ജനന സമയം അനുസരിച്ച് ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകള്‍ വെച്ച് നോക്കിയാല്‍ ഏറ്റവും സത്യസന്ധരായി എക്കാലത്തും തുടരുന്ന 6 നക്ഷത്രക്കാരുണ്ട്. അവര്‍ ഇവരാണ്.
അശ്വതി എല്ലാ കാലത്തും സത്യസന്ധരായി ഇരിക്കുന്ന നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. ഒപ്പം നില്‍ക്കുന്നവരെ ചതിക്കാത്ത നക്ഷത്രക്കാരാണ് ഇവര്‍. എല്ലായ്പ്പോഴും സത്യം മാത്രം പറയാന്‍ താല്‍പര്യപ്പെടുന്ന നക്ഷത്രക്കാര്‍ കൂടിയാണ് അശ്വതി നക്ഷത്രക്കാര്‍. ഇവര്‍ക്ക്, സത്യം, ധര്‍മ്മം, നീതി എന്നിവ വിട്ട് ഒന്നും തന്നെ ചെയ്യുകയില്ല. ഏത് പ്രശ്നത്തിലും സത്യത്തിന്റെ കൂടെ മാത്രം നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍.
തിരുവാതിര ഏതൊരു കാര്യത്തിന്റെയും ന്യായം നോക്കി മാത്രം പ്രവര്‍ത്തിക്കുന്ന നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. ന്യായത്തിനുവേണ്ടി നിലകൊള്ളാന്‍ താല്‍പര്യപ്പെടുന്ന നക്ഷത്രക്കാരായതിനാല്‍ തന്നെ, ഇവരുടെ മുന്നില്‍ നുണ പറയുന്നവരെ ഇവര്‍ വെറുക്കുകയും ചെയ്യുന്നു. അമിതമായി ആത്മാര്‍ത്ഥത കാണിക്കുന്നതിനാല്‍ പലപ്പോഴും വഞ്ചിക്കപ്പെടാനുള്ള സാധ്യതയും ഈ നക്ഷത്രക്കാരില്‍ കൂടുതലാണ്. പലരും ഇവരെ പറഞ്ഞ് പറ്റിക്കാം. സാമ്പത്തികമായി പറ്റിക്കപ്പെടാനുനും സാധ്യത കൂടുതലാണ്. സൂര്യന്‍ വൃശ്ചികത്തിലേയ്ക്ക്: ശത്രു നാശം, സാമ്പത്തിക പുരോഗതി, പുതിയ വാഹനം, നേട്ടങ്ങള്‍ ഇവര്‍ക്ക്
ഉത്രാടം സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിലകൊള്ളുന്ന നക്ഷത്രക്കാരാണ് ഉത്രാടം നക്ഷത്രക്കാര്‍. അമിതമായി ആത്മാര്‍ത്ഥത കാണിക്കുന്നവരും, സ്നേഹിച്ചാല്‍ ചങ്ക് പറിച്ച് നല്‍കുന്നവരുമാണ്. അതിനാല്‍, സ്നേഹത്തിന്റെ പേരില്‍ ഇവരെ ചതിക്കുന്നവര്‍ നിരവധിയായിരിക്കും. എല്ലായ്പ്പോഴും സത്യത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന നക്ഷത്രക്കാരാണ് ഉത്രാടം നക്ഷത്രക്കാര്‍. സാമ്പത്തിക പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് പ്രത്യേക കഴിവാണ്.
പൂയം നക്ഷത്രക്കാര്‍. ഏത് ചെയ്താലാണ് നല്ലത് എന്ന് ചിന്തിച്ച് മാത്രം ഇവര്‍ ഓരോ കാര്യങ്ങളും ചെയ്യും. എല്ലാവര്‍ക്കും ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഈ നക്ഷത്രക്കാര്‍ പൊതുവില്‍ താല്‍പര്യപ്പെടുന്നത്. സ്വയം വളരുന്നതിനോടൊപ്പം മറ്റുള്ളവരും വളരാന്‍ ആഗ്രഹിക്കുന്ന മനസ്സും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കും.
മകയിരം എല്ലാവരെയും ഒരുപോലെ സ്നേഹിക്കാന്‍ മനസ്സുള്ള നക്ഷത്രക്കാരാണ് മകയിരം നക്ഷത്രക്കാര്‍. ആരോടും പരിഭവമില്ലാതെ ജീവിക്കാന്‍ താല്‍പര്യപ്പെടുന്ന നക്ഷത്രക്കാരാണിവര്‍. സ്വന്തം ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പോലും സ്വയം സമ്മതിച്ചുതരാന്‍ മടയില്ലാത്തവരാണ് ഇവര്‍. എല്ലായ്പ്പോഴും സത്യസന്ധത കാത്ത് പരിപാലിക്കുന്ന ഈ നക്ഷത്രക്കാര്‍ സത്യം, നീതി എന്നിവയ്ക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.
പൂരാടം ക്ഷമാശീലരായിട്ടുള്ള നക്ഷത്രക്കാരാണ് പൂരാടം നക്ഷത്രക്കാര്‍. ഇവര്‍ നന്മയുടെ ഭാഗം മാത്രം ചിന്തിക്കുന്നവരായിരിക്കും. എത്ര വലിയ പ്രശ്നത്തില്‍ അകപപെട്ടാലും സ്വയം രക്ഷയ്ക്കായി മറ്റുള്ളവരെ ഒറ്റ് കൊടുക്കാത്ത നക്ഷത്രക്കാര്‍ കൂടിയാണ് ഇവര്‍.