Latest News

സമയം ഇതിനുള്ള വ്യക്തത കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നുവെന്ന് അഹാനയ്ക്ക് മറുപടി നല്കി മനുവിന്റെ ഭാര്യ നൈന;നാന്‍സി റാണി റിലീസ് വീണ്ടും കുരുക്കില്‍; കേസ് നല്കി ടെക്‌നീഷ്യന്മാരും

Malayalilife
സമയം ഇതിനുള്ള വ്യക്തത കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നുവെന്ന് അഹാനയ്ക്ക് മറുപടി നല്കി മനുവിന്റെ ഭാര്യ നൈന;നാന്‍സി റാണി റിലീസ് വീണ്ടും കുരുക്കില്‍; കേസ് നല്കി ടെക്‌നീഷ്യന്മാരും

താന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന നാന്‍സി റാണി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി സഹകരിക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയായി അഹാന കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. താന്‍  ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തിന്റെ ഭാഗമായി വരാതിരിക്കണമെങ്കില്‍ അത്രമാത്രം മാനസികമായി പീഡനം നേരിട്ടതുകൊണ്ടാണെന്ന് അഹാന പറഞ്ഞത്. 

നാന്‍സി റാണിയുടെ സംവിധായകന്‍  ജോസഫ് മനു ജെയിംസ് മരണപ്പെട്ടതോടെ ഭാര്യ നൈനയാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഇപ്പോള്‍ സിനിമ റിലീസിന് എത്തിക്കാനുമൊക്കെ മുന്നില്‍ നില്‍ക്കുന്നത്. പ്രൊമോഷന്‍ പരിപാടിയുടെ ആദ്യഘട്ടമെന്നോണം താരങ്ങള്‍ അണിനിരന്ന പ്രസ് മീറ്റില്‍ അഹാന പങ്കെടുക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നതോടെയാണ് വിവാദങ്ങള്‍ ഉരുത്തിരിഞ്ഞത്. അഹാന സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം നൈന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

'പ്രശസ്തി എന്നത് ശക്തമായ ഒന്നാണ്, പക്ഷെ എനിക്ക് അതില്ല. എനിക്ക് നേരെ ഉയരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം സിനിമ നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. അതുവരെ എല്ലാം അഭിപ്രായങ്ങള്‍ മാത്രമാണ്. സമയം ഇതിനുള്ള വ്യക്തത കൊണ്ടുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാന്‍സി റാണി എന്നത് ഒരു കൂട്ടായ പ്രയത്‌നമാണ്. പലരുടെയും പ്രാര്‍ത്ഥനയിലും കഠിനാധ്വാനത്തില്‍ നിര്‍മ്മിച്ചതാണ്. അതിന്റെ ഭാഗമായി നിന്ന എല്ലാവരോടും നന്ദി മാത്രം', നൈനയുടെ വാക്കുകള്‍.  

 അഹാന പറഞ്ഞതെല്ലാം ശരിയാണെന്നും സിനിമയ്ക്കെതിരെ തങ്ങളും കേസ് നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തി ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരും ടെക്നീഷ്യന്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

 2023 ഫെബ്രുവരി 25ന് ആയിരുന്നു മഞ്ഞപ്പിത്തം ബാധിച്ച് ജോസഫ് മനു ജെയിംസ് അന്തരിച്ചത്. മാനുഷിക പരിഗണന നല്‍കിയെങ്കിലും അഹാനയ്ക്ക് പ്രമോഷന്‍ പരിപാടിക്ക് എത്താമായിരുന്നു എന്നായിരുന്നു സംവിധായകന്റെ ഭാര്യ നൈന പ്രസ് മീറ്റില്‍ പറഞ്ഞത്.


 

nancy rani controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES