പഴംകഞ്ഞി ഒന്നും ഞാന്‍ കഴിക്കില്ല എന്ന് വീമ്പിളക്കുന്നവരാണ് എല്ലാവരും തന്നെ എന്നിരുന്നാലും ഇത് കഴിച്ചുപോരുന്ന ധാരാളം ആളുകളുണ്ട് .ചോറ് വെള്ളമൊഴിച്ച് ഒരു രാത്രി പുളിപ്പിച്ചാല്‍. അതില്‍ രൂപം കൊള്ളുന്ന ചില നല്ല ബാക്ടീരിയകള്‍ ലാക്ടിക് അമ്ലം ഉത്പാദിപ്പിക്കുന്നു. ഇത് അരിയിലെ പോഷകമൂല്യങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കും. ഉദാഹരണമായി 100 ഗ്രാം ചോറില്‍ 3.4 മില്ലീഗ്രാം ഇരുമ്പുണ്ടെങ്കില്‍ 12 മണിക്കൂര്‍ പുളിച്ച് പഴംകഞ്ഞിയാകുമ്പോള്‍ അത് 73.91 മില്ലിഗ്രാമാകുന്നു. പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, സെലീനിയം തുടങ്ങിയവയും പഴംകഞ്ഞിയില്‍ അധികരിച്ച തോതില്‍ കാണപ്പെടും, പഴംകഞ്ഞിയുടെ മറ്റു മേന്മകളായി പോഷക ഗവേഷകര്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇവയാണ്.
പഴംകഞ്ഞിയിലുള്ള വിറ്റാമിന്‍ ബി-2 ശരീരക്ഷീണം മാറ്റുന്നു.
ഇതിലുള്ള വിറ്റാമിന്‍ ബി-യും സൂക്ഷ്മജീവികളും ശരീരത്തിലെ അമ്ലത കുറയ്ക്കും. ഇത് കുടല്‍വ്രണം ശമിക്കാന്‍ കാരണമാകുന്നു.
പഴംകഞ്ഞിയിലുള്ള ലാക്ടിക് അമ്ലം പ്രസവിച്ച സ്ത്രീകളുടെ പാലുത്പാദനം കൂട്ടും.
ഇതിലുള്ള നല്ല ബാക്ടീരിയകള്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്തുകവഴി മലബന്ധം മാറ്റുന്നു.
'കൊളാജന്‍' എന്ന ഘടകത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പഴംകഞ്ഞിയുടെ ഉപയോഗം ത്വക്‌സസൗന്ദര്യം വര്‍ദ്ധിപ്പിക്കും.
പൊട്ടാസ്യം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉത്തമം.
പഴംകഞ്ഞി പ്രഭാതഭക്ഷണമായി കഴിച്ചാല്‍ ദിവസം മുഴുവന്‍ ഊര്‍ജസ്വലത ഉറപ്പ്.