പ്രായം കൂടുന്നതിന്റെ ഭാഗമായി ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും അത്ര ഇഷ്ടമുള്ള ഒന്നല്ല. പ്രായാധിക്യം തടയുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നവര്‍ ആദ്യമായി ചിന്തിക്കേണ്ടത് തന്റെ ആഹാരത്തില്‍ പരമാവധി പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക എന്നുള്ളതാണ്.
അതായത് കോഴിയിറച്ചി, മുട്ട, മത്സ്യങ്ങള്‍ എന്നിവ മാംസാഹാരികള്‍ക്കും. നിലക്കടല, കൊഴുപ്പില്ലാത്ത പാല്‍, തൈര്, കൊഴുപ്പ് കുറഞ്ഞ ചീസ് തുടങ്ങിയവ സസ്യാഹാരികള്‍ക്കും ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
അടുത്ത ഘട്ടമായി പ്ലം പോലെയുള്ള പഴങ്ങള്‍, പച്ചക്കറികള്‍, ചുവന്ന കാബേജ്, വന്‍പയര്‍, എന്നിവ കഴിക്കുന്നത് പ്രായാധിക്യത്തെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും.
പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഓരോ പച്ചക്കറികളില്‍ നിന്നും നിങ്ങള്‍ക്കെന്തു കിട്ടുമെന്ന് നിങ്ങള്‍ തിരിച്ചറിയണം. എല്ലുകളുടെ ആരോഗ്യത്തിന് ഇലക്കറികള്‍ നല്ലതാണ് കൂടാതെ കാഴ്ച്ച ശക്തിയും ഇത് വര്‍ദ്ധിപ്പിക്കും. ക്യാരറ്റ് തക്കാളി എന്നിവയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബ്രോകോളി ഹൃദ്രോഗത്തെ ചെറുക്കുന്നു കൂടാതെ ധാരാളം വിറ്റാമിന്‍ സി ഇതിലടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിലെ പ്രായാധിക്യത്തെ തടയുന്നു.
കായ്കളാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ മറ്റു ആഹാരങ്ങള്‍. ബദാം നിങ്ങളില്‍ ഊര്‍ജ്ജവര്‍ധനയ്ക്കും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.കൂടാതെ പ്രായത്തെ ചെറുക്കുന്ന നല്ല മധുരമുള്ള ആഹാരമാണ് ഡാര്‍ക്ക് ചോക്കലേറ്റ് ഇതും ആഹാരത്തിന്റെ ഭാഗമാക്കുന്നത് ഏറെ നല്ലതാണ്.