എന്നും നെല്ലിക്ക കഴിച്ചാൽ കുറെയധികം രോഗങ്ങളിൽ നിന്ന് മാറിനിൽക്കാം

Malayalilife
എന്നും നെല്ലിക്ക കഴിച്ചാൽ കുറെയധികം രോഗങ്ങളിൽ നിന്ന് മാറിനിൽക്കാം

ട്ടെല്ലുള്ള എല്ലാ ജീവികളിലും മറ്റ് ചില ജീവികളിലും ഉള്ള ജീവധാരണമായ ആന്തരിക അവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കരളിന് തകരാറുണ്ടായാൽ ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളേയും പ്രതികൂലമായി ബാധിക്കും. കരൾ പണിമുടക്കുന്നത് ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാനും അതുവഴി മരണം പോലും സംഭവിക്കാനും ഇടയാക്കും.

കരളിന്റെ ആരോഗ്യത്തിന് അത്യുത്തമമായ ഫലമാണ് നെല്ലിക്ക. ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.  കരൾ ഫൈബ്രോസിസിനെ തടയാനും നെല്ലിക്ക സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. നിത്യഭക്ഷണത്തിൽ മിതമായ അളവിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൈവരിക്കാനും വിളർച്ച തടയാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ നെല്ലിക്ക ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിച്ച് കരളിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയേയും നെല്ലിക്ക തടയുന്നു. അതുകൊണ്ട് തന്നെ ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 
 
കരളിനെ ബാധിക്കുന്ന പ്രധാനവും മാരകവുമായ ചില രോഗങ്ങൾ മഞ്ഞപിത്തം, കരൾ വീക്കം, സിറോസിസ് എന്നിവയാണ്. കരളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന രോഗമാണ് ഫാറ്റി ലിവർ. നെല്ലിക്ക കായ്കൾ മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടി വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു് . ഇലകൾ ഏലത്തിനു വളമായി ഉപയോഗിക്കുന്നു. 

Read more topics: # gooseberry ,# liver ,# health ,# human body
gooseberry liver health human body

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES