ജന്ദര്‍ മന്ദര്‍ സമരത്തിലെടുത്ത നിലപാടിന്റെ പേരില്‍ ഇന്‍ഫ്‌ലുവന്‍സര്‍ പേളി മാണിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. അഞ്ച് ലക്ഷം പേര്‍ പേളിയെ അണ്‍ഫോളോ ചെയ്തു. ഇതിനിടെ പേളിക്കെതിരെ ആരതി രാജ് എന്ന സ്‌റ്റൈലിസ്റ്റ് എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
മുന്‍പ് പേളിയുടെ സ്‌റ്റൈലിസ്റ്റ് ആയും ആരതി വര്‍ക്ക് ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ കാണുന്നത് പോലെയല്ല പേളിയുടെ പെരുമാറ്റമെന്ന് ഇവര്‍ ആരോപിക്കുന്നു. ചിലപ്പോള്‍ വാക്കുകള്‍ക്ക് വെളിപ്പെടുത്താന്‍ കഴിയാത്ത സത്യം കാലം പുറത്ത് കൊണ്ട് വരും. കാമറയ്ക്ക് മുന്‍പില്‍ നിങ്ങള്‍ക്ക് ഇമേജുണ്ടാക്കാം, കരുണയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും സംസാരിക്കാം. എന്നാല്‍ നിങ്ങളുടെ യഥാര്‍ത്ഥ മുഖം ഒരിക്കല്‍ വെളിച്ചത്ത് വരുമെന്നും ആരതി കുറിച്ചു.
എനിക്ക് മൂന്ന് മില്യണ്‍ ഫോളോവേഴ്‌സുണ്ട്, ഒരു പോസ്റ്റിന് മൂന്ന് ലക്ഷം രൂപ ചാര്‍ജ് ചെയ്യുന്നു. നിനക്കെത്ര ഫോളോവേഴ്‌സുണ്ട് ആരതി ?- എന്ന് പേളി ചോദിച്ചത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എനിക്ക് മില്യണ്‍ കണക്കിന് ഫോളോവേഴ്‌സ് കാണില്ല. പക്ഷേ ഇവിടം തിരഞ്ഞെടുത്ത ആത്മാര്‍ഥതയുള്ള ആയിരങ്ങളുണ്ടെന്ന് ഞാന്‍ പുഞ്ചിരിച്ച് മറുപടി നല്‍കിയെന്നും ആരതി രാജിന്റെ പോസ്റ്റില്‍ പറയുന്നു.
പേളി മാണി മോശമായി പെരുമാറിയ മറ്റ് പലരുടെയും അനുഭവം താന്‍ കേട്ടിട്ടുണ്ടെന്നും ആര്‍ത്തവമോ പ്രെഗ്‌നന്‍സിയോ ആണ് മോശം പെരുമാറ്റത്തിന് കാരണമായി പേളി പറയാറെന്നും ആരതി രാജ് പറയുന്നു. ന്യായീകരണങ്ങള്‍ കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്.
ഏറ്റവുമൊടുവില്‍, ആളുകള്‍ ഒരു ബിംബത്തെ ആരാധിച്ചേക്കാം. എന്നാല്‍ ശാശ്വതമായ ബഹുമാനം നേടിയെടുക്കുന്നത് നമ്മുടെ തുടര്‍ച്ചയായ നല്ല പ്രവര്‍ത്തികളിലൂടെയാണ്. അല്ലാതെ കുടുംബപ്പേര് കൊണ്ടോ, ന്യായീകരണങ്ങള്‍ കൊണ്ടോ, പബ്ലിക് ഇമേജ് കൊണ്ടോ അല്ല എന്നും ആരതി കുറിച്ചു.