പോഷകങ്ങളുടെ അളവ് കൂടുതലും വില കുറവുമുള്ള ഉല്‍പ്പന്നമാണ് സോയാബീന്‍.സോയാബീന്‍ പോഷകപ്രദമായ ഭക്ഷണമാണ് . വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നം.മുടിയുടെയും ചര്‍മ്മത്തിന്റയും ആരോഗ്യത്തിനും സോയാബീന്‍ ഏറെ ഗുണകരമാണ്. ഇതിലുള്ള മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ് തടി കുറയ്ക്കാന്‍ സഹായിക്കും.
സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും സോയാബീനിന് കഴിവുണ്ട്. ഇന്‍സുലിന്‍ തോത് ക്രമീകരിച്ച് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കും. സോയയിലെ ഫൊളേറ്റ് സെറോട്ടനിന്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് വിഷാദം തടഞ്ഞ് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും. ഇതിലുള്ള പോളിഈസ്ട്രജനുകള്‍ കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിയ്ക്കുകയും എല്ലുതേയ്മാനം തടയുകയും ചെയ്യും.
ഇതിലുള്ള അയേണ്‍, സിങ്ക് എന്നിവ കേള്‍വിശക്തി മെച്ചപ്പെടുത്തും. മികച്ച ഒരു മോയ്ചറൈസറായ സോയാബീന്‍ ചര്‍മ്മത്തിന് സൗന്ദര്യവും ആരോഗ്യവും നല്‍കും. ചര്‍മ്മത്തില്‍ പ്രായാധിക്യത്താലുള്ള ചുളിവുകളും വരകളും കുറയ്ക്കും . സോയാബീനിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും.