Latest News

ഡിസംബര്‍ രണ്ടാം വാരഫലം

Malayalilife
ഡിസംബര്‍ രണ്ടാം വാരഫലം

ണ്ടാം ഭാവം ഭാവം നിങ്ങളുടെ കുടുംബം, സംസാരം, നിങ്ങളുടെ പരിപോഷണം, ജോലി, സമ്ബത്, നിങ്ങളുടെ മൂല്യം എന്നിവയെ സൂചിപ്പിക്കുന്നു. സൂര്യന്‍ രണ്ടാം ഭാവത്തില്‍ നില്‍ക്കുമ്ബോള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ആയിരിക്കും നിങ്ങളുടെ കൂടുതല്‍ ശ്രദ്ധയും. സൂര്യന്‍ നല്ല രാശിയില്‍ നില്‍ക്കുകയാണെങ്കില്‍ ഈ വിഷയങ്ങളില്‍ നിന്നെല്ലാം നല്ല ഒരു അവസ്ഥ ഉണ്ടാകുന്നതാണ്. കുടുംബത്തില്‍ നിങ്ങള്‍ക്ക് മതിപ്പ് വര്‍ധിക്കാനുള്ള നല്ല സാധ്യത ഉണ്ട്. പല തരത്തില്‍ ഇല്ല ക്രിയേറ്റിവ് കഴിവുകള്‍ ഉണ്ടാകാന്‍ ഉള്ള ശക്തമായ സാധ്യത ആണ് ഉള്ളത്. നിങ്ങളുടെ ജീവിത ശൈലി തന്നെ വളരെ മികച്ചതായിരിക്കും. നിങ്ങളുടെ മൂല്യം വളരെ വര്‍ധിക്കുന്ന അവസ്ഥയാണ് സൂര്യന്‍ രണ്ടാം ഭാവത്തില്‍ നിന്നാല്‍. പിതാവില്‍ നിന്നുള്ള ശക്‌തമായ സ്വാധീനം നിങ്ങളുടെ പെരുമാറ്റത്തില്‍ കാണാന്‍ കഴിയും.

കുടുബം, കുടുംബ ചരിത്രം എന്നിവയില്‍ വളരെ അധികം താല്പര്യവും, അതില്‍ ഗര്‍വും ഉണ്ടായിരിക്കുന്നതാണ്. സൂര്യന്‍ അധികാരത്തിന്റെ സൂചിപ്പിക്കുന്നു, അതിനാല്‍ നിങ്ങളുടെ സംസാരം വളരെ അധികാര പൂര്‍വം ആയിരിക്കുന്നതാണ്. സൂര്യന്‍ നെഗറ്റിവ് അവസ്ഥയിലാണെങ്കില്‍ ജീവിതത്തില്‍ ധാരാളം ചെലവ് വന്നു ചേരുന്ന രീതി ആയിരിക്കും,. അതോടപ്പം തന്നെ മുഖം, കണ്ണ്, തൊണ്ട , എന്നിവയ്ക്കു ഇടയ്ക്കിടെ ചില ബലഹീനത വന്നു ചേരാനും ഉള്ള സാധ്യത ഉണ്ട്. സൂര്യന്‍ മോശം അവസ്ഥയില്‍ ആണെങ്കില്‍ അനാവശ്യമായ ഈഗോ, സ്വന്തം കഴിവുകളില്‍ ഉള്ള അമിത വിശ്വാസം അല്ലെങ്കില്‍ വിശ്വാസം ഇല്ലായ്മ എന്നിവയും പ്രതീക്ഷിക്കുക. സൂര്യന്‍ നല്ല അവസ്ഥ ആണെങ്കില്‍ ആശ്രിത വത്സലനും, അല്ലെങ്കില്‍ മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കുന്ന വ്യക്തിയും ആയിരിക്കും എന്നാണു.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ബുധന്‍ നീങ്ങളുടെ ദൂര യാത്രകള്‍, വിദേശ ബന്ധം എന്നിവയെ സ്വാധീനിക്കുന്നു. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള് പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്‌ട്ടുകള് ലഭിക്കാന് വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്‌ട്ടുകള്‍ക്ക് വേണ്ടി ഉള്ള നിരവധി ചര്‍ച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷന്, ജേര്‍ണലിസം എന്നാ മേഖലയില് നിന്നും ഉള്ള അവസരങ്ങള്‍ക്ക് വേണ്ടി നിങ്ങള് ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകള്, ബിസിനസ് ട്രിപ്പുകള് , ഉല്ലാസ യാത്രകള് എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്, തത്വ ചിന്താ പരമായ ചര്‍ച്ചകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. അതോടൊപ്പം തന്നെ സാമ്ബത്തിക വിഷയങ്ങളും ഈ ആഴ്ച വളരെ സെന്‍സിറ്റീവ് ആയ അവസ്ഥയില്‍ ആയിരിക്കും. വരവിനേക്കാള്‍ കൂടുതല്‍ ചെലവ് ഉണ്ടാകുന്നതാണ്. അതിനാല്‍, നിങ്ങളുടെ ചെലവുകള്‍ക്ക് മേല്‍ നിയന്ത്രണം ഉണ്ടാകണം.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ബുധന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ ഈ ആഴ്ച മുതല്‍ സ്വാധീനിക്കും. സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. വ്യക്തി ജീവിതത്തില് നിന്നും, സാമൂഹിക ജീവിതത്തില് നിന്നും പങ്കാളിത ബന്ധങ്ങളില് നിരവധി മാറ്റങ്ങള് ഉണ്ടാകാം. ചില ബന്ധങ്ങളില് അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീര്‍ണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമങ്ങള് സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തര്‍ക്കങ്ങള്, പങ്കാളിയോടുള്ള ചര്‍ച്ചകള്, ഭൂത കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്, സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇന്‍ഷുറന്‍സ് എന്നാ മേഖലയില് നിന്നുള്ള തിരുത്തലുകള്, പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള് എന്നിവയും പ്രതീക്ഷിക്കുക . ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചര്‍ച്ചകള് വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങള്‍ക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളില് നിന്നുള്ള നിരവധി അവസരങ്ങള്, ചെറു പ്രോജക്ക്‌ട്ടുകള്, സഹ പ്രവര്‍ത്തകരുമായുള്ള വിയോജിപ്പുകള് എന്നിവയും ഈ അവസരം ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂണ്‍ 20)
ബുധന്‍ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും, പ്രൊഫെഷണല്‍ ബന്ധങ്ങളെയും ഈ ആഴ്ച മുതല്‍ സ്വാധീനിക്കുന്നു. ബന്ധങ്ങളില് നിരവധി മാറ്റങ്ങള് പ്രതീക്ഷിക്കുക. നിലവില് ഉള്ള ബന്ധങ്ങളില് പുതിയ തുടക്കങ്ങള് ഉണ്ടാകും. പുതിയ ബന്ധങ്ങള് ഉണ്ടാകാവുന്ന അവസരമാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ബന്ധങ്ങള് വളരെ അധികം ശ്രദ്ധ നേടും. എഗ്രീമെന്റുകള്, ജോബ് ഓഫര് എന്നിവയും ഉണ്ടാകും. പുതിയ വ്യക്തികളെ കാണാന്‍ ഉള്ള അവസരം, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, എന്നിവ എല്ലാം ഈ ആഴ്ച ഉണ്ടാകുന്നതാണ്. ദൂര യാത്രകള്‍, നിരവധി ചീരു പ്രോജെക്‌ട്കട്ടുകള്‍ , ടീം ചര്‍ച്ചകള്‍ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. ക്രിയേറ്റിവ് മേഖലയില്‍ നിന്നുള്ള ജോലികള്‍ ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു പുതിയ തുടക്കങ്ങള്‍ ഈ ആഴ്ചയും പ്രതീക്ഷിക്കുക. പുതിയ ടീമില്‍ ജോയിന്‍ ചെയ്യാന്‍ ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
കമ്യൂണിക്കേഷന്‍, മീഡിയ, ഇലെക്‌ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയില്‍ നിന്നുള്ള ചെറു ജോലികള്‍ ഉണ്ടാകാം. സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ ഈ അവസരം പ്രധാനമാകും. അവരുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാല്‍ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്ബത്തിക ബാധ്യതകള്‍ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു . ജോലി സ്ഥലം വളരെ സെന്സിറ്റിവ് ആയ അവസ്ഥയില്‍ ആണ്. വളരെ ശ്രമകരമായ ജോലികള്‍ ഉണ്ടാകുന്നതാണ്, പല വിധത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധന്‍ ഈ ആഴ്ച നിങ്ങളുടെ ക്രിയേറ്റിവ് ജോലികളെ സ്വാധിക്കുന്നതാണ്. പ്രേമ ബന്ധങ്ങളുടെ മേല് കൂടുതല് ശ്രദ്ധ ഉണ്ടാകാം. നിലവില് ഉള്ള ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികള് പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങള് പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയില് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളില് കൂടുതല് റിസ്കുകള് എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകള് മറ്റുള്ളവരുടെ മുന്‍പില് പ്രദര്‍ശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളില് പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചര്‍ച്ചകള്, ടീം ജോലികള് എന്നിവയും പ്രതീക്ഷിക്കുക.പുതിയ ടീമില്‍ ജോലി ചെയ്യാനുള്ള അവസരങ്ങള്‍, നെറ്റവര്‍ക്കിങ് അവസരങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
.കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം, മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍, പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,ള ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ആശയ വിനിമയങ്ങള്‍ കൊണ്ടുള്ള നിരവധി ജോലികള്‍, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല്‍ ആശയ വിനിമയങ്ങള്‍, ഒരേ സമയം നിരവധി ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്‌ട്രോനിക് ഉപകരങ്ങള്‍ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് .സാമ്ബത്തിക വിഷയങ്ങളും ഈ ആഴ്ച ശ്രദ്ധ നേടും,. നിരവധി ചിലവുകളും, പാര്‍ട്ട് ടൈം ജോലികളും ഉണ്ടാകുന്നതാണ്.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
പ്രതീക്ഷിക്കുക ധനം, വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ വളരെ അധികം നീക്കങ്ങള്‍ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങള്‍ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാര്‍ട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ലോണുകള്‍ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങള്‍, പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വര്‍ധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തു വളരെ ശക്‌തമായി സ്വാധീനിക്കുന്നു. ജോലി സ്ഥലത്തുള്ള തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ എടുക്കാന്‍ പാടുള്ളതല്ല.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളില്‍ സെന്‍സിറ്റീവ് ആയ നീക്കങ്ങള്‍ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍, ശത്രുക്കളുടെ മേല്‍ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ്‌ ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം, നിലവില്‍ ഉള്ള അവസരം എന്നിവ ഉണ്ടാകാം. നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, ടീം ചര്‍ച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. ടീം അംഗങ്ങളുമായി തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകള്‍ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകും. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചര്‍ച്ചകള്‍, ടീം ജോലികള്‍, ട്രെയിനിങ്ങുകള്‍, , എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ ഉണ്ടാകാം. പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ലോങ്ങ് ടേം ജോലികള്‍, പുതിയ ലക്ഷ്യങ്ങള്‍, എന്നിവ ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം, അവരുമായി പല ചര്‍ച്ചകള്‍, ടെക്ക്നിക്കല്‍ രംഗത് നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങള്‍ക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ടീമില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ക്രിയേറ്റിയവ ജോലികള്‍ ഈ അവസരം ഉണ്ടാകുന്നതാണ്. അധികാരികളില്‍ നിന്നുള്ള സപ്പോര്‍ട്, അവരില്‍ നിന്നുള്ള ഉപദേശം, എന്നിവയും ഉണ്ടാകുന്നതാണ്. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, കുടുംബ സ്വത്തിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍, കുടുംബ യോഗങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ജോലി സ്ഥലത്ത് നിന്നുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള സപ്പോര്‍ട്ട് എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍, പല തരം റിയാല്‍ എസ്റ്റേറ്റ്‌ ദീലുകള്‍, വീട് മോടി പിടിപ്പിക്കാന്‍ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. വീട്ടു കാര്യങ്ങളെ കുറിച്ചുള്ള തര്‍ക്കം, എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകള്‍, വിദേശത്തു നിന്നുള്ള ജോലികള്‍, മീഡിയ രംഗത് നിന്നുള്ള ജോലികള്‍, ഉപരിപഠനം എന്ന വിഷയങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്. ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

Read more topics: # December second week ,# horoscope
December second week horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES