ലക്കി ബാംബൂ 100 ശതമാനവും പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ സസ്യം വൃക്ഷാംശത്തെ പ്രതിനിധീകരിയ്ക്കുന്നു. ജലാംശമടങ്ങിയിട്ടുള്ളതിനാൽ സമയാസമയങ്ങളിൽ നനച്ചു കൊടുക്കേണ്ടത് പ്രധാനമാണ്.ജീവിതത്തിന്റെ അഞ്ച് മേഖലകളാണ് ഈ ബാംബൂ അഭിവൃദ്ധിപ്പെടുത്തുന്നത്. മനോവികാരം, സഹജാവബോധം, മനഃശക്തി, ശാരീരികശക്തി, ആത്മീയത എന്നിവയാണവ. ആരോഗ്യമുള്ള ശരീരം, മനസ്, തൊഴിൽ, സാമ്പത്തികം എന്നിവ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് നിങ്ങളുടെ വീട്ടിലുണ്ടായിരിക്കേണ്ടത്. ഭാഗ്യം, അഭിവൃദ്ധി, ധനവും പണവും നേടാനുള്ള സുവർണ്ണാവസരങ്ങൾ എന്നിവയെ 6 തണ്ടുള്ള ബാംബൂ ആകർഷിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. നിങ്ങൾ പണത്തിനു പുറകെയാണെങ്കിൽ ഏഴ് തണ്ടുള്ള ബാംബൂ അത്യുത്തമമാണ്
എല്ലാ ബാംബൂചെടികളിലും വെച്ച് ഏറ്റവും ശക്തിയേറിയതാണിത്. വിസ്മായാവഹമായ എല്ലാ ആഗ്രഹങ്ങളും നിങ്ങളുടേതാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നല്കുന്നയാൾ നിങ്ങൾക്ക് അതിഗംഭീരമായ ധനവും ആരോഗ്യവും അഭിവൃദ്ധിയും ആശംസിക്കുന്നു. ഇതിലെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാൽ നാല് തണ്ടുള്ള ബാംബൂ ചെടി ഉറപ്പായും നിങ്ങൾ അവഗണിച്ചേക്കണം എന്നതാണ്. സ്വന്തമാക്കുവാനോ സമ്മാനിക്കുവാനോ ഒരുകാരണവശാലും ഇത് തിരഞ്ഞെടുക്കരുത്. ലക്കി ബാംബൂ ഒരു അഭിവൃദ്ധിദായിനിയായിട്ടാണ് ഫെങ്ങ് ഷൂയിയിൽ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ആരെങ്കിലും എവിടെയെങ്കിലും വില്ക്കുന്നത് കണ്ടാൽ മടിയ്ക്കണ്ട, ഒരെണ്ണം വാങ്ങി സ്വന്തമാക്കാം. പ്രിയപ്പെട്ടവർക്കുള്ള സമ്മാനമായും ഇതിനെ തിരഞ്ഞെടുക്കാം.