീനയായത്.
സമ്പാദ്യമെല്ലാം ചിലവഴിച്ച് സുബിയെ ചികിത്സിക്കാന്‍ ഒരുങ്ങുകയായിരുന്നു താനെന്നും പക്ഷെ എത്ര പരിശ്രമിച്ചിട്ടും മകളുടെ ജീവന്‍ തിരിച്ച് പിടിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അമ്മ ഇടറുന്ന വാക്കുകളോടെ പറയുന്നു. കലാകാരിയാവണമെന്ന ഒരു താല്‍പര്യവും അവള്‍ക്കുണ്ടായിരുന്നില്ല. ആര്‍മി ഓഫീസറെ പോലെ എന്തെങ്കിലും ജോബായിരുന്നു അവള്‍ക്ക് താല്‍പര്യം. സിനിമാലയിലേക്ക് ടിനി വിളിച്ചപ്പോള്‍ എന്റെ നിര്‍ബന്ധത്തിനാണ് അവള്‍ പോയത്.

അഭിനയിക്കാനുള്ള കഴിവ് അവള്‍ക്കുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഏത് രാജ്യത്ത് പോയാലും ഏത് ഡ്രസ് ഇടണമെന്ന് അവള്‍ എന്നോടാണ് ചോദിക്കുന്നത്. അങ്ങനൊരു മകള്‍ എനിക്ക് മാത്രമെയുണ്ടാവൂ എന്നാണ് ഞാന്‍ കരുതുന്നത് സുബിയുടെ അമ്മ പറഞ്ഞ് തുടങ്ങി. ഞാന്‍ ആശുപത്രിയിലുണ്ടായിരുന്നു. പക്ഷെ അവള്‍ മരിച്ചുവെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല.

'ഒരു ദിവസം ആശുപത്രിയില്‍ ബന്ധുക്കളെല്ലാം വരാന്‍ തുടങ്ങി. സുബിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതുകൊണ്ടാണ് അവര്‍ വന്നതെന്നാണ് എന്നോട് പറഞ്ഞത്. അവള്‍ പോയി എന്ന് ആരും എന്നോട് പറഞ്ഞില്ല,' അംബികയുടെ വാക്കുകളിങ്ങനെ. 

' അന്നത്തെ ആ ജാര്‍ഖണ്ഡ് പരിപാടിയ്ക്ക് പോയില്ലായിരുന്നെങ്കില്‍ സുബി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. സുബിയുടെ കണ്ണിലെ മഞ്ഞനിറം കണ്ട് പരിശോധിച്ചപ്പോള്‍ ബിലിറൂബിന്‍ ലെവല്‍ 4.8 ആയിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡിലെ പരിപാടിക്ക് പോകാന്‍ ഡോക്ടര്‍ അനുവാദം നല്‍കി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടന്‍ സുബിക്ക് അസുഖം കൂടുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 25 ദിവസമാണ് അവള്‍ ഐസിയുവില്‍ കിടന്നത്. ആശുപത്രി ബില്ലുകള്‍ വലിയ തുകയായിരുന്നു. അവസാനനിമിഷങ്ങളിലും അവളുടെ ടെന്‍ഷന്‍ അതായിരുന്നു. 'അമ്മേ, ഞാന്‍ ഇങ്ങനെ കിടക്കുകയല്ലേ, ഈ ചിലവുകളൊക്കെ എങ്ങനെ കൈകാര്യം ചെയ്യും?' എന്ന്. എനിക്ക് പണമല്ല, നിന്നെയാണ് തിരിച്ചു വേണ്ടതെന്ന് ഞാന്‍ അവളോട് പറഞ്ഞു. പക്ഷെ എനിക്കവളെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല,' അംബിക പറഞ്ഞു.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ സുബി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു. ബ്രേക്ക് ഡാന്‍സായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്.

രാജസേനന്‍ സംവിധാനം ചെയ്ത 'കനക സിംഹാസനം' എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എല്‍സമ്മ എന്ന ആണ്‍കുട്ടി, ഹാപ്പി ഹസ്ബന്‍ഡ്, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളില്‍ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയില്‍ സുബി അവതരിപ്പിച്ച 'കുട്ടിപ്പട്ടാളം' എന്ന കൊച്ചുകുട്ടികള്‍ക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൊതുവെ സ്ത്രീകള്‍ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാന്‍ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.

Read more topics: # സുബി സുരേഷ്
subi sureshs mother ambika about his final days

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES