Latest News

നവംബർ നാലാം വാരഫലം

Malayalilife
നവംബർ  നാലാം വാരഫലം

രീസ് (മാർച്ച് 21 - ഏപ്രിൽ 19)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, സാമ്പത്തിക വിഷയങ്ങൾ തന്നെ ആണ് പ്രധാനം. ലോണുകൾ, മറ്റു സാമ്പത്തിക വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള പല വിധത്തിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. അതിനാൽ വളരെ ശ്രദ്ധിച്ചു വേണം സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ. ഈ ആഴ്ച മുതൽ ദൂരദേശത്തു നിന്നുള്ള ജോലികൾക്ക് വേണ്ടി ഉള്ള പല അവസരങ്ങളും ഉണ്ടാകുന്നതാണ്. മീഡിയ , എഴുതി, മാസ് കമ്യൂണിക്കേഷൻ എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥ യാത്രകൾ എന്നിവയും ഉണ്ടാകാം. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ചയും നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക. കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ ആഴ്ച മുതൽ ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ ഇവ എല്ലാം തന്നെ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മീഡിയ, മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് പ്രവർത്തിക്കുന്നവർക്ക് നിരവധി അവസരണങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച പ്രധാനമാണ്. ലോണുകൾ നൽകാനും ലഭിക്കാനും പല അവസരങ്ങൾ ഉണ്ടാകുന്നതാണ്. ടാക്സ് , ഇൻഷുറൻസ്, എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. ബിസിനസ് , ജീവിത പങ്കാളിയുമായുള്ള തർക്കങ്ങളും ഉണ്ടാകും.


കാൻസർ (ജൂൺ 21 - ജൂലൈ 22)

കഴിഞ്ഞ ആഴ്ച പോലെ തന്നെ നിങ്ങളുടെ കുട്ടികളുടെ ജീവിത൦ , ക്രിയേറ്റിവ് ജോലികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ രണ്ടു കാര്യങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടായി വരും. സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അവസരവും ഈ സമയം നിങ്ങളെ തേടി എത്തുന്നതാണ്.   പക്ഷെ സ്വന്തം സംരഭങ്ങളിൽ റിസ്ക് ഉള്ള തീരുമാനങ്ങൾ ഏറ്റെടുക്കരുത്. ജോലിയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. സഹ പ്രവർത്തകരുമായി ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. വളരെ മത്സര സ്വഭാവം ഉള്ള ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. അത് പോലെ തന്നെ സഹ പ്രവർത്തകരുമായി നിശ്ചിത അകലം പാലിച്ചില്ല എങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. പ്രേമ ബന്ധം വിവാഹ ബന്ധം, എന്നിവയിലും തർക്കങ്ങൾ ഉണ്ടാകുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും     നിരവധി ചെറു യാത്രകൾ ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ൽസ്, എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ ആഴ്ചയു൦ അവസരങ്ങൾ ഉണ്ടാകും. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ ആണ്. സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ ചർച്ചകളും ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ഈ ആഴ്ചയും നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, കുട്ടികളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കാ൦.അവരുടെ പുരോഗതി , പരിപോഷണം എന്ന വിഷയങ്ങളും ഈ ആഴ്ച ശ്രദ്ധ നേടും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും   നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പല തരത്തിൽ ഉള്ള ലോണുകൾ കുറിച്ച് ചർച്ചകൾ ഉണ്ടാകുന്നതാണ്. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.   അധിക ചിലവുകളും ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ നിരവധി ചെറു യാത്രകൾ, മീഡിയ , സെയ്ൽസ് എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകളും, മറ്റു ചർച്ചകളും വീട്ടിൽ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, അധികാരികളുമായുള്ള ചർച്ചകൾ, ജോലിക്ക് വേണ്ടി ഉള്ള അഭിമുഖം എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും   വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവ പ്രധാനമാകുന്നതാണ്. അതിനാൽ ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരവും ഉണ്ടാകും. പുതിയ ഔദ്യോഗിക ബന്ധം, വ്യക്തി ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച പ്രധാനമാണ്. നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത് പല ചിലവുകളും ഉണ്ടാകുന്നതാണ്.ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, പുതിയ ജോലിക്ക് ഉള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ , ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ൽസ് അങ്ങനെ ആശയ വിനിമയ രംഗത് പ്രവർത്തിക്കുന്നവർക്ക് ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, നിങ്ങളുടെ മാനസികമായ സമ്മർദ്ദം വർധിക്കുന്നതാണ്. ജോലി, സാമ്പത്തിക വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, സഹ പ്രവർത്തകരുമായുള്ള തർക്കം എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. പുതിയ ടീം ചർച്ചകൾ, ലോങ്ങ് ടേം ജോലികൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ ഇവ ലഭിക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, നിങ്ങളുടെ ടീം ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള ശ്രമം, ടീം ചർച്ചകൾ, മുതിർന്ന സഹോദരങ്ങൾ, സുഹൃത്തുക്കളുമായി ഉള്ള ചർച്ചക് എന്നിവ ഉണ്ടാകുന്നതാണ്. വിദേശത് നിന്നുള്ള ജോലികളും പ്രതീക്ഷയ്‌ക്കുക. നിങ്ങളുടെ കുട്ടികളുടെ ജീവിതം, അവരുടെ പുരോഗതി എന്നിവയെ കുറിച്ചുള്ള ആകാംഷ എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ, മാനസികമായ സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക. ജോലി, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചിന്തയും വളരെ അധികമായി ഉണ്ടാകുന്നതാണ്. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, നിങ്ങളുടെ ജോലി വളരെ ശ്രദ്ധ നേടുന്നതാണ്. പല വിധത്തിൽ ഉള്ള ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ജോലിയിൽ പുതിയ ഉത്തര വാദിത്തങ്ങൾ, അധികാരികളോടുള്ള സമവാദം എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകാം. കുടുംബവും ആയുള്ള ചർച്ചകളും പ്രതീക്ഷിക്കുക. പുതിയ ടീം പോർജക്റ്റുകൾ, ലോങ്ങ് ടേം ജോലികൾ, മുതിർന്ന സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികളോടുള്ള സംവാദം എന്നിവയും പ്രതീക്ഷക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ് .

Read more topics: # november fourth week ,# horoscope
november fourth week horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES