ഫാങ്ഷുയിയും വാസ്തുവുമല്ലാം പൊതുവെ വിശ്വസിയ്ക്കപ്പെടുന്ന ഘടകങ്ങളാണ്. ഇവ പ്രകാരം കാര്യങ്ങള്‍ ചെയ്താല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന വിശ്വാസവും പ്രശസ്തം.വീട്ടില്‍ സന്തോഷം നിറയാന്‍ ഫാങ്ഷുയി പറയുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ. ഇവ പ്രകാരം വീട് ക്രമീകരിയ്ക്കാന്‍ നോക്കൂ. വീട്ടില്‍ സന്തോഷം നിറയുമെന്നാണ് പറയുന്നത്. അടുക്കള വാസ്തുപ്രകാരം ക്രമീകരിക്കാം
സന്തോഷം നിറഞ്ഞ വീടിന് ഫാങ്ഷുയി വീടിനുളളില്‍ കടക്കുമ്പോള്‍ ആദ്യം കണ്ണില്‍ പെടുന്നത്, മനസില്‍ പതിയുന്നത് സന്തോഷമുള്ള, ഭംഗിയുള്ള ഒന്നായിരിയ്ക്കണം. നല്ല ചിത്രങ്ങളാകാം. ഇത് വീടിനുള്ളില്‍ പ്രവേശിയ്ക്കുമ്പോള്‍ ആദ്യം കണ്ണില്‍ പതിയത്തക്കവിധം വയ്ക്കുക.സന്തോഷം നിറഞ്ഞ വീടിന് ഫാങ്ഷുയി ഒരു വീടോ ഫല്‍റ്റോ വാങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അവിടേയ്ക്ക് ഒരു നവജാത ശിശുവിനെ കൊണ്ടുപോവുക. വീടിനുള്ളില്‍ കയറുമ്പോള്‍ കാരണമില്ലാതെ കുഞ്ഞു കരയുകയാണെങ്കില്‍ അവിടെ പൊസറ്റീവ് എനര്‍ജിയില്ലെന്നുറപ്പിയ്ക്കാം. കുഞ്ഞു ശാന്തമാണെങ്കില്‍ മറിച്ചാണെന്നര്‍ത്ഥം. വീടിന്റെ ആകെയുള്ള ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കാന്‍ കുറച്ചു ദിവസം അടുപ്പിച്ച് വീടിനു ചുറ്റും ടിബറ്റന്‍ മണിയടിയ്ക്കുക.മൂന്നുകാലുള്ള തവളയുടെ സ്റ്റാച്യൂ പ്രധാന വാതിലിനെ അഭിമുഖീകരിയ്ക്കുന്ന വിധത്തില്‍ വയ്ക്കാം. ഇത് പണവും ഐശ്വര്യവുമെല്ലാം കൊണ്ടുവരുമെന്നാണ് വിശ്വാസം
വീടിനുള്ളില്‍ എവിടെയിരിയ്ക്കുമ്പോഴും പ്രധാനവാതിലിനു പുറംതിരിഞ്ഞിരിയ്ക്കരുത്.കേടായ ഉപകരണങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കരുത്. ഇത് പേനയാണെങ്കിലും ക്ലോക്കാണെങ്കിലും ഇലക്ട്രോണിക് സാധനങ്ങളാണെങ്കിലും പൊട്ടിയ കണ്ണാടിയാണെങ്കിലുമെല്ലാം തന്നെ.തറയുടെ ഭാഗമോ ടൈലോ പൊട്ടിയിട്ടുണ്ടെങ്കില്‍ ഇത് പെട്ടെന്നു ശരിയാക്കുക. അല്ലെങ്കില്‍ പുറത്തു കാണാന്‍ സാധിയ്ക്കാത്ത വിധത്തില്‍ കാര്‍പെറ്റിടുക. ഇല്ലെങ്കില്‍ ഇത് വീട്ടിലെ കുടുംബാംഗങ്ങളുടെ പരസ്പര ബന്ധത്തെ ബാധിയ്ക്കും.വീടിന്റെ പേരും അഡ്രസുമെല്ലാമുള്ള നെയിംപ്ലേറ്റ് പുറത്തു തൂക്കുന്നതും ഫാംങ്ഷുയി പ്രകാരം നല്ലതാണ്. ഇത് നല്ല അവസരങ്ങളെ ക്ഷണിയ്ക്കുന്നു.
ഫാംങ്ഷുയി പ്രകാരം വീട്ടില്‍ വെള്ളമൊഴുകുന്ന ഫൗണ്ടനോ ഇതുപോലുളള വെള്ളത്തിന്റെ ഉറവിടമോ നല്ലതാണ്. ഇത് ചെറുതാകണം. എപ്പോഴും വൃത്തിയുള്ള വെള്ളമാകുകയും വേണം. അക്വേറിയം സൂക്ഷിയ്ക്കുന്നതും നല്ലത്. ഇതും വൃത്തിയോടെ വയ്ക്കണം. ബെഡ്റൂമില്‍ മീനിന്റെ പ്രതിമ സൂക്ഷിയ്ക്കുന്നതും നല്ലത്. ഇതെല്ലാം തന്നെ പൊസറ്റീവ് ഊര്‍ജം കൊണ്ടുവരും.