Latest News

എല്ലാരും ചൊല്ലണ് പാടി ലാലേട്ടന്‍; I Want to Hold Your Hand' എന്ന ഇംഗ്ലീഷ് ഗാനം സുചിത്ര പാടുമ്പോള്‍ കൈപിടിച്ച് ലാലേട്ടന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി താരദമ്പതികളുടെ ഗാനം

Malayalilife
എല്ലാരും ചൊല്ലണ് പാടി ലാലേട്ടന്‍; I Want to Hold Your Hand' എന്ന ഇംഗ്ലീഷ് ഗാനം സുചിത്ര പാടുമ്പോള്‍ കൈപിടിച്ച് ലാലേട്ടന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി താരദമ്പതികളുടെ ഗാനം

നസില്‍ മാത്രമല്ല, ജീവിതത്തിലും പ്രണയം നിറയ്ക്കുന്ന നടനാണ് മോഹന്‍ലാല്‍. സുചിത്രയുമായുള്ള ദാമ്പത്യം 38 വര്‍ഷം തികയുമ്പോഴും ആ പ്രണയത്തിനും സ്നേഹത്തിനും ഇന്നും ഒരു കുറവും വന്നിട്ടില്ല. തിരക്കുകളില്‍ നിന്നും ഒഴിഞ്ഞെത്തിയാല്‍ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നല്‍കാനും യാത്രകള്‍ പോകാനും എല്ലാം സമയം കണ്ടെത്തുന്ന താരദമ്പതികളുടെ ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

മലയാളി സംഗീതജ്ഞന്‍ ചാള്‍സ് ആന്റണിയ്ക്കൊപ്പമിരുന്ന് ഒരു ഇംഗ്ലീഷ് ഗാനമാണ് സുചിത്ര ആലപിക്കുന്നത്. ആ സമയത്ത് സോഫയിലൂടെ പിന്നിലൂടെ വന്ന് ഭാര്യയുടെ കൈ ചേര്‍ത്തുപിടിക്കുകയും പ്രണയാര്‍ദ്രമായി തന്നെ  'ഐ വാണ്ട് ടു ഹോള്‍ഡ് യുവര്‍ ഹാന്‍ഡ്സ്' എന്ന ഗാനം പാടുകയും ആയിരുന്നു സുചിത്ര. അതിന്റെ മിനിറ്റുകള്‍ മാത്രമുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ചാള്‍സ് ആന്റണി തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്.

സുചിത്രയുടെ കൈപിടിച്ച്, പാട്ട് ആസ്വദിക്കുന്ന മോഹന്‍ലാലിനെയും വിഡിയോയില്‍ കാണാം. പാട്ട് അവസാനിക്കുന്നതോടെ മോഹന്‍ലാല്‍ കൈയ്യടിച്ച് അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്. മോഹന്‍ലാല്‍ പാട്ടു പാടുന്ന നിരവധി വിഡിയോകളും ചാള്‍സ് പങ്കുവച്ചിട്ടുണ്ട്. 'എല്ലാരും ചൊല്ലണ്' എന്ന ഗാനം അതിമനോഹരമായി ആലപിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. നിരവധി ആരാധകരാണ് വിഡിയോ കണ്ടാസ്വദിച്ചിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി ചിത്രത്തിലെ ലുക്കിലാണ് മോഹന്‍ലാലിനെ വിഡിയോയില്‍ കാണാനാകുന്നത്. കഴിഞ്ഞ ദിവസം ഇതേ ലുക്കില്‍ പുറത്തുവന്ന ലൊക്കേഷന്‍ ഫൊട്ടോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ പൊലീസുകാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

അതേസമയം, ദാമ്പത്യജീവിതത്തില്‍ 38 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലാലേട്ടനും സുചിത്രയും ഈ വര്‍ഷം. 1988ലാണ് സുചിത്ര മോഹന്‍ലാലിന് ജീവിതസഖിയാകുന്നത്. തിരുവനന്തപുരത്തായിരുന്നു വിവാഹം. സിനിമയില്‍ കണ്ട നായകനെ സ്വന്തം ജീവിതത്തിലും നായകനായി കിട്ടുന്ന അപൂര്‍വ ഭാഗ്യത്തിനുടമയാണ് സുചിത്ര. വില്ലന്‍ വേഷത്തില്‍ക്കണ്ട് ദേഷ്യം തോന്നിയെങ്കിലും, പിന്നീട് നായകവേഷങ്ങളോട് സുചിത്രയ്ക്ക് ഇഷ്ടം കൂടുകയായിരുന്നു. ആദ്യമായി നേരില്‍ക്കണ്ട നിമിഷം മോഹന്‍ലാലിന്റെ എസ്.കെ.പി. അഥവാ സുന്ദരക്കുട്ടപ്പന്‍ എന്ന് ഇരട്ടപ്പേരിട്ടു വിളിച്ചയാളാണ് സുചിത്രാ മോഹന്‍ലാല്‍. ഒരഭിമുഖത്തില്‍ സുചിത്ര പറഞ്ഞ ഈ കഥയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തുടക്കത്തില്‍ ജാതകപ്രശ്‌നം പോലും വില്ലനായി മാറിയെങ്കിലും, അതെല്ലാം മറികടന്ന് മോഹന്‍ലാല്‍ സുചിത്രയെ തന്റെ ജീവിതപ്പാതിയാക്കി മാറ്റിയത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @thecharlesantony

mohanlal and suchithra sing song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES