Latest News

നടിയും മോഡലുമായ മേഘ മാത്യുവിന് വിവാഹം; ആനന്ദം എന്ന ചിത്രത്തിലൂടെയെത്തിയ നടിയുടെ വിവാഹം ഏപ്രിലില്‍

Malayalilife
നടിയും മോഡലുമായ മേഘ മാത്യുവിന് വിവാഹം; ആനന്ദം എന്ന ചിത്രത്തിലൂടെയെത്തിയ നടിയുടെ വിവാഹം ഏപ്രിലില്‍

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ മേഘ വെള്ളിത്തിരയില്‍ എത്തുന്നത്.പിന്നീട് ടൊവിനോ തോമസ് നായകനായ മെക്‌സിക്കന്‍ അപാരതയിലൂടെ പ്രക്ഷ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ നടിയുടെ വിവാഹ വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്.

എറണാകുളം പള്ളുരുത്തി പി ഡി റോഡ് ചിറപ്പോടത്ത് സി എക്‌സ് ജോയിയുടെയും ലിസി ജോയിയുടെയും മകന്‍ നിതിനാണ് വരന്‍. ഏപ്രില്‍ 12ന് വൈകിട്ട 3. 30 ന് എറണാകുളം സെന്റ് തെരേസാസ് മോണാസ്ട്രി റോമന്‍ കാതലിക് പള്ളിയില്‍ ആണ് വിവാഹം 

കോട്ടയം മള്ളൂശേരി കൊണ്ടേറ്റുമാലിയില്‍ കെ ജെ മത്തായിയുടെയും ജാന്‍സി മത്തായിയുടെയും മകളാണ് മേഘ. ഒരു മെക്സിക്കന്‍ അപാരത, മാസ്റ്റര്‍പീസ്, ടിയാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2018ല്‍ സഖാവിന്റെ പ്രിയസഖി, വികടകുമാരന്‍, മന്ദാരം,നീരാളി എന്നീ ചിത്രങ്ങളിലും മേഘ അഭിനയിച്ചിരുന്നു.

Read more topics: # മേഘ മാത്യു
mega mathew wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES