Latest News

മഞ്ഞുകാലമായാല്‍ കഴിക്കേണ്ട ആഹാരങ്ങള്‍; ശ്രദ്ധിക്കണ്ടതെല്ലാം ഇവിടെയുണ്ട് 

Malayalilife
മഞ്ഞുകാലമായാല്‍ കഴിക്കേണ്ട ആഹാരങ്ങള്‍; ശ്രദ്ധിക്കണ്ടതെല്ലാം ഇവിടെയുണ്ട് 

ഇനി വരുന്നത് മഞ്ഞുകാലമാണ്. മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു സമയമാണ്. ഭക്ഷണം കഴിക്കുന്നതു തന്നെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഉത്തമ മാര്‍ഗം.ഇതിനായി പ്രത്യേക ഭക്ഷണ രീതിതന്നെ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും. 
ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാന്‍ വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും വളരെ പ്രധാനമാണ്. ഓറഞ്ച് ഇവ രണ്ടും അടങ്ങിയ ഭക്ഷണവുമാണ്. ഇത് മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട പ്രധാന ഭക്ഷണങ്ങളിലൊന്നാണ്.

*ചീരയും ഈ സീസണില്‍ ചേര്‍ന്നൊരു ഭക്ഷണസാധനമാണ്. ഇതിലെ നാരുകളും മറ്റു ധാതുക്കളും പോഷകഗുണം ഏറെയുള്ളവയാണ്. 

*നിലക്കടല ഏറെ ഉത്തമം. ഇത് പുഴുങ്ങിയോ വറുത്തോ പച്ചയ്ക്കോ കഴിയ്ക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ മാത്രമല്ല, ചൂടുല്‍പാദിപ്പിക്കാനും ഇത് സഹായിക്കും. സ്വാദിനു വേണമെങ്കില്‍ കപ്പലണ്ടി മിഠായിയായും കഴിയ്ക്കാം.

*ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതും ചൂട് ഉത്പാദിപ്പിക്കുന്നതുമായ ഒന്നാണ് പേരയ്ക്ക. മഞ്ഞുകാലത്ത് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്ന്.

*വെറ്റമിന്‍ എ, ബി, സി, ഡി, ഇ, കെ എന്നിവയടങ്ങിയ ഭക്ഷണമാണ് ക്യാരറ്റ്. ചര്‍മത്തിനും കണ്ണിനും ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും സഹായിക്കുന്നു.

*കിവിയും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന ഒരു ഫലമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

*കൊക്കോയും കഴിയ്ക്കേണ്ട ഒന്നു തന്നെ. ശരീരത്തിന് ചൂടു ലഭിക്കാനും ഉന്മേഷം തോന്നാനും ഒരു കപ്പ് കാപ്പി മതിയാകും.

*ചിക്കന്‍ സൂപ്പും ഉത്തമം തന്നെ. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷിയും ബലവും നല്‍കും. അസുഖമുള്ളപ്പോള്‍ ആരോഗ്യം എളുപ്പം തിരിച്ചു കിട്ടാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ചിക്കന്‍ സൂപ്പ്് കുടിയ്ക്കുകയെന്നത്.

Read more topics: # health,# winter,# food
health,winter,food

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES