Latest News

ഞാന്‍ എന്റെ സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നു; പതിവ് തെറ്റാതെ ദിവസവും ഞാന്‍ അത് ചെയ്യും; എല്ലാ ഭാഗങ്ങളിലും ഞാന്‍ സ്പര്‍ശിച്ച് നോക്കും; അല്‍പ്പം ഭ്രാന്താണ്..എന്നാലും കൊള്ളാം; രഹസ്യങ്ങള്‍ പരസ്യമാക്കി നടി തമന്ന

Malayalilife
 ഞാന്‍ എന്റെ സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നു; പതിവ് തെറ്റാതെ ദിവസവും ഞാന്‍ അത് ചെയ്യും; എല്ലാ ഭാഗങ്ങളിലും ഞാന്‍ സ്പര്‍ശിച്ച് നോക്കും; അല്‍പ്പം ഭ്രാന്താണ്..എന്നാലും കൊള്ളാം; രഹസ്യങ്ങള്‍ പരസ്യമാക്കി നടി തമന്ന

മിഴില്‍ നടിയായി എത്തി ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ഏറെ ആരാധകരുള്ള നടിയാണ് തമന്ന. ഇതിനോടകം നിരവധി ബിഗ്ബഡ്ജറ്റ് സിനിമകളില്‍ അടക്കം താരം മുഖം കാണിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമാണ് താരം. ഇപ്പോഴിതാ, സ്വന്തം ശരീരത്തെ താന്‍ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 'ബോഡി പോസിറ്റിവിറ്റി'യെക്കുറിച്ച് തമന്ന തുറന്നുപറഞ്ഞിരിക്കുന്നത്. 

''ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു. ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം, ഞാന്‍ കുളിക്കുമ്പോള്‍ സ്വയം തൊട്ട് എന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തിനും നന്ദി പറയാറുണ്ട്. ഇത് അല്‍പ്പം ഭ്രാന്താണെന്ന് തോന്നാം, പക്ഷേ എന്തുകൊണ്ട് ചെയ്തുകൂടാ? എല്ലാ ദിവസവും എന്തൊക്കെ എന്റെ ശരീരം സഹിക്കുന്നുവെന്ന് എനിക്കറിയാം. എന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഞാന്‍ സ്പര്‍ശിക്കും, ആ ദിവസം മികച്ചതാക്കിയതിനും, എന്നൊടൊപ്പം നിന്നതിനും നന്ദി പറയും'. 

അതിനിടെ ഇന്‍സ്റ്റന്റ് ബോളിവുഡിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ തന്റെ മുന്‍കാല ശരീര ചിന്തകള്‍ നടി പങ്കുവച്ചിരുന്നു. മെലിഞ്ഞിരിക്കുക എന്നതിനര്‍ത്ഥം ഫിറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് തമന്ന പറഞ്ഞു. ''മെലിഞ്ഞിരിക്കുന്നത് എന്നെ സുന്ദരിയാക്കിയെന്ന് ഞാന്‍ കരുതിയ ഒരു കാലമുണ്ടായിരുന്നു, പക്ഷേ അത് എനിക്ക് തന്നെ നല്ലതല്ലെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി'' തമന്ന പറഞ്ഞു. സൗന്ദര്യം എന്നതും മെലിഞ്ഞയാള്‍ എന്നതുമായി യാതൊരു ബന്ധവുമില്ല. അത് മനസിലാക്കാന്‍ എനിക്ക് ഒരുപാട് സമയമെടുത്തു തമന്ന വ്യക്തമാക്കി.

Read more topics: # തമന്ന
Tamannaah Bhatia opens up on Self Love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES