മുഖം സൗന്ദര്യം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ അതിൽ ഏവർക്കും വില്ലനായി നിൽക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു വന്ന് പോയതിന് ശേഷമുള്ള കറുത്ത പാടുകളും സൗന്ദര്യത്തിന്റെ കാര്യത്തിൽ വില്ലനാകുന്നു. അതിനായി ഇന്ന് മാർകെറ്റിൽ കിട്ടുന്ന പല വസ്തുക്കളും വാങ്ങി പരീക്ഷണം നടത്തും. എന്നാൽ ഫലമോ മുമ്പത്തേക്കാൾ മോശമാകും. എന്നാൽ പ്രകൃതി വസ്തുക്കളിൽ നിന്ന് എങ്ങനെ ഇതിൽ നിന്ന് മോചനം നേടാം എന്ന് നോക്കാം.
1. മുഖക്കുരു ഉള്ളയിടത്ത് ചെറുനാരങ്ങ മുറിച്ച് ഉരസുന്നത് മുഖക്കുരു ഇല്ലാതാക്കാൻ ഏറെ സഹായിക്കും. മുഖക്കുരുവുണ്ടാക്കുന്ന ബാക്റ്റീരിയയെ നാരങ്ങയിലെ സിട്രിക് ആസിഡ് നശിപ്പിക്കും.
2. മുഖക്കുരു മാട്ടുന്നതോടൊപ്പം മുഖത്തിന് മൃദുത്വം നൽകുന്ന ഒന്നാണ് ഉലുവ. ഉലുവ വെള്ളത്തിൽ കുതിർത്ത ശേഷം അരച്ച് മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
3. മുഖക്കുരുവിനെ അകറ്റാൻ മറ്റൊരു മാർഗ്ഗമാണ് പഴങ്ങളുടെയും പച്ചക്കറിയുടെയും ഉപയോഗം . ബാക്ടീരിയയെ അകറ്റി മുഖം തിളങ്ങുന്നതിന് ഇതിലടങ്ങിയ ധാതുലവണങ്ങൾ കാരണമാകും. ശരീരത്തിൽ പഴങ്ങൾ കൂടുതൽ കഴിക്കുന്നതിലൂടെ ജലാംശം നിലനിർത്തും.
4. എട്ട് മുതൽ പത്ത് ഗ്ലാസ് വരെ തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് പതിവാക്കുക. ചർമ്മത്തിന് മൃദുത്വം നല്കാൻ സഹായകരമാണ്.
5. ഭക്ഷണത്തിൽ മിതമായ അളവിൽ എരിവ്, എണ്ണ, പുളി, മധുരം എന്നിവ ഉപയോഗിക്കുക. എണ്ണയുടെ അളവ് കൂടുന്ന സാഹചര്യത്തിൽ മുഖക്കുരു കൂടാൻ ഇടയുണ്ട്.
6. മുഖക്കുരു വന്ന സ്ഥലങ്ങളിൽ പാടുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവിടെ മൃദുവായി മസ്സാജ് ചെയ്ത് കൊടുക്കാം. ഇതിലൂടെ രക്തയോട്ടം വർദ്ധിപ്പിച്ച് പാടുകളകറ്റാൻ സഹായകരമാണ്.
7. രാവിലെ മുഖം കഴുകുന്നത് കരിക്കിൻ വെള്ളത്തിൽ പതിവാക്കുക. ചർമ്മം സുന്ദരമാകാൻ ഇതിലൂടെ സഹായിക്കുന്നു.
8. മുഖത്ത് ശുദ്ധമായ തേൻ പുരട്ടുന്നതും മുഖക്കുരുവിന് പരിഹാരമാണ്. കൺപീലിയിലും പുരികത്തും തേനിന്റെ അംശം പകരാതിരിക്കാൻ ശ്രദ്ധ നൽകണം. തേൻ പകരുന്ന സാഹചര്യമാണെങ്കിൽ ഇതുൾടെ നര ഉണ്ടാക്കാനും കാരണമാകും.
9. മുഖക്കുരുവിനെയും കറുത്ത പാടുകളെയും ഇല്ലാതാക്കാൻ മികച്ച ഒരു മാർഗ്ഗമാണ് കറ്റാർവാഴയുടെ ജെൽ മുഖത്ത് പുരട്ടുന്നത്.