ലക്ഷങ്ങള്‍ മുടക്കി വീടുവെയ്ക്കുന്നത് താമസിക്കാന്‍ മാത്രമല്ല, മനോഹരമാക്കി പ്രദര്‍ശിപ്പിക്കാന്‍ കൂടിയാണ്. വീടുകളെ അലങ്കരിക്കാന്‍ പൂക്കളേക്കാളും ഭംഗിയുള്ള വസ്തു മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ഫഌര്‍വെയ്‌സ് കാണാത്ത വീടുകളും ഉണ്ടാവില്ല. കാലം മാറിയതോടെ ഫഌര്‍ വേസുകളുടെ ട്രെന്‍ഡും മെച്ചപ്പെട്ടിട്ടുണ്ട്. പ്രകൃതിദത്തവും ആര്‍ട്ടിഫിഷ്യല്‍ പൂക്കളാല്‍ നിര്‍മ്മിതവുമായ ഫഌര്‍ വേസുകള്‍ പുത്തന്‍ ട്രെന്‍ഡായി. ഉദ്യാനം ഇപ്പോള്‍ വീടിന്റെ അകത്തളങ്ങളില്‍ സ്ഥാനം പിടിക്കുന്നുണ്ട്.
ഫോഴ്‌സലിന്‍, സെറാമിക്, ഗഌസ് എന്നീ വസ്തുക്കള്‍ ഉപയോഗിച്ചാണ് സാധാരണ ഫഌര്‍ വേസുകള്‍ നിര്‍മ്മിക്കുന്നത്. സ്റ്റീല്‍ മിക്‌സ് ചെയ്ത് നിര്‍മ്മിക്കുന്നവയാണ് ഫോഴ്‌സലിന്‍. ഫോഴ്‌സലിന്‍, സെറാമിക് എന്നിവ കൂട്ടിയോജിപ്പിച്ച് നിര്‍മ്മിച്ചിട്ടുളള ഫഌര്‍ വേസുകളും വിപണിയില്‍ ലഭ്യമാണ്. ഫോഴ്‌സലിന്‍ ഫഌര്‍ വേസുകള്‍ക്ക് 1000 രൂപയ്ക്ക് മുകളില്‍ വില നല്‍കണം. സെറാമികിന് 600 ന് മുകളിലാണ് വില. ഗഌസിന്റെ ഫഌര്‍ വേസുകള്‍ക്ക് വിപണന മൂല്യം കൂടുതലാണ്.വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ച് വ്യത്യസ്ത ആകൃതിയില്‍ ലഭ്യമാകുന്ന ഗ്ലാസ് ഫഌര്‍ വേസുകള്‍ കണ്ണിന് കുളിര്‍മ്മ നല്‍കുന്നു. ഗ്ലളാസിന്റെ ഫഌര്‍ വേസുകള്‍ 200 ന് മുകളില്‍ വില വരും. ഇതു കൂടാതെ കളിമണ്ണ് കൊണ്ട് നിര്‍മ്മിക്കുന്ന ടെറാകോട്ട ഫഌര്‍ വേസുകളും മനോഹരങ്ങളാണ്.
ഫഌര്‍ വേസുകള്‍ അലങ്കരിക്കുന്നതിന് ഡ്രൈ ഫഌവഴ്‌സാണ് സാധാരണ ഉപയോഗിക്കുന്നത്. അവയ്ക്ക് സിങ്കിളിന് 10 മുതല്‍ 60 രൂപ വരെ വില വരും. ഒരു ബണ്ടില്‍ സിങ്കിള്‍ സ്റ്റിക് ഫഌവഴ്‌സിന് 120 മുതല്‍135 വരെയാണ് വില വരുന്നത്. വീടിന്റെ സ്വീകരണ മുറി, കോര്‍ണ്ണര്‍, ബെഡ് റൂം എന്നിവിടങ്ങളിലാണ് സാധാരണ ഫഌര്‍വേസുകള്‍ സ്ഥാനം പിടിക്കുന്നത്. ആന്തൂറിയം, ഓര്‍ക്കിഡ്, റോസ് എന്നീ പുഷ്പങ്ങള്‍ അകത്തളങ്ങളുടെ മനോഹരിത അളക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.