പാറ്റ വീട്ടില്‍ വരില്ല; എന്നെന്നേക്കുമായി തുരത്താനുള്ള വഴികളിതാ

Malayalilife
പാറ്റ  വീട്ടില്‍ വരില്ല; എന്നെന്നേക്കുമായി തുരത്താനുള്ള വഴികളിതാ

പാറ്റയും ഉറമ്പും ഒരു വട്ടം വീടിനകത്ത് കയറിയാല്‍ പിന്നെ ഇവയെ പുറതതാക്കാന്‍ കുറച്ച് പാടാണ്. ഇവ പിന്നെ അടുക്കളയിലും പാത്രങ്ങളിലും അതുപോലെ ആഹാരസാധനങ്ങള്‍ക്കിടയിലും ഓടി നടക്കും. ഉറമ്പ് വന്നാല്‍ പിന്നെ മധുരമുള്ള ഒരു സാധാനം പോലും വീട്ടില്‍ എടുത്ത് വെക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. പ്രത്യേകിച്ച് പഞ്ചസ്സാരയില്‍ അമിതമായി ഉറുമ്പ് കയറിക്കൂടുന്ന അവസ്ഥയും നിങ്ങള്‍ക്ക്് കാണാം.

ഇത്തരത്തില്‍ കടന്ന് കൂടുന്ന ഉറുമ്പുകളേയും അതുപോലെ തന്നെ പാറ്റകളേയും തുരതത്ാന്‍ കെമിക്കല്‍സ് ഉപയോഗിച്ചാല്‍ അത് നമ്മള്‍ക്ക് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍, ഇതൊന്നും ഇല്ലാതെ തന്നെ വീട്ടില്‍ നിന്നും പാറ്റയേയും ഉറമ്പിനേയും ഇല്ലാതാക്കാന്‍ സാധിക്കും. അതും തികച്ചും പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങിനെയെന്ന് നോക്കാം

കറുവാപ്പട്ട
കറുപ്പാട്ട ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. ഇത് പാറ്റകളേയും അതുപോലെ തന്നെ ഉറുമ്പുകളുടേയും ശല്യം കുറയക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു സാധനം കൂടിയാണ്. ഇതിനായി നിങ്ങള്‍ ഒരു ഗ്ലാസ്സ് ് വെള്ളത്തില്‍ കറുവാപ്പട്ട പൊടി ലയിപ്പിച്ച് ഒന്ന് തിളപ്പിച്ച് അത് ഒര ഗ്ലാസ്സ് ആകുമ്പോള്‍ തീ അണച്ച് ചൂടാറാന്‍ വെക്കുക. ഇത് തണുത്തതിന് ശേഷം തീ അരിച്ച് ഒരു സ്പ്രേ ബോട്ടിലില്‍ നിറയ്ക്കണം. തുടര്‍ന്ന്, നിങ്ങളുടെ വീടിന്റെ പുറത്ത്, അകത്ത്, പാറ്റകള്‍ കാണപ്പെടുന്നിടത്തെല്ലാം സ്പ്രേ ചെയ്യുക. കറുപ്പാട്ടം പാറ്റകളുടെ ശ്വാസകോശത്തെ ബാധിക്കുകയും അവയെ കൊല്ലുകയും ചെയ്യും.

നിങ്ങള്‍ കറുപ്പാട്ടം ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ ചില സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടത് പ്രധാനമാണ്. കറുപ്പാട്ട കണ്ണുകള്‍, ചര്‍മ്മം, ശ്വസനവ്യൂഹം എന്നിവയില്‍ ആയാല്‍ ചിലര്‍ക്ക് അലര്‍ജി ഉണ്ടാകാറുണ്ട്. അതിനാല്‍, ഇത്തരം അലര്‍ജി ഉള്ളവരാണെങ്കില്‍ നിങ്ങള്‍ കറുപ്പാട്ട സ്പ്രേ ചെയ്യുമ്പോള്‍, മാസ്‌ക്, കണ്ണട, ഗ്ലൗസ് ധരിക്കുക. നിങ്ങള്‍ കറുപ്പാട്ട ഉപയോഗിച്ചതിന് ശേഷം, നിങ്ങളുടെ കൈകള്‍ നന്നായി കഴുകുക.
നാരങ്ങ
നാരങ്ങയില്‍ പാറ്റകളെയും ഉറുമ്പുകളെയും അകറ്റാന്‍ കഴിയുന്ന ചില ഗുണങ്ങള്‍ ഉണ്ട്. നാരങ്ങയുടെ ആസിഡ് സ്വഭാവം പാറ്റകളെയും ഉറമ്പുകളെയും അസ്വസ്ഥരാക്കുന്നു. കൂടാതെ അവയുടെ ഗന്ധം അവയെ ഭയപ്പെടുത്തുന്നു.നാരങ്ങ ഉപയോഗിച്ച് പാറ്റകളെയും ഉറമ്പുകളെയും അകറ്റാന്‍ നിരവധി വഴികളുണ്ട്. അതില്‍ തന്നെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഇതില്‍ തന്നെ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ് നാരങ്ങയുടെ തൊലി ഉപയോഗിക്കുക എന്നത്. നാരങ്ങയുടെ തൊലി പാറ്റയും ഉറമ്പും വരുന്ന ഭാഗത്ത് വെക്കാവുന്നതാണ്. അതുപോലെ തന്നെ നാരങ്ങയുടെ തൊണ്ട് ഇട്ട് തിളപ്പിച്ച വെള്ളം സ്‌പ്രേ ബോട്ടിലില്‍ ആക്കി അത് വീടിന്റെ മുക്കിലും മൂലയിലും തെളിക്കുന്നത് നല്ലതാണ്. നാരങ്ങ മുറച്ച് അടുക്കളയില്‍ വെക്കുന്നത് അവയുടെ ഗന്ധം അടുക്കളയില്‍ നിറയുന്നതിലേയ്ക്കും ഇത് പാറ്റകളെയും ഉറമ്പുകളെയും അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.
കുരുമുളക്
പാറ്റകളേയും അതുപോലെ തന്നെ ഉറുമ്പിനേയും തുരത്താന്‍ കുരുമുളകും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനായി കുരുമുളക് പൊടി പാറ്റയും ഉറുമ്പും കാണപ്പെടുന്ന സ്ഥലത്ത് വിതറാവുന്നതാണ്. അതുപോലെ തന്നെ കുരുമുളക്് ചതച്ച് അത് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചതിന് ശേഷം ഈ വെള്ളം സ്പ്രേ ചെയ്യാവുന്നതാണ്. ഇതും പാറ്റകളേയും ഉറുമ്പിനേയും തുരത്താന്‍ സഹായിക്കും. അതുപോലെ തന്നെ പഞ്ചസ്സാര പാത്രത്തില്‍ രണ്ട് മണി കുരുമുളക് ഇട്ട് വെക്കുന്നത് ഉറുമ്പ് അതില്‍ കയറാതിരിക്കാന്‍ സഹായിക്കുന്നതാണ്.

കര്‍പ്പൂരം
കര്‍പ്പൂരം ഉപയോഗിക്കുന്നതും സത്യത്തില്‍ പാറ്റയേയും അതുപോലെ തന്നെ ഉറുമ്പിനേയും നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. നിങ്ങള്‍ക്ക് കര്‍പ്പൂരം അലമാരിയില്‍ വെക്കുന്നത് അതുപോലെ തന്നെ കബോഡില്‍ വെക്കുന്നതെല്ലാം പാറ്റയും ഉറുമ്പും കയറാതിരിക്കാന്‍ സഹായിക്കും. അത് മാത്രമല്ല, കര്‍പ്പൂരം പൊടിച്ച് അത് വെള്ളത്തില്‍ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുന്നതും സത്യത്തില്‍ വേഗത്തില്‍ തന്നെ പാറ്റയേയും അതുപോലെ തന്നെ ഉറുമ്പിനേയും നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാറ്റയും ഉറുമ്പുംവരാതിരിക്കാന്‍ വീട് നല്ലപോലെ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. വീട്ടില്‍ വേയ്സ്റ്റ് കുന്നുകൂടി കിടക്കുന്നതും അതുപോലെ തന്നെ അടുക്കള സിങ്കില്‍ പാത്രങ്ങള്‍ കഴുകാതെ ഇടുന്നതെല്ലാം തന്നെ പാറ്റശല്യം അമിതമാകുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. അതിനാല്‍, വീട് എല്ലായ്പ്പോഴും വൃത്തിയാക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം

Read more topics: # പാറ്റ
remove cockroach IN House

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES