Latest News

മുടികൊഴിച്ചില്‍ തടയാനും മുടിയിഴകള്‍ക്ക് കരുത്തേകാനും ഹോട്ട് ഓയില്‍ മസാജിങ്

Malayalilife
 മുടികൊഴിച്ചില്‍ തടയാനും മുടിയിഴകള്‍ക്ക് കരുത്തേകാനും ഹോട്ട് ഓയില്‍ മസാജിങ്

ലമുടിയുടെ പ്രശ്‌നങ്ങൾ എല്ലാവരെയും അലട്ടാറുണ്ട്. മുടികൊഴിച്ചിൽ പലപ്പോഴും പലരുടെയും ഉറക്കം കെടുത്തുന്നു. എന്നാൽ മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍​ഗമാണ് ഹോട്ട് ഓയില്‍ മസാജ്. മുടികൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം എന്നിവ അകറ്റാന്‍​ ഹോട്ട് ഓയില്‍ മസാജ് സഹായിക്കും.

വെര്‍ജിന്‍ ജോജോബാ ഓയില്‍ (ജോജോബാ ഓയില്‍ ഫം​ഗസ് അകറ്റാന്‍ സഹായിക്കുന്നു) അല്‍പം വീതം മിശ്രിതമാക്കിയെടുക്കുക. എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരുപാത്രം വെള്ളത്തില്‍ വച്ചു ചൂടാക്കി എടുക്കുക. പൊള്ളുന്ന ചൂടാവരുത്.

വിരലുകള്‍ എണ്ണയില്‍ മുക്കി മുടിയിഴകള്‍ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടില്‍ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുടെ അറ്റം വരെയും എണ്ണ പുരട്ടുക. ശേഷം ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഷാംപൂ ഉപയോ​ഗിച്ച്‌ കഴുകുക. തലമുടിക്ക് വേണ്ട പ്രോട്ടീന്‍ നല്‍കാനും മോയിസ്ചറൈസേഷന്‍ നിലനിര്‍ത്താനും ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുള്ള ഹോട്ട് ഓയില്‍ മസാജ്സഹായിക്കും.

Read more topics: # Hot oil,# healthy hair,# massage,# lifestyle
Hot oil massaging for healthy hair and solution for hair fall

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES