Latest News

കാപ്പി കുടിക്കേണ്ടത് മുതല്‍ അത്താഴം വരെ; ആരോഗ്യത്തിന് ഒരാളുടെ റുട്ടീന്‍ എങ്ങനെ വേണം

Malayalilife
കാപ്പി കുടിക്കേണ്ടത് മുതല്‍ അത്താഴം വരെ; ആരോഗ്യത്തിന് ഒരാളുടെ റുട്ടീന്‍ എങ്ങനെ വേണം

ലരും കാലത്ത് എഴുന്നേറ്റാല്‍ ബെഡ് കോഫി മുതല്‍ ഉറങ്ങുന്നതിന് തൊട്ടു മുമ്പ് വരെ ഭക്ഷണം കഴിക്കുന്നവരും അനാരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നവരുമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിന് മുതല്‍ രാവിലെ എഴുന്നേല്‍ക്കുന്നതിനും ഉറങ്ങുന്നതിനുമെല്ലാം ഓരോന്നിന്റേതായ സമയമുണ്ട്. കാപ്പി കുടിക്കുന്നതിനും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനുമെല്ലാം കൃത്യമായ ശീലം വയ്ക്കുന്നതാണ് ആരോഗ്യകരമായ ശീലം.

പകല്‍ മുഴുവനുമുള്ള അധ്വാനത്തിനൊടുവില്‍ രാത്രിയിലെ ഉറക്ക ശേഷം രാവിലെ ഏഴ് മണിയോട് കൂടി എഴുന്നേല്‍ക്കണം. നമ്മുടെ ശരീരവും തലച്ചോറുമെല്ലാം ഈ സമയത്താണ് ഉറക്കമുണരുന്നതിനായി തയ്യാറായി ഇരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതാണ് ഗുണകരം. രണ്ട് നേരവും പല്ല് തേക്കേണ്ടത് അനിവാര്യമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് മുമ്പും രാത്രി കിടക്കുന്നതിനു മുമ്പും നിര്‍ബന്ധമായും ബ്രഷ് ചെയ്യണം

ബ്രഷ് ചെയ്താല്‍ അരമണിക്കൂറിന് ശേഷമേ ബ്രേക്ക് ഫാസ്റ്റ് കഴിക്കാവൂ. ബ്രഷ് ചെയ്ത് ഉടന്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചാല്‍ അത് ഫുഡില്‍ നിന്നും അസിഡിറ്റി ഉണ്ടാകുകയും ഇനാമലിനെ സോഫ്റ്റ് ആക്കുകയും ചെയ്യും. അത് പല്ലിന് കേടാണ്. അതിനാല്‍ ബ്രഷ് ചെയ്ത് അരമണിക്കൂറിന് ശേഷം മാത്രം ഭക്ഷണം ശീലമാക്കുക. ഭക്ഷണ ശേഷം ഷുഗര്‍ ഫ്രീ ഗമ്മുകള്‍ ചവയ്ക്കുന്നതും പല്ലിന് നല്ലതാണ്.

ഏഴ് മണിക്ക് ബ്രഷ് ചെയ്താല്‍ ഏഴരയ്ക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. മധുരമുള്ളവ കഴിക്കുന്നതാണ് ഉചിതം. ഇത് ശരീരത്തിനെ സ്ലീം ആക്കി വയ്ക്കാന്‍ സഹായിക്കും എന്നാണ് പഠന റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞിട്ടുള്ളത്. കാലത്തെ മധുര മുള്ള ഭക്ഷണം കഴിക്കുന്നത് തലച്ചോറിനും നല്ലതാണ്.

8.30യോട് കൂടി ടോയ്‌ലറ്റില്‍ പോകാം. കൃത്യമായ ാെരു സമയത്ത് ടോയ്‌ലറ്റില്‍ പോകാന്‍ ശീലിക്കണം. എന്നാല്‍ ടോയ്്‌ലറ്റില്‍ പോകാന്‍ ഇടയ്ക്ക തോന്നിയാല്‍ പോകുകയും ചെയ്യണം. ഇല്ലെങ്കില്‍ മലബന്ധം ഉണ്ടാകാനും ഇടയാകും.ബ്രേക്ക് ഫാസ്റ്റിന് ശേഷമാണ് ഗസ്സ്‌ട്രോളിക് മൂവ്‌മെന്റ്‌സ് ഉണ്ടാകുക. ഇത് വയറ്റില്‍ നിന്നും പോകുന്നത് സുഗമമാക്കും. എഴുന്നേറ്റ് മൂന്ന് മണിക്കൂറിന് ശേഷം ടോയ്‌ലറ്റില്‍ പോകുന്നതാണ് ഉചിതം.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ചായയോ കാപ്പിയോ കുടിക്കാനുള്ള തോന്നലുണ്ടാകും. എന്നാല്‍ രാവിലെ ഒമ്പത് മണിയോട് കൂടി മതി ആദ്യത്തെ കോഫി. രാവിലെ എഴുന്നേറ്റാല്‍ കാപ്പി കുടിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ വെയിറ്റ് ചെയ്യണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. രാവിലെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോളില്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രണ്ട് മണിക്കൂര്‍ വെയിറ്റ് ചെയ്ത ശേഷം മാത്രം ആദ്യത്തെ കാപ്പി കുടിച്ചാല്‍ മതി.

രണ്ട് മണിക്ക് അവസാനത്തെ കോഫി കുടിക്കാം. ലഞ്ചിന് ശേഷം ഒരു കാപ്പി കൂടി കുടിച്ച് അന്നത്തെ കോഫി ടൈം അവസാനിപ്പിക്കാം. നിങ്ങള്‍ ഏത് പ്രായക്കാരാണെങ്കിലും ഈ സമയം കഴിഞ്ഞ് കാപ്പി കുടിക്കരുതെന്നാണ് വിദഗ്ദാഭിപ്രായം. കഫീന്‍ ശരീരത്തില്‍ നിന്നും പുറത്ത് പോകുന്നതിന് ആറ് മണിക്കൂര്‍ വരെ എടുക്കുമെന്നതിനാലാണ് ഇത്. അല്ലെങ്കില്‍ ഇത് ഉറക്കത്തെ ബാധിക്കും.

ഹൃദയ സംബന്ധമായതോ രക്ത സമ്മര്‍ദ്ദത്തിനോ ഗുളിക കഴിക്കുന്നവര്‍ നാല്മണിയോട് കൂടി ഈ ഗുളികകള്‍ കഴിക്കണം. അഞ്ച് മണിക്ക് എക്‌സര്‍സൈസുകള്‍ ചെയ്യാം. വൈകുന്നേരം ആറ് മണിയോടെ അത്താഴം കഴിക്കണം. വൈകുന്നെരം നേരത്തെ അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഇല്ലാതാകുന്നതിന് മുതല്‍ കാന്‍സറിനുള്ള സാധ്യത വരെ കുറയ്ക്കുന്നു. കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് കഴിച്ചാല്‍ പോലും അത് നെഞ്ചെരിച്ചിലിന് കാരണമാകും.

7.30യോടെ സുഹൃത്തുക്കളെ കാണാന്‍ പോകാം. ഇരുട്ടില്‍ കൂട്ടുകാരെ കാണുന്നതും അവര്‍ക്കൊപ്പം എന്‍ജോയ് ചെയ്യുന്നതും പലര്‍ക്കും ഇഷ്ടമാണ്. 9.30ഓടെ ഒരു കുളിയാവാം. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കുഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. പത്ത് മണിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാം. പത്തരയോടെ അലാം സെറ്റ് ചെയ്ത് ബെഡ്ഡിലേക്ക് വീഴാം.
 

Read more topics: # healthy,# food,# routine
healthy food routine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES