Latest News

ശരീരഭാരം കുറയ്ക്കുന്നത് മുതൽ ഗ്യാസ്ട്രബിളിന് വരെ പരിഹാരം; കുരുമുളകിന്റെ ഗുണങ്ങൾ അറിയാം

Malayalilife
ശരീരഭാരം കുറയ്ക്കുന്നത് മുതൽ ഗ്യാസ്ട്രബിളിന് വരെ  പരിഹാരം; കുരുമുളകിന്റെ ഗുണങ്ങൾ അറിയാം

സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നാണ് കുരുമുളക്. ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ രുചി ലഭിക്കുന്നതിനൊക്കെയായി ഇവ ഉപയോഗിക്കരിക്കുണ്ട്. എന്നാൽ ഇവ കൊണ്ട് നിരവധി മറ്റ് ഗുണങ്ങൾ കൂടി ഉണ്ട്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാം

 ശരിയായ വിധത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍  കുരുമുളകിന് സാധിക്കുന്നു. കുരുമുളകിന്‍റെ പുറന്തൊലിയിൽ അടങ്ങിയിരിക്കുന്ന  ഫൈറ്റോന്യൂട്രിയന്‍റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍  ഇവ ഏറെ സഹായകരമാണ്. ശരീരത്തിലെ അമിതമായുള്ള   ജലാംശവും, ടോക്സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ ഉള്ള ഒരു മാർഗ്ഗം കൂടിയാണ്.  കുരുമുളക് പൊടി ആഹാരം കഴിക്കുന്ന സമയം  ഭക്ഷണത്തില്‍ വിതറുക. എന്നാല്‍ ഉപയോഗം അമിതമാകാതെ ശ്രദ്ധിക്കണം.

ഗ്യാസ്ട്രബിളിന് പരിഹാരം

വായുക്ഷോഭത്തെ ഇല്ലാതാക്കുന്നതിനായി കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍  സഹായകരമാണ്. ഇതേ തുടർന്ന് ഉണ്ടാകുന്ന  വയറ് വേദന ശമിപ്പിക്കാനും കഴിയുന്നു. ഭക്ഷണത്തില്‍ ചുവന്ന മുളക്പൊടിക്ക് പകരം ഗ്യാസ്ട്രബിള്‍ പ്രശ്നം കുറയ്ക്കാന്‍  കുരുമുളക് പൊടി ചേര്‍ക്കുക.

ചര്‍മ്മകാന്തി

 ത്വക്കിൽ വിയര്‍പ്പ് വഴിഎത്തുന്ന  വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതോടൊപ്പം ചര്‍മ്മകാന്തിവര്‍ദ്ധിപ്പിക്കാനും കുരുമുളക് ഏറെ  സഹായകരമാണ്.  മുഖം തിരുമ്മാന്‍ കുരുമുളക് പൊടി ഉപയോഗിച്ചാല്‍ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം  ഓക്സിജനും, പോഷകങ്ങളും ചര്‍മ്മത്തിന് ലഭ്യമാകും.  മുഖക്കുരുപോലുള്ള പ്രശ്നങ്ങളുണ്ടാവുന്നത് കുരുമുളകിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളും, തീവ്രതയുള്ള ഘടകങ്ങളും തടയും.

മൂക്കൊലിപ്പിനും, ചുമയ്ക്കും പ്രതിവിധി

പ്രകൃതിദത്തമായി ചുമയ്ക്കും,. ജലദോഷത്തിനുമുള്ള ഒരു  പരിഹാരമാര്‍ഗ്ഗമാണ് കുരുമുളക്.  ഇത്  കുരുമുളകിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളാണ് സാധ്യമാക്കുന്നത്. കഫം നീക്കം ചെയ്യാൻ കുരുമുളകിന്‍റെ തീവ്രതയും, എരിവും സഹായിക്കും. ഇതിലൂടെ മൂക്കിലെ കഫം അയച്ച്‌ ശ്വാസോഛാസം സുഗമമാക്കാനും ഏറെ സഹായകരമാണ്.

Read more topics: # pepper ,# will reduce weight loss
pepper will reduce weight loss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക