Latest News

അവഗണിക്കരുത് പപ്പായ ഇലയെ; ഗുണങ്ങള്‍ ഏറെ 

Malayalilife
topbanner
അവഗണിക്കരുത് പപ്പായ ഇലയെ;  ഗുണങ്ങള്‍ ഏറെ 


പോഷകസമ്പന്നമാണ് പപ്പായ ഇല.ഇതെക്കുറിച്ചു പലപ്പോഴും നാം പലരും അജ്ഞരുമാണ്.  വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്‌നീഷ്യം, സോഡിയം മഗ്‌നീഷ്യം, അയണ്‍ എന്നിവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്.കൂടാതെ ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്. എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആസ്മ പോലുള്ള അസുഖങ്ങളെ പടിക്ക് പുറത്താക്കാനും പപ്പായ ഇലയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പപ്പായ ഇല നീര് പ്രതിവിധിയാണ്.ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും നമ്മളെല്ലാവരും അടിപ്പെട്ടിട്ടുണ്ടാകും . എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു

പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Read more topics: # papaya leaf,# benefits
papaya leaf benefits

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES