Latest News

വാസ്തുവിളക്ക്; കൊളുത്തിയാല്‍ ഫലം ഉറപ്പ്; അറിയേണ്ട കാര്യങ്ങള്‍

Malayalilife
വാസ്തുവിളക്ക്; കൊളുത്തിയാല്‍ ഫലം ഉറപ്പ്; അറിയേണ്ട കാര്യങ്ങള്‍

തൊരു വീട് പണിയുമ്പോഴും നമ്മളെല്ലാം വാസ്തു നോക്കാറുണ്ട്. വാസ്തു ദോഷങ്ങള്‍ ഉണ്ടായാല്‍ കുടുംബത്തില്‍ ഒരിക്കലും സ്വസ്തതയും സമാധാനവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ച് പണ്ട് കാലത്തുള്ള വീടുകളില്‍ വാസ്തു നോക്കിയാണ് ഓരോ കാര്യങ്ങളും ചെയ്യുക പതിവ്.

എന്നാല്‍, വാസ്തുവിലുള്ള പിഴവ് മൂലമുള്ള ദോഷങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് വാസ്തു വിളക്ക് കൊളുത്തുന്നത്. വാസ്തു വിളക്ക് തെളിയിച്ചാല്‍, കുടുംബത്തിലെ ദോഷങ്ങളെല്ലാം അകറ്റി, ഐശ്വര്യം ഉണ്ടാകുമെന്നാണ് പറയുന്നത്. കൃത്യമായ വാസ്തു നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന വാസ്തു വിളക്കിന് നമ്മുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കാനുള്ള കഴിവുണ്ടെന്ന് ആചാര്യന്മാര്‍ പറയുന്നു.

എന്നാല്‍, വാസ്തുവിളക്ക് വീട്ടില്‍ സ്ഥാപിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തു വിളക്കിന്റെ മുന്‍ഭാഗം കിഴക്കോട്ട് ദര്‍ശനമാക്കി വേണം വക്കാന്‍. പൂജാ മുറി ഉള്ളവര്‍ അവിടെ വേണം ഈ വിളക്ക് വയ്ക്കാന്‍. ഇല്ലാത്തവര്‍ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി വാസ്തു വിളക്ക് സൂക്ഷിക്കാന്‍. വിളക്ക് സൂക്ഷിക്കുന്ന ഭാഗം വൃത്തിയോടെ സൂക്ഷിക്കുകയും വേണം. വെള്ളിയാഴ്ച്ച ദിവസം അതിരാവിലെ വേണം വാസ്തു വിളക്ക് ആദ്യമായി വീട്ടില്‍ കത്തിക്കാന്‍. ഒരിക്കലും തെക്ക് ദിശയില്‍ വിളക്ക് കൊളുത്തരുത്.

എപ്പോഴും വൃത്തിയാക്കി വേണം വിളക്ക് കത്തിക്കാന്‍. മാത്രമല്ല, നല്ലത് പോലെ എണ്ണ ഒഴിച്ച് തെളിഞ്ഞ ജ്വാലയോടെ വേണം തെളിയിക്കാന്‍. എല്ലാ പ്രപഞ്ച ശക്തികളെയും പഞ്ചഭൂതങ്ങളെയും ആരാധിക്കുന്നു എന്നാണ് വാസ്തു വിളക്ക് കത്തിക്കുന്നതിലൂടെ കരുതുന്നത്. ഈ വിളക്ക് തെളിയിക്കുന്നതോടെ, എല്ലാ ശക്തികളുടെയും അനുഗ്രഹം കുടുംബത്തിന് ലഭിക്കുന്നു.

വാസ്തു വിളക്ക് വാങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഒറിജിനല്‍ ആണോ എന്ന്് ഉറപ്പ് വരുത്തിമാത്രമേ വാങ്ങാവൂ. വര്‍ഷങ്ങളായി വാസ്തു വിളക്ക് വില്‍ക്കുന്ന ആളുകളില്‍ നിന്നും വാങ്ങുന്നതായിരിക്കും ഉത്തമം.

Read more topics: # വാസ്തു
VASTHUVILAK SPECIAL

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES