Latest News

ഗുണങ്ങളില്‍ മിടുക്കന്‍ മുട്ടപ്പഴം

Malayalilife
topbanner
ഗുണങ്ങളില്‍ മിടുക്കന്‍ മുട്ടപ്പഴം

മെക്സിക്കോയാണ്  ജന്മദേശമെങ്കിലും കേരളത്തിലെ അനുയോജ്യമായ കാലാവസ്ഥയില്‍ വളരെ സുലഭമായി ലഭിക്കുന്ന  മുട്ടപ്പഴം ഏറെ പോഷകസമൃദ്ധമാണ്. പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന് മുട്ടയുമായുളള സാദൃശ്യവുമാണ് ഈ പേരിന് കാരണമായത്. നാടന്‍ പഴമാണെങ്കിലും ഏറെ പോഷകഗുണങ്ങളുളള ഒന്നാണ് മുട്ടപ്പഴം . 
                                                                                                                    
മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട് ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കാഴ്ചക്ക് സഹായിക്കുന്ന ഒന്നാണ് മുട്ടപ്പഴം. അതുകൊണ്ട് തന്നെ ദിവസവും മുട്ടപ്പഴം ശീലമാക്കി നോക്കൂ. ഇതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാവും.

രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. ഇതിലടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശമാണ് ഇതിനെ സഹായിക്കുന്നത്. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കഴിക്കുന്നത് ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള തളര്‍ച്ചയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുട്ടപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. എന്നിട്ട് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

പ്രമേഹം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ മുട്ടപ്പഴം സഹായിക്കുന്നു. സ്ഥിരമായി കഴിച്ചാല്‍ കൃത്യമായ അളവില്‍ മാത്രമേ പ്രമേഹം ശരീരത്തില്‍ കാണപ്പെടുകയുള്ളൂ.

രക്തസമ്മര്‍ദ്ദം അഥവാ ബിപിയെ നിലക്ക് നിര്‍ത്താനും മുട്ടപ്പഴത്തിന് കഴിയുന്നു. ദിവസവും മുട്ടപ്പഴം ശീലമാക്കൂ. ഇത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. മുട്ടപ്പഴം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.
 

Read more topics: # muttappazham is healthy ,# food
muttappazham is healthy food

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES