മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ആണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.നടന്മാരായ പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലിനും ഒപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. 'സായിദ് മസൂദിനും, രംഗയ്ക്കും ഒപ്പം' എന്നാണ് ക്യാപ്ഷന്‍. എമ്പുരാനിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെയും ആവേശത്തിലെ ഫഹദിന്റെയും റോളുകളെ ഓര്‍മ്മിപ്പിക്കുകയാണ് മോഹന്‍ലാല്‍.
ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ കോംബോയെ കണ്ട സന്തോഷത്തില്‍ ആയിരക്കണക്കിന് കമന്റുകളും വരുന്നുണ്ട്. അപ്പോള്‍ നടക്കുള്ളത് സ്റ്റീഫന്‍ നെടുമ്പള്ളിയോ, എബ്രഹാം ഖുറേഷിയോ എന്ന ചോദ്യവും ചിലര്‍ കമന്റില്‍ ഇടുന്നുണ്ട്
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ വമ്പന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എമ്പുരാനില്‍ ഫഹദ് ഫാസിലിന്റെ സര്‍പ്രൈസ് എന്‍ട്രി ഉണ്ടാകുമോ എന്നും ഇതോടെ ആരാധകര്‍ ചോദിക്കുന്നുണ്ട്.
2025 മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'എമ്പുരാന്‍' എത്തും. 'എമ്പുരാന്‍' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തില്‍ കാണിച്ചു തരുമെന്നും വാര്‍ത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.