ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് പിറക്കാന്‍ പോകുന്ന സന്തോഷ വാര്‍ത്ത ഇരുവരും ആരാധകരെ അറിയിച്ചത്. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് രണ്ട് പേരും. ?ഗര്‍ഭിണിയായതിനാല്‍ ഡോണ്‍ 2 ഉള്‍പ്പെടെയുള്ള പ്രൊജക്ടുകളില്‍ നിന്ന് കിയാര മാറിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കിയാരയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രണയത്തിലായത്. സ്റ്റുഡന്റ്‌സ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ 2012 ലാണ് സിദ്ധാര്‍ത്ഥ് അഭിനയ രംഗത്തേക്ക് കടക്കുന്നത്.
2014 ല്‍ ഫു?ഗ്ലി എന്ന സിനിമയിലൂടെയായിരുന്നു കിയാരയുടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ബോളിവുഡിലെ മുന്‍നിര നായിക നടിയായി. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയാണ് കിയരയ്ക്ക് കരിയറില്‍ വഴിത്തിരിവാകുന്നത്. ദാമ്പത്യ ജീവിതത്തില്‍ തൃപ്തയല്ലാത്ത ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ കിയാര അവതരിപ്പിച്ചത്. ലസ്റ്റ് സ്റ്റോറീസില്‍ ഓര്‍?ഗാസം വരുന്ന കിയാരയുടെ സീന്‍ വലിയ തോതില്‍ ചര്‍ച്ചയായി. ഈ ആന്തോളജി ചെയ്യുമ്പോള്‍ കിയരയും സിദ്ധാര്‍ത്ഥും അടുത്തിട്ടില്ല.
എന്നാല്‍ ഓര്‍?ഗാസം സീന്‍ എടുക്കുമ്പോള്‍ സിദ്ധാര്‍ത്ഥ് സെറ്റിലുണ്ടായിരുന്നു,. ഫിലിം മേക്കര്‍ കരണ്‍ ജോഹറിനെ കാണാന്‍ വന്നതായിരുന്നു സിദ്ധാര്‍ത്ഥ്. ലസ്റ്റ് സ്റ്റോറീസ് ആണ് ഞാനവളെ കാണാന്‍ കാരണം. ആ ഷോര്‍ട്ട് ഫിലിം എടുത്തതില്‍ എനിക്ക് നന്ദിയുണ്ട്. കാരണം ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാനവളെ പരിചയപ്പെട്ടു. സെറ്റില്‍ ഞാനുണ്ടായിരുന്നു. കരണിനെ കാണാനാണ് പോയതെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.
വിവാഹ ജീവിതം തന്നെ കണ്ണ് തുറപ്പിച്ചെന്നാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പറയുന്നത്. കിയാര എന്നെ വലിയ തോതില്‍ സ്വാധീനിക്കുന്നു. കിയാര കുടുംബത്തിന് പ്രാധാന്യം നല്‍കുന്നു. കിയാരയുടെ ധാര്‍മ്മികതയും മൂല്യങ്ങളും അവളെ ബഹുമാനിക്കാന്‍ പ്രേരിപ്പിക്കുന്നെന്നും സിദ്ധാര്‍ത്ഥ് മല്‍ഹോത്ര വ്യക്തമാക്കി.
നേരത്തെ നടി ആലിയ ഭട്ടുമായി പ്രണയത്തിലായിരുന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ ഇരുവരും ഒരുമിച്ചാണ് കരിയറില്‍ തുടക്കം കുറിക്കുന്നത്. കുറച്ച് കാലത്തെ അടുപ്പത്തിന് ശേഷം ഇരുവരും പിരിഞ്ഞു. ആലിയ നടന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായി. ഇരുവരും വിവാഹവും ചെയ്തു. സിദ്ധാര്‍ത്ഥ് കമ്മിറ്റ്‌മെന്റിന് തയ്യാറാകാത്തതാണ് ആലിയയുമായി ബ്രേക്കപ്പാകാന്‍ കാരണമെന്ന് അഭ്യൂഹം വന്നിരുന്നു.