എക്കാലത്തും മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച് കടന്നുപോയ നടിയാണ് ജോമോള്‍. ടെലിവിഷനില്‍ ഇന്നും ആവര്‍ത്തിച്ച് ടെലികാസ്റ്റ് ചെയ്യാറുള്ളത് ആളുകള്‍ യുട്യൂബില്‍ തപ്പിപിടിച്ച് കാണാറുള്ളതുമായ നിറം, പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, ദീപസ്തംഭം മഹാശ്ചര്യം, തില്ലാന തില്ലാന തുടങ്ങി ജോമോള്‍ എന്ന അഭിനേത്രിയുടെ അഭിനയമികവ് ഗുണം ചെയത സിനിമകള്‍ ഒട്ടേറെയാണ്. യാഹുവിലൂടെ പരിചയപ്പെട്ട ചന്ദ്രശേഖറിനെ വിവാഹം കഴിച്ചതോടെയാണ് ജോമോള്‍ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തത്. സ്വന്തം വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകളെയും മതത്തിന്റെ അതിര്‍വരമ്പുകളെയും മറികടന്നാണ് ജോമോള്‍ ചന്ദ്രശേഖറിന്റെ നല്ല പതിയായത്. വിവാഹശേഷം ഗൗരി എന്ന പേര് സ്വീകരിച്ച താരത്തിന് രണ്ട് പെണ്മക്കളാണുള്ളത്. ആര്യയും ആര്‍ജയും.
ഇപ്പോഴിതാ, അമ്മയ്ക്കൊപ്പം നൃത്തം ചെയ്യുന്ന മകളുടെ വീഡിയോയാണ് ആരാധക ശ്രദ്ധ കവരുന്നത്. നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ ഇളയ മകളായ ആര്‍ജ. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുന്ന ജോമോളുടെ വീഡിയോ വൈറലായിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ആര്‍ജയുടെ നൃത്ത അരങ്ങേറ്റം. ആ വിശേഷ ദിവസം അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് വേദിയില്‍ ചുവടുവെച്ച ആര്‍ജയുടെയും കൂട്ടുകാരുടെയും വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് അമ്മയും മകളും ഒന്നിച്ചു നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ജോമോള്‍ പങ്കുവച്ചത്. തന്റെ മകള്‍ക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണം നിരഞ്ജനയും അമ്മ നാരായണിയുമാണെന്ന് ജോമോള്‍ പറഞ്ഞിരുന്നു.
ജോമോളുടെ മകളുടെ അരങ്ങേറ്റത്തിനു പിന്നാലെ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം താരങ്ങളുടെ സംഘടനയായ അമ്മയുടെ ഷോയില്‍ ജോമോളും നൃത്തം ചെയ്തിരുന്നു. ഇടയ്ക്ക് ടെലിവിഷന്‍ പരമ്പരകളിലൂടെ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് അതും വേണ്ടെന്നുവെക്കുകയായിരുന്നു ജോമോള്‍. റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായെത്താറുണ്ട് ജോമോള്‍. അതേസമയം, അമ്മയെപ്പോലെ തന്നെ സുന്ദരികളായി അമ്മയുടെ തോളൊപ്പം വളര്‍ന്ന ജോമോളും മക്കളും ഒരുമിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടിയത്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മക്കള്‍ക്കൊപ്പം ജോമോള്‍ ഫോട്ടോഷൂട്ട് ചെയ്തത്. കേരള കൈത്തറിയും കാഞ്ചീപുരവും സംയോജിപ്പിച്ച് നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലില്‍ സ്‌കേര്‍ട്ടും ടോപ്പും വാടമുല്ല നിറത്തിലുള്ള കാഞ്ചീപുരം ഷാളുമായിരുന്നു ആ ഫോട്ടോഷൂട്ടില്‍ ജോമോളുടെ വേഷം. താരത്തിന്റെ പെണ്‍മക്കള്‍ക്കായി ധാവണി സ്റ്റൈലില്‍ സ്‌കേര്‍ട്ടും ടോപ്പുമായിരുന്നു നല്‍കിയിരുന്നത്.
സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് ഈ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയത്. ഇത് അമ്മയും മക്കളുമാണോ... അതോ സഹോദരിമാരോ? എന്ന കമന്റുകളാണ് ഏറെയും. ട്രയോ സൂപ്പറാണെന്ന കമന്റുകളും നിരവധിയാണ്. ചിലര്‍ ഭര്‍ത്താവിനെ കൂടി ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും കമന്റിലൂടെ അന്വേഷിച്ചിട്ടുണ്ട്. ജോമോള്‍ ഇപ്പോഴും അതേ ചെറുപ്പത്തോടെ ഇരിക്കുന്നുവെന്ന കമന്റുകളും നിരവധിയാണ്. ചലച്ചിത്ര രംഗത്തെ ഒരു പുതിയ മേഖലയിലേക്ക് കൂടി ചുവടുവച്ചിരുന്നു ജോമോള്‍. സിനിമ സബ് ടൈറ്റിലിങ് രംഗത്താണ് ജോമോള്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. ജാനകി ജാനേ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്തത്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോള്‍ 1998ല്‍ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായി. ജോമോള്‍ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചിരുന്നു.