ജനുവരി രണ്ടാം വാരഫലം

Malayalilife
topbanner
ജനുവരി രണ്ടാം വാരഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ ആഴ്ച മുതല്‍ സാമ്ബത്തിക വിഷയങ്ങളില്‍ നിന്നുള്ള വെല്ലു വിളികള്‍ ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക . ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പാര്‍ട്ട് ടൈം ജോലികള്‍ക്ക് ഉള്ള സാധ്യതകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ആഴ്‌ച്ച മുഴുവനും നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫെഷണല്‍ ബന്ധങ്ങളിലും ആയിരിക്കും. പുതിയ ഔദ്യോഗിക ബന്ധങ്ങള്‍, വ്യക്തി ബന്ധങ്ങള്‍, ജോബ് ഓഫറുകള്‍ എന്നിവ ഉണ്ടാകുന്നതാണ്‌ജോ ലി സംബന്ധമായ ചര്‍ച്ചകള്‍ , ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം . ക്രിയേറ്റിവ് കഴിവ്കള്‍ കൊണ്ടുള്ള നിരവധി ജോലികള്‍ ഉണ്ടാകുന്നതാണ്. ഈ രംഗത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങളും ലഭിക്കാവുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികള്‍ ലഭിക്കാനും, വിദേശ ഗ്രൂപ്പുകളോടൊത്തു പ്രവര്‍ത്തിക്കാനും ഉള്ള അവസരം ലഭിക്കുന്നതാണ്. പുതിയ ഗ്രൂപ്പില്‍ ചേരാന്‍ ഉള്ള അവസരം, ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത് നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ജോലിയില്‍ നിന്നുള്ള പല അവസരങ്ങളും ഈ ആഴ്ച നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകും.സഹ പ്രവര്‍ത്തകരുമായി ഉള്ള ചര്‍ച്ചകള്‍ , ടീം ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. നിലവില് ഉള്ള ജോലികളില് കൂടുതല് വിശകലനം വേണ്ട അവസരങ്ങള് ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്‌ട്ടുകള്, നിരവധി ചെറു ജോലികള് എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം പ്രധാനമാകും. നിരവധി ചര്‍ച്ചകള്‍, വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മാനസികമായ ബുദ്ധിമുട്ടുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ദൂര യാത്രകള്‍, വിദേശ ബന്ധം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പല വിധത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, വീട്ടിനുള്ളില്‍ ചര്‍ച്ചകള്‍, വീട് മാറ്റം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ജീവിതത്തില്‍ പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ ജോബ് ഓഫ്‌റ്, അധികാരികളും ആയുള്ള ചര്‍ച്ചകള്‍ എന്നിവ എല്ലാം ഈ ആഴ്ചയുടെ ഭാഗം ആകുന്നതാണ്.

ജമിനി (മെയ് 21 - ജൂണ്‍ 20)
നിങ്ങളുടെ ജോലിക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ ദൃഷ്ടി ചെയ്യുന്നു, അപ്പോള്‍ സഹ പ്രവര്‍ത്തകരുമായി ഉള്ള ചര്‍ച്ചകള്‍, അവരുമായുള്ള തര്‍ക്കങ്ങള്‍, ടീം ചര്‍ച്ചകള്‍ എന്നിവയും ഉണ്ടാകുന്നതാണ്. നിരവധി ചെറു പ്രോജെക്‌ട്കട്ടുകള്‍ , മീഡിയ , ലോജിസ്റ്റിക്‌സ്, എന്ന മേഖലയില്‍ നിന്നുള്ള ചെറു ജോലികള്‍ എന്നിവയും ഉണ്ടാകുന്നതാണ്. എങ്കിലും ഈ ആഴ്ച ജോലിയില്‍ എന്തെങ്കിലും റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. പുതിയ ലോങ്ങ് ടേം ജോലികള്‍, സുഹൃദ് ബന്ധത്തില്‍ വിള്ളലുകള്‍, വിദേശത്തു നിന്നുള്ള ജോലികള്‍, കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്. വിദേശ യാത്രകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, വിദേശ സംസ്‌കാരവുമായി അടുത്ത ഇടപഴകാന്‍ ഉള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍ ഈ മാസം ഉണ്ടാകുന്നതാണ്. പങ്കാളിയുമായി ബിസിനസ് ചര്‍ച്ചകള്‍, സാമ്ബത്തിക വിഷയത്തെ ചൊല്ലി ഉള്ള തര്‍ക്കങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ഈ ആഴ്ച ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ടീമില്‍ ജോയിന്‍ ചെയ്യാന്‍ ഉള്ള അവസരം പ്രതീക്ഷിക്കുക. ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത് നിന്നുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികള്‍, വിദേശ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനുള്ള അവസരവും പ്രതീക്ഷിക്കുക. കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാം. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍ ഈ ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ പങ്കാളിത്ത ബന്ധങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ജോലി സ്ഥലത്തു പല വിധത്തിലുള്ള ജോലികള്‍ ഉണ്ടാകും, ഈ ജോലികള്‍ എല്ലാം തന്നെ ശ്രമകരം ആയിരിക്കുന്നതാണ്. അധികാരികളുമായി ഉള്ള തര്‍ക്കം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ പല തരത്തില്‍ ഉള്ള റിയല്‍ സ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ ജോബ് ഓഫര്‍, പങ്കാളിത്ത ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഇന്റര്‍വ്യൂ, ജോലി സംബന്ധമായ ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിങ് അവസരങ്ങളും ഉണ്ടാകും. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികള്‍, ചെറിയ ശാരീരിരിക അസ്വസ്ഥതകള്‍, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ദൂര യാത്രകള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്ന രംഗത് നിന്നുള്ള ജോലികള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകള്‍, തീര്‍ത്ഥാടനം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിരവധി ടീം ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ ഈ സമയമ പ്രതീക്ഷിക്കാം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ , ലോജിസ്റ്റിക്‌സ്, ആരോഗ്യം, ബാങ്കിങ് എന്ന മേഖലയില്‍ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവും ഈ സമയം കൂടുതല്‍ ശ്രദ്ധ നേടുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള അവസരങ്ങളും ഈ സമയം ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും ഈ സമയം ഉണ്ടാകുന്നതാണ് . കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി സമയം ചിലവഴിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ആവസരങ്ങളും ഉണ്ടാകുന്നതാണ് . സ്വന്തം സംരംഭങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ ആഴ്ച നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവിഷയമാകും. . ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള് ഈ ആഴ്ച മുതല് കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില് നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതല് ചര്ച്ചകളും സാമ്ബത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്‌സ്, ഇന്ഷുറന്‌സ് , പി. എഫ്, എന്നിവയില് നിന്നുള്ള ഒത്തു തീര്പ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യംഎന്നിവയും പ്രതീക്ഷയ്ക്കുക.ജോലിയില്‍ പുതിയ ഉത്തര വാദിത്തങ്ങള്‍, സഹ പ്രവര്‍ത്തകരെ കുറിച്ചുള്ള സംശയം, അവരോടുള്ള തര്‍ക്കം എന്നിവയും പ്രതീക്ഷിക്കുക . വ്യക്തി ജീവിതം ആരോഗ്യം എന്നിവയും കൂടുതല്‍ ശ്രദ്ധ നേടും. ക്രിയേറ്റിവ് ജോലികളെ കുറിച്ചുള്ള ചര്‍ച്ചകള്‍, നെറ്റ് വര്കിഇങ് അവസരങ്ങള്‍, പുതിയ ബിസിനസ് സംരംഭത്തിന് ഉള്ള അവസരങ്ങള്‍ ഉണ്ടാകും എങ്കിലും അവയില്‍ റിസ്‌കുകള്‍ ഏറ്റെടുക്കരുത്. പ്രേമ ബന്ധത്തില്‍ പല വിധ തര്‍ക്കങ്ങങ്ങളും ഉണ്ടാകുന്നതാണ്.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
നിങ്ങളുടെ പങ്കാളിത്ത ബന്ധങ്ങളും വ്യക്തി ജീവിതവും ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ചൊവ്വ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുമ്ബോള്‍ പുതിയ തുടക്കങ്ങള്‍ ജീവിതത്തില്‍ പ്രതീക്ഷിക്കുക. പലരുമായി ഉള്ള തര്‍ക്കങ്ങള്‍ ഈ അവസരം ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥകളും ഈ ആഴ്ചയുടെ ഭാഗവും ആകും. അത് പോലെ തന്നെ പല തരത്തില്‍ ഉള്ള റിയല്‍ സ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. വീട്ടില്‍ നിന്നും ജോലി, ബിസിനസ് എന്നിവ ചെയ്യാനുള്ള അവസരവും ഉണ്ടാകും.കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം , കുടുംബ യോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എഎന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജെക്‌ട്കട്ടുകള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്ന മേഖലയില്‍ നിന്നുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. സഹോദരങ്ങള്‍, അയല്‍ക്കാര്‍ എന്നിവരുമായുള്ള ചര്‍ച്ചകളും ഈ അവസരം ഉണ്ടാകും.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ ശ്കതമായി സ്വാധീനിക്കുന്നു. സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുക. ജോലിയില്‍ റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല ഈ ആഴ്ച. നിരവധി ടീം ചര്‍ച്ചകള്‍ ഈ സമയം ഉണ്ടാകുന്നതാണ്. ശാരീരികവും, മാനസികവുമായ ആരോഗ്യം ഈ ആഴ്ച കൂടുതല്‍ ശ്രദ്ധ നേടും. അനാവശ്യമായ തര്‍ക്കങ്ങളില്‍ സമയം ചെലവാക്കരുത്. അത് ലോങ്ങ് ടേം രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്നതാണ്. നിരവധി ചെറു പ്രൊജക്ക്റ്റ്കള്‍ ഈ ആഴ്ച നിങ്ങളെ തേടി എത്തുന്നതാണ്. എഴുത്തു, മീഡിയ എന്ന മേഖലയില്‍ നിന്നുള്ള നിരവധി ജോലികളും ഈ സമയം പ്രതീക്ഷിക്കുക. സഹോദരങ്ങള്‍. അയല്‍ക്കാര്‍ എന്നിവരോടുള്ള ചര്‍ച്ചകളും ഈ സമയം പ്രതീക്ഷിക്കുക. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഈ സമയം വളരെ പ്രധാനമാണ്, സങ്കീര്‍ണമായ ജോലികള്‍ അവരെ കാത്തിരിക്കുന്നു. അത് പോലെ തന്നെ സാമ്ബത്തിക വിഷയങ്ങളും ഈ സമയം പ്രധാനം ആകും. പുതിയ സാമ്ബത്തിക പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. അധിക ചിലവുണ്ടാകാനുള്ള നിരവധി സാഹചര്യങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികളും ലഭിക്കാം.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
കുട്ടികളെ കുറിച്ചുള്ള ആശങ്ക ഏറുന്ന സമയം ആണ്. ക്രൊയേറ്റിവ് ജോലികളില്‍ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകും. അതിനാല്‍ റിസ്‌ക് വര്‍ധിച്ച ജോലികളില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. പ്രേമ ബന്ധത്തില്‍ നിന്നും, വിവാഹ ബന്ധത്തില്‍ നിന്നും ഉള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക, വാഗ്വാദങ്ങളും ഉണ്ടാകുന്നതാണ്. പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ നിങ്ങളുടെ കൂട്ട് കെട്ടുകളില്‍ നിന്നും പ്രതീക്ഷിക്കുക.. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരം, പങ്കാളിത്ത ബിസിനസില്‍ ഉള്ള തര്‍ക്കങ്ങള്‍, ടാക്‌സ് ഇന്‍ഷുറന്‍സ് , പി എഫ് എന്നിവയില്‍ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്. സാമ്ബത്തിക ബാധ്യതകള്‍ ഈ ആഴ്ചയിലും ഉണ്ടായിരിക്കുന്നതാണ്. പല വിധത്തിലുള്ള സാമ്ബത്തിക പത്തു തീര്‍പ്പുകള്‍ വേണ്ടി വരും. പുതിയ സാമ്ബത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് നടത്തുന്നതാണ് പക്ഷെ മണി ചെയിന്‍ പോലുള്ള പദ്ധതികളില്‍ നിന്ന് മാറി നില്‍ക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ കുടുംബ ജീവിതത്തിലും, ജോലിയിലും അല്‍പ നാളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. ബന്ധു ജനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പൂര്‍വ്വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ബന്ധുക്കളുമായി ഉള്ള ചര്‍ച്ചകള്‍, ഇവ എല്ലാം പ്രതീക്ഷിക്കുക വീടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരം എന്നിവ ഉണ്ടാകുന്നതാണ്.ജോലിയില്‍ പല തരത്തില്‍ ഉള്ള തിരുത്തലുകള്‍ വേണ്ടി വരും. വ്യക്തി ബന്ധങ്ങളും വിവാഹ ബന്ധവും ഈ ആഴ്ചയും കൂടുതല്‍ ശ്രദ്ധ നേടും. . എങ്കിലും ഈ അവസരം പുതിയ ബന്ധങ്ങള്‍ ഏറ്റെടുത്ത നടത്താന്‍ യോജിച്ച അവസരമാണ്. പുതിയ ജോബ് ഓഫര്‍, ബിസിനസ് ഓഫര്‍ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയില്‍ നിന്നെല്ലാം ഉള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളും ഉണ്ടാകുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ചൊവ്വ നിങ്ങളുടെ , മൂന്നാം ഭാവത്തെ സ്വാധീനിക്കുന്നു. നിരവധി ചെറു ജോലികള്‍ ഈ ആഴ്ച പ്രതീക്ഷിക്കുക എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്ഗങ്ങള് ഇലെക്‌ട്രോനിക്‌സ്, ടെക്‌നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില് നിന്നും കൂടുതല് അവസരങ്ങള് ഉണ്ടാകും. ഇലെക്‌ട്രോനിക് ഉപകരണങ്ങള് വാങ്ങാനും അവയുമായി കൂടുതല് അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതല് സംവാദം, ചെറുയാത്രകള് ചെയ്യാനുള്ള അവസരങ്ങള്, നിരവധി ചെറു ജോലികള്, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്‌ട്ടുകള് എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിന്നുള്ള വെല്ലുവിളികള്‍ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ടീമുകളില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ടീം ചര്‍ച്ചകള്‍, വിദേശതു നിന്നുള്ള ജോലികള്‍, ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.

Read more topics: # january second week ,# horoscope
january second week horoscope

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES