ആപ്പിള്‍ ഐഫോണുകളില്‍ ഏറ്റവും വലിയ ഡിസ്പ്ലേയുമായി ഐഫോണ്‍ XS Max ഇന്ന് വിപണിയിലെത്തി. 90,000 രൂപ വിലയുള്ള ഐഫോണ്‍ xs max ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയത് മലയാളിയായ മുഹമ്മദ് ജുനൈദ് റഹ്മാനാണ്. മലപ്പുറം സ്വദേശിയായ ജുനൈദ് ആദ്യ പീസിന്റെ ഗോള്‍ഡന്‍ കളര്‍ തന്നെ സ്വന്തമാക്കാനായി 1.28 ലക്ഷം രൂപ ആണ് ചെലവഴിച്ചത്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഡയാന ഡയമണ്ട് കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് ജുനൈദ്.
്
കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു ഐഫോണിന്റെ ലോഞ്ചിംഗ്. അന്ന് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയെ പോലും പിന്നിലാക്കി ആദ്യ പീസുകളിലൊന്ന് സ്വന്തമാക്കിയവരില്‍ ഒരു മലയാളിയുമുണ്ടായിരുന്നു. ജുനൈദിന്റെ ബിസിനസ് പാര്‍ട്ണറും മലപ്പുറം വാളാഞ്ചേരി സ്വദേശിയുമായ ഷഹനാസ് പാലക്കല്‍. എന്നാല്‍ ഇക്കുറി പുതിയ ഐഫോണ്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് തിരൂരിനടുത്ത് കല്‍പ്പകഞ്ചേരി സ്വദേശിയായ ജുനൈദ്.
കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഐഫോണ്‍ ഗ്ലോബല്‍ ലോഞ്ചിംഗ് അല്ല ഒരുക്കുന്നത്. വികസിത രാജ്യങ്ങളില്‍ മാത്രമാണ് ആദ്യ ലോഞ്ചിംഗ്. ഈമാസം 28ന് മാത്രമാണ് പുതിയ ഐഫോണ്‍ ഇന്ത്യയിലെത്തുക. യു എസ്, യുകെ, യു എ ഇ, ഓസ്ട്രേലിയ, ഹോംഗ്കോംഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ വിതരണം. പതിനൊന്ന് മണിയോടെ ഫോണ്‍ വിതരണം ആരംഭിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലര മണി മുതല്‍ ഇവിടെ ക്യൂ ആരംഭിക്കും. പ്രീ ബുക്കിംഗ് ആരംഭിച്ച സെപ്തംബര്‍ 14ന് തന്നെ ഹോംഗ്കോംഗില്‍ നിന്നും വാങ്ങാനായി ഐഫോണ്‍ ബുക്ക് ചെയ്ത ജുനൈദ് രാവിലെ 7.30 ആയപ്പോഴേക്കും ആദ്യ പീസ് സ്വന്തമാക്കുന്ന ഇന്ത്യക്കാരനായി. ആപ്പിള്‍ സ്റ്റോറിന് കൊടുക്കുന്ന സി ആന്‍ഡ് എഫ് വഴി ജുനൈദ് ഇന്നലെയാണ് പണമടച്ചത്.
യു എ ഇയില്‍ നിന്നും മറ്റും വേറെയും ഇന്ത്യക്കാരുണ്ടാകുമെന്നതിനാലാണ് തങ്ങള്‍ ഹോങ്കോംഗ് തന്നെ തിരഞ്ഞെടുത്തതെന്ന് ജുനൈദിന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ ഷഹനാസ് പറഞ്ഞു. കൂടാതെ ദുബൈയില്‍ ഹോങ്കോംഗിനേക്കാള്‍ നാല് മണിക്കൂറിന് ശേഷം മാത്രമേ വിതരണം ആരംഭിക്കുകയുള്ളൂ. ഐഫോണ്‍ കൈപ്പറ്റാനായി ഇന്നലെ കോഴിക്കോട് നിന്നും ചെന്നൈയിലെത്തിയാണ് ജുനൈദ് ഹോങ്കോംഗിലേക്ക് പറന്നത്. ഇന്ന് രാത്രിയോടെ നാട്ടില്‍ തിരികെയെത്തും. ആപ്പിള്‍ ഐഫോണിന്റെ ടോപ്പ് 10 ഉപഭോക്താക്കളില്‍ ഒരാളാണ് ജുനൈദ്. ഡയമണ്ടുകളുടെയും മറ്റ് വില കൂടിയ രത്നങ്ങളുടെയും വിതരണക്കാരാണ് ജുനൈദ് ചെയര്‍മാനായ ഡയാന ഡയമണ്ട് കോര്‍പ്പറേഷന്‍.