പൂജാമുറി വീട്ടില്‍ വയ്ക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അത് നേരിട്ട് തറയില്‍ വയ്കാത്തിരിക്കുക. പകരം അല്‍പ്പം സ്ഥലം, ഉയര്‍ത്തി പൂജാമുറി സ്ഥാപിക്കുക. അതായത് ഗൃഹത്തിന്റെ കിഴക്കുവശത്തോ, തെക്കുവശത്തോ ഉള്ള മുറികള്‍ പൂജാമുറിയായി ഉപയോഗിക്കുമ്പോള്‍ പടങ്ങളും വിഗ്രഹങ്ങളും മൂര്‍ത്തികളും മറ്റും കിഴക്കുഭിത്തിയില്‍ പടിഞ്ഞാട്ടു തിരിച്ചുവെക്കുകയാണ് ഉത്തമം.
ഗൃഹത്തിന്റെ പടിഞ്ഞാറും വടക്കും വശങ്ങളിലെ മുറികളാണ് പൂജാമുറിയായി ഉപയോഗിക്കുന്നതെങ്കില്‍ ഫോട്ടോയും മറ്റു വിഗ്രഹങ്ങളും പടിഞ്ഞാറെ ഭിത്തിയില്‍ കിഴക്കോട്ടുതിരിച്ചുവെക്കുകയും ചെയ്യേണ്ടതാണ്.
വീട്ടില്‍ അമ്പലം സ്ഥാപിക്കുന്നത് വാസ്തു ശാസ്ത്ര വിധിപ്രകാരം ആണെങ്കില്‍ അത് വീട്ടില്‍ ഉള്ളവര്‍ക്ക് ആരോഗ്യം, ഐശ്വര്യം, സന്തോഷം എന്നിവ കൊണ്ടുവരുമെന്ന് സംശയം വേണ്ട.
ഒരു വീട്ടില്‍ പ്രത്യേക പൂജി മുറി അനുയോജ്യമാണെങ്കിലും, എന്നാല്‍ പല മെട്രോപൊളിറ്റന്‍ നഗരങ്ങളിലും ഇത് എല്ലായ്പ്പോഴും സാധ്യമല്ല.