ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍..

Malayalilife
topbanner
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍..


പ്രതിരോധശേഷി ഇല്ലാത്തവരെ അസുഖങ്ങള്‍ പെട്ടെന്ന് കീഴടക്കും. അതിനാല്‍ ശരീരത്തിന് പ്രതിരോധശേഷി കൂടിയേതീരു. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതൊക്കെയാണ്..

1. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക..

കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകളിലൂടെ എളുപ്പം അണുക്കള്‍ ശരീരത്തിന് അകത്തേയ്ക്ക് കയറും. അതിനാല്‍ തന്നെ കൈകള്‍ എപ്പോഴും വൃത്തിയാക്കി വെക്കുക. ബാത്തറൂം പോകുമ്പോള്‍ വാതിലില്‍ തൊടുന്നു, നിങ്ങള്‍ പോലും അറിയാതെ പൊടിയുള്ള മറ്റ് വസ്തുക്കളില്‍ തൊടുന്നു, അങ്ങനെ നിങ്ങള്‍ പോലും അറിയാതെ അണുക്കള്‍ നിങ്ങളുടെ കൈകളില്‍ എത്തുന്നു. അതിലൂടെ നിങ്ങളുടെ ശരീരത്തിലേക്കും എത്തുന്നു. അതുകൊണ്ട് കൈകള്‍ എപ്പോഴും ശുചിയാക്കി വെക്കുക. 

ശുചിത്വക്കുറവാണ് അണുക്കളെ ശരീരത്തിലെത്തിക്കുന്നത്. ഇത് രോഗം പിടിപെടാന്‍ കാരണമാകുന്നു. അതിനാല്‍ ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതല്‍ 20 സെക്കന്‍ഡ് നേരം കൈകഴുകി വൃത്തിയാക്കുക. ചൂടുവെള്ളത്തില്‍ കൈകഴുകുന്നതും നല്ലതാണ്...

2. മൊബൈല്‍, ലാപ്പ് ടോപ്പുകള്‍ വൃത്തിയായി സൂക്ഷിക്കുക..

എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും. സ്ഥിരമായി ഉപയോഗിക്കുന്നതിനാല്‍ തന്നെ ഭൂരിഭാഗം ആളുകളും കൈയ്യില്‍ കൊണ്ടു നടക്കുകയാണ് പതിവ്. എന്നാല്‍ എവിടെ നിന്ന് എന്തെല്ലാം അണുക്കളാണ് ഇവയില്‍ കയറിപ്പിടിക്കുന്നതെന്നത് നമുക്ക് അറിയില്ല. അതുകൊണ്ട തന്നെ മൊബൈല്‍ ലാപ്പ്‌ടോപ്പ് എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക...

3. ഭക്ഷണരീതി..

പ്രതിരോദശേഷി വര്‍ധിപ്പിക്കുന്നതിനായി ശരീരം വൃത്തിയാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. മറിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണവും കഴിക്കണം. എന്നുകരുതി ഭക്ഷണം വലിച്ചുവാരി കഴിക്കുകയും അരുത്.

കോളിഫ്‌ളവര്‍, ബ്രോക്കോളി, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തു. ഇവയ്ക്ക് പുറമേ പഴങ്ങളും കഴിക്കുക.മാതളം, തണ്ണിമത്തന്‍, ആപ്പിള്‍ തുടങ്ങിയവ ഉത്തമം. ഇവ രോഗങ്ങള്‍ പരത്തുന്ന അണുക്കളോട് പൊരുതാന്‍ ആവശ്യമായ ആന്റി ഓക്‌സൈഡുകള്‍ നമ്മുടെ ശരീരത്തിന് പ്രദാനം ചെയ്യും. 

4. നന്നായി വെള്ളം കുടിക്കുക..

ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. നല്ല തണുപ്പാണെങ്കില്‍ പോലും ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജലാംശം ആവശ്യമാണ്. അതുകൊണ്ട് ദാഹിക്കുന്നില്ലല്ലോ എന്ന് ഓര്‍ത്ത് വെള്ളം ഒഴിവാക്കരുത്. ദാഹിച്ചില്ലെങ്കില്‍ പോലും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം കൂടിയെ തീരൂ.. കൃത്യമായ അളവില്‍ വെള്ളം ലഭിക്കുന്നത് മൂലം ശരീരത്തില്‍ നിന്നും വിഷാംശം പുറംതള്ളും. അതുമൂലം ഉന്മേഷവും ഉണര്‍വും വര്‍ധിക്കും. 

5. ഉറക്കം കളയരുത്..

ഉറക്കം അത്യാവശ്യമാണ്. എന്നുകരുതി അധികം നേരം കിടന്ന് ഉറങ്ങണം എന്നല്ല. ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. അല്ലെങ്കില്‍ പല രീതിയിലും ഇത് ശരീരത്തെ ബാധിക്കാം. ഹൃദയസംബന്ധമായ അസുഖങ്ങള്‍, സമ്മര്‍ദം, ഓര്‍മ്മക്കുറവ് പോലുള്ള പ്രശനങ്ങള്‍ എന്നിവ ഉണ്ടായേക്കാം..
 

healthy way to strengthen your immune system

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES