Latest News

ഗണേശ വിഗ്രഹം വക്കേണ്ട സ്ഥലങ്ങള്‍

Malayalilife
topbanner
 ഗണേശ വിഗ്രഹം വക്കേണ്ട സ്ഥലങ്ങള്‍

ഹൈന്ദവ വിശ്വാസപ്രകാരം വിഘ്നവിനാശകനാണ് ഗണപതി. വിഘ്നങ്ങള്‍ അഥവാ തടസങ്ങള്‍ അകറ്റുന്നതിനാല്‍ തന്നെ വിഘ്നേശ്വരന്‍ എന്ന് ഗണപതി ഭഗവാനെ വിളിക്കുന്നു. സമാധാനം, സമ്പത്ത് എന്നിവയ്ക്കും ഗണേശ ഭജനം പ്രധാനമാണ്. മിക്കവരും വീടുകളില്‍ ഗണേശ രൂപങ്ങളും ചിത്രങ്ങളും സ്ഥാപിക്കുമ്പോള്‍ കൃത്യമായി വാസ്തുവിധി പ്രകാരമല്ല ചെയ്യാറ്. കൃത്യമായ സ്ഥലമോ ദിക്കോ നോക്കാതെയാകും പലരും വിഗ്രഹങ്ങള്‍ വയ്ക്കുക.

വീട്ടിലെയോ തൊഴില്‍ ഇടങ്ങളിലെയോ വാസ്തു ദോഷങ്ങള്‍ കൃത്യമായി ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിച്ചാല്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. ലിവിംഗ് റൂമില്‍ ഗണേശ വിഗ്രഹം വയ്ക്കുന്നത് ദുഷ്ടശക്തികളെ വീട്ടിലേക്ക് പ്രവേശിക്കുന്നതിനെ അകറ്റുന്നു. കുട്ടികളുടെ പഠനമേശയില്‍ ഗണേശചിത്രമോ വിഗ്രഹമോ വച്ചാല്‍ ഐശ്വര്യമുണ്ടാകും. ശ്രദ്ധ ലഭിക്കാനും വിജയം നേടാനും ഇത് ഉത്തമമാണ്. ഗാര്‍ഡനുകളില്‍ അതിഥികള്‍ക്ക് കാണുമാറ് ഗണേശവിഗ്രഹം സ്ഥാപിക്കാം.

ഇടത് വശത്തേക്ക് ആയിരിക്കണം വിഗ്രഹത്തില്‍ തുമ്പിക്കൈ വരേണ്ടത്. മാത്രമല്ല വെളുത്ത നിറത്തിലുള്ള ഗണേശ വിഗ്രഹമാണ് അത്യുത്തമം. ലളിതാസനത്തില്‍ അഥവാ ഇരിക്കുന്ന തരത്തിലുള്ള ഗണപതി വിഗ്രഹമാണ് വേണ്ടത്. വീട്ടില്‍ സമാധാനം ലഭിക്കാന്‍ ഇത്തരത്തിലുള്ള വിഗ്രഹമാണ് വേണ്ടതെന്ന് വാസ്തു ആചാര്യന്മാര്‍ സൂചിപ്പിക്കുന്നു. ചെറിയൊരു എലിയും മോദകവും ഉള്ള വിഗ്രഹമാണ് വേണ്ടത്.

എന്നാല്‍ ഒരു മുറിയില്‍ രണ്ട് ഗണപതി വിഗ്രഹങ്ങള്‍ വയ്ക്കാന്‍ പാടില്ല. നല്ല ഗുണങ്ങളെ അതില്ലാതാക്കും. മാത്രമല്ല വലത് വശത്തേക്ക് തുമ്പിക്കൈ തിരിഞ്ഞിരിക്കുന്നതും നല്ലതല്ല. മറ്റ് വിഗ്രഹങ്ങളും വിഘ്നേശ്വരനൊപ്പം വേണമെന്നില്ല. അഥവാ സ്ഥാപിക്കുന്നെങ്കില്‍ ഒരിഞ്ച് അകലത്തിലെങ്കിലും വയ്ക്കണം. നല്ല സമയത്ത് തന്നെ വിഗ്രഹം വയ്ക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് വാസ്തു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read more topics: # ഗണപതി.
place ganesha idol in home

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES