എത്ര ഭംഗിയുള്ള വീടാണെങ്കിലും കാര്യമില്ല,വീടിനുള്ളില്‍ കാലെടുത്തു കുത്തിയാല്‍ ദുര്‍ഗന്ധമാണെങ്കിലോ. വീടിനുള്ളില്‍ പല കാരണങ്ങള്‍ കൊണ്ടും ദുര്‍ഗന്ധമുണ്ടാകാം. നനഞ്ഞ തുണികളും കാര്‍പെറ്റുമാകാം, അല്ലെങ്കില്‍ അടുക്കളയിലെ ചീഞ്ഞ പച്ചക്കറികളാകാം, കാരണം. വീടിനുള്‍ഭാഗത്തെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.
ഇവര്‍ക്കുള്ളത് വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടാകാന്‍ കാരണമാകുന്ന ഒരു പ്രധാന വസ്തുവാണ് ഡസ്റ്റ്ബിന്‍. ഇത് ദിവസവും വൃത്തിയാക്കണം. വൃത്തിയാക്കുക മാത്രമല്ല, കഴിവതും ദിവസവും കഴുകുകയും വേണം. അല്‍പം ചൂടുവെള്ളത്തില്‍ വിനാഗിരി കലക്കി കഴുകിയാല്‍ ദുര്‍ഗന്ധം ഒഴിവാക്കാന്‍ സാധിയ്ക്കും. ഇതിനുള്ളില്‍ ഒരു കഷ്ണം ചെറുനാരങ്ങാത്തോടിടുന്നതും നല്ലതു തന്നെ. കാര്‍പെറ്റ് നനവില്ലാതെ സൂക്ഷിക്കുക. നനഞ്ഞാല്‍ തന്നെ ഇവ വെയിലിലിട്ട് ഉണക്കണം.
കാര്‍പെറ്റ് വൃത്തിയാക്കാന്‍ സഹായിക്കുന്ന ലോഷനുകള്‍ ലഭിക്കും. ഇവയുടെ സുഗന്ധം ഒരു പരിധി വരെ പ്രശ്നപരിഹാരമാകും. വിനെഗര്‍ ഉപയോഗിച്ചും കാര്‍പെറ്റ് വൃത്തിയാക്കാം. പിസിഓഎസ്: സ്ത്രീകള്‍ കരുതിയിരിക്കേണ്ട ലക്ഷണങ്ങള്‍ ഇതാണ് ഫ്രിഡ്ജും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ദുര്‍ഗന്ധസാധ്യതയുള്ള ഒന്നു തന്നെയാണ്. ചൂടുവെള്ളത്തില്‍ വിനെഗറോ ചെറുനാരങ്ങാനീരോ കലര്‍ത്തി ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുക. വല്ലാതെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണസാധനങ്ങളൊന്നും തന്നെ ഫ്രിഡ്ജില്‍ വയ്ക്കരുത്.
ബേ്ക്കിംഗ് സോഡ, സോഡിയം കാര്‍ബണേറ്റ് എന്നിവ കലര്‍ത്തി ഫ്രിഡ്ജില്‍ വയക്കുന്നത് ഗുണം ചെയ്യും. വെളുത്തുള്ളി പോലുള്ളവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ദുര്‍ഗന്ധം വരുത്തുന്ന ഒരു കാരണമാണ്. ഇവ എപ്പോഴും പൊതിഞ്ഞു സൂക്ഷിക്കുക. നനഞ്ഞ തുണികളും മറ്റും വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടാക്കും. ഇവ ഉണക്കി സൂക്ഷിക്കുക.
സൂര്യപ്രകാശവും കാറ്റും വെളിച്ചവും മുറികളിലേക്കു കടക്കാന്‍ അനുവദിക്കുക. വീടിനുള്ളിലെ ദുര്‍ഗന്ധം സ്വാഭാവിക രീതിയില്‍ മാറ്റാന്‍ സഹായിക്കുന്ന ഒരു കാര്യമാണിത്.