Latest News

വീട്ടില്‍ ഉറുമ്പു  ശല്യം ഉണ്ടോ? ഇതാ ഓടിക്കാന്‍  ചില പൊടിക്കൈകള്‍  

Malayalilife
topbanner
 വീട്ടില്‍ ഉറുമ്പു  ശല്യം ഉണ്ടോ? ഇതാ ഓടിക്കാന്‍  ചില പൊടിക്കൈകള്‍  

മഴക്കാലത്ത് വീടുകളില്‍ ഉറുമ്പു ശല്യം പൊതുവേ കൂടുതലാണ്. ഉറുമ്പുകള്‍ പൊതുവേ മനുഷ്യന് നേരിട്ട് ഉപദ്രവകാരികളല്ല. എങ്കിലും വീട്ടില്‍ ആഹാരാവശിഷ്ടങ്ങളോ തുറന്നിരിക്കുന്ന ആഹാരത്തിലോ ഒക്കെ പെട്ടെന്ന് തന്നെ ഇവ വന്ന് പൊതിയും. ഉറുമ്പിന്റെ ശല്യം രൂക്ഷമായാല്‍ അത് ചിലപ്പോ വീടിന് തന്നെ പണിയായി മാറും. 

വീടുകളില്‍ ഉറുമ്പിനെ അകറ്റാന്‍ ചോക്ക് വരയ്ക്കുകയും മണ്ണെണ്ണയും ഉറുമ്പുപൊടി പോലുള്ള കീടനാശിനി തളിക്കുകയും ഒക്കെ ചെയ്യുന്നവരുണ്ട്. ഇതൊന്നുമല്ലാതെ സാധാരണ നാം സ്ഥിരം ഉപയോഗിക്കുന്ന ചില വസ്തുക്കള്‍ കൊണ്ടുതന്നെ ഉറുമ്പിന്റെ ശല്യമകറ്റാന്‍ കഴിയും.

നാം സാധാരണയായി ഉപയോഗിിക്കുന്ന ഓറഞ്ചിന്റെ തൊലി ഉറുമ്പിന് തീരെ ഇഷ്ടമല്ല. ഓറഞ്ചിലെ സിട്രിക് ആസിഡ് ഉറുമ്പുകള്‍ക്ക് അത്ര നല്ലതല്ല. അവ അതില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ ശ്രമിക്കും. ഇത്തരത്തില്‍ ഓറഞ്ച് തൊലി ഉറുമ്പ് ശല്യമുള്ളിടത്ത് വയ്ക്കുന്നത് അവയെ വീട്ടില്‍ നിന്നും തുരത്തും.

സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നായ കറുവപ്പട്ട ഉറുമ്പിനെ തുരത്താനും നല്ലതാണ്. ഉറുമ്പുശല്യം ഉള്ളയിടത്ത് കറുവപ്പട്ട പൊടിച്ചിട്ടുനോക്കൂ. ഇതിന്റെ മണം വന്നാല്‍ ഉറുമ്പ് ഒഴിഞ്ഞുപോകും. മറ്റൊരു സുഗന്ധദ്രവ്യങ്ങളില്‍ പ്രധാനിയായ കുരുമുളക് പൊടിച്ചിട്ടാലും ഉറുമ്പുകള്‍ പറപറക്കും. കുരുമുളകും വെള്ളവും കലര്‍ത്തി സ്പ്രേ ചെയ്താല്‍ ഉറുമ്പ് കൂടുവിട്ട് പുറത്തെത്തി സ്ഥലംവിടും.

Read more topics: # . ഉറുമ്പു
How to remove ants from my house

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES