Latest News

സ്വാദിഷ്ഠമായ പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കേണ്ട വിധം.

Malayalilife
സ്വാദിഷ്ഠമായ പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കേണ്ട വിധം.

ചേരുവകള്‍

ചിക്കന്‍  1 കിലോ
കുരുമുളകുപൊടി  2മ്പ ടേബിള്‍സ്പൂണ്‍
നാരങ്ങാനീര്  1 ടേബിള്‍സ്പൂണ്‍
സവാള  3 എണ്ണം
തക്കാളി  1 എണ്ണം
ഇഞ്ചി  2 ഇഞ്ച് കഷണം
വെളുത്തുള്ളി  6 അല്ലി
കറിവേപ്പില  2 ഇതള്‍
മല്ലിപൊടി  1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി  അര ടീസ്പൂണ്‍
ഗരംമസാല  1 ടീസ്പൂണ്‍
വെളിച്ചെണ്ണ  3 ടേബിള്‍സ്പൂണ്‍
വെള്ളം  അര കപ്പ്
ഉപ്പ്  ആവശ്യത്തിന്


തയാറാക്കുന്ന വിധം

കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക.
കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (മ്മ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് മ്മ മണിക്കൂര്‍ വയ്ക്കുക.
സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക.
ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട് ഇളക്കുക. പിന്നീട് മ്മ കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക).
ഇതിലേക്ക് മ്പ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.
കുറിപ്പ്
1. ഗരം മസാലയ്ക്ക് പകരമായി മ്മ ടേബിള്‍സ്പൂണ്‍ ചിക്കന്‍ മസാല ചേര്‍ക്കാവുന്നതാണ്.
2. ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്ത് കോഴിയിറച്ചി കഴുകിയാല്‍ ഉളുമ്പ് മണം മാറി കിട്ടും.
 

Read more topics: # pepper,# chicken ,# full receipe
pepper chicken full receipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES