Latest News

നിങ്ങളാര് വിശ്വോത്തര നടിയോ.... പുഴുത്ത് പുഴുത്ത് ചാകും..... എന്റെ ശാപം ഉണ്ടാകും..! നീനാ കുറുപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലക്ഷ്മി പ്രിയ; കുടുംബ സംഗമത്തിലെ കലാപരിപാടിക്ക് ശേഷം താര സംഘടനയില്‍ ലഹള

Malayalilife
നിങ്ങളാര് വിശ്വോത്തര നടിയോ.... പുഴുത്ത് പുഴുത്ത് ചാകും..... എന്റെ ശാപം ഉണ്ടാകും..! നീനാ കുറുപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലക്ഷ്മി പ്രിയ; കുടുംബ സംഗമത്തിലെ കലാപരിപാടിക്ക് ശേഷം താര സംഘടനയില്‍ ലഹള

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ നടിമാരായ ലക്ഷ്മി പ്രിയയും നീന കുറുപ്പും തമ്മിലുള്ള തര്‍ക്കം അതിരുവിട്ട വാക്ക് പോരായി. അടുത്തിടെ കൊച്ചിയില്‍ നടന്ന അമ്മയുടെ ഫാമിലി മീറ്റിംഗിനിടെ ഉണ്ടായ സംഭവങ്ങളാണ് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.  വൈകുന്നേരം എത്തുമെന്ന് കരുതിയിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും നേരത്തെ എത്തിയതോടെ പരിപാടിയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തിയിരുന്നു. ഇതോടെ ലക്ഷ്മി പ്രിയ കോര്‍ഡിനേറ്റ് ചെയ്യേണ്ടിയിരുന്ന ഡാന്‍സ് പ്രോഗ്രാം നേരത്തെ നടത്തേണ്ടി വന്നു. എന്നാല്‍ ഫാഷന്‍ ഷോയുടെ ചുമതലയുണ്ടായിരുന്ന നീന കുറുപ്പ്, ഡാന്‍സില്‍ പങ്കെടുക്കേണ്ട കുട്ടിയെ വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്നും മനപ്പൂര്‍വ്വം തടഞ്ഞുവെച്ചെന്നുമാണ് ലക്ഷ്മി പ്രിയയുടെ ആരോപണം. ഇതിനെത്തുടര്‍ന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ നീന കുറുപ്പിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ലക്ഷ്മി പ്രിയ പൊട്ടിത്തെറിച്ചത്. 

'നീന കുറുപ്പേ നിങ്ങള്‍ ഗതികിട്ടാതെ നരകിച്ച് ചാവുകയുള്ളൂ' എന്നും 'സംഘടനയിലെ വിഷമാണ് നിങ്ങള്‍' എന്നും അടക്കമുള്ള കടുത്ത ശാപവാക്കുകളാണ് ലക്ഷ്മി പ്രിയ ഓഡിയോ സന്ദേശത്തിലൂടെ അയച്ചത്. ഈ ഗ്രൂപ്പ് അമ്മയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ പിന്നീട് അഡ്മിന്‍ ഒണ്‍ളിയാക്കി. കൂടുതല്‍ വിഴുപ്പഴക്കലുകള്‍ ഉണ്ടാകാതിരിക്കാന്‍ ആയിരുന്നു ഇത്.ലക്ഷ്മി പ്രിയയുടെ സംസാരം വളരെ മോശമായിപ്പോയെന്നും ഇത് സംഘടനയ്ക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഗ്രൂപ്പില്‍ പ്രതികരിച്ചു. ലക്ഷ്മി പ്രിയയുടെ പെരുമാറ്റം മറ്റ് 16 അംഗങ്ങളെയും മോശക്കാരാക്കിയെന്നും ഇത്തരം രീതികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കുക്കു വ്യക്തമാക്കി. ലക്ഷ്മി പ്രിയയെ സസ്പെന്‍ഡ് ചെയ്യണമെന്നും മാപ്പ് പറയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നീന കുറുപ്പ് ഇപ്പോള്‍ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുകയാണ്. 

മാര്‍ച്ച് രണ്ടിന് നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയത്തില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകും. ഫാഷന്‍ ഷോയുടെ വസ്ത്രങ്ങള്‍ ധരിച്ചു എന്ന കാരണത്താല്‍ ഡാന്‍സില്‍ പങ്കെടുക്കേണ്ട കുട്ടിയെ സ്റ്റേജില്‍ കയറാന്‍ നീന കുറുപ്പ് അനുവദിച്ചില്ലെന്ന് ലക്ഷ്മി പ്രിയ ആരോപിക്കുന്നു. ഇത് നീനയുടെ അസൂയ കാരണമാണെന്നും ആ കുട്ടി കരഞ്ഞുകൊണ്ടാണ് തനിക്ക് വോയിസ് മെസ്സേജ് അയച്ചതെന്നും ലക്ഷ്മി പ്രിയ പറയുന്നു. നീന കുറുപ്പിനെതിരെ അതിരൂക്ഷമായ ശാപവാക്കുകളാണ് ലക്ഷ്മി പ്രിയ പ്രയോഗിച്ചത്. നീനയ്ക്ക് ആരോടും ബഹുമാനമില്ലെന്നും ഇംഗ്ലീഷ് സംസാരിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്നും പരിഹസിക്കുന്ന ലക്ഷ്മി പ്രിയ, നീന കുറുപ്പിന്റെ അഭിനയ പാടവത്തെയും ഈ ശബ്ദരേഖയില്‍ ചോദ്യം ചെയ്യുന്നുണ്ട്. നീന കുറുപ്പ് അമ്മ സംഘടനയിലെ ഒരു മെമ്പര്‍ മാത്രമാണെന്നും പ്രസിഡന്റോ സെക്രട്ടറിയോ ചമയേണ്ടതില്ലെന്നും ലക്ഷ്മി പ്രിയ ഓര്‍മ്മിപ്പിക്കുന്നു. 

ഇലക്ഷന്‍ സമയത്ത് തനിക്കെതിരെ നീന കരുനീക്കം നടത്തിയെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ലക്ഷ്മി പ്രിയ അവകാശപ്പെടുന്നുണ്ട്. നീന കുറുപ്പിന്റെ പെരുമാറ്റത്തെയും വ്യക്തിത്വത്തെയും കടന്നാക്രമിക്കുന്ന രീതിയിലായിരുന്നു ലക്ഷ്മി പ്രിയയുടെ കടന്നാക്രമണം. നീനയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്നമുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും, 16 എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും അവര്‍ ഒരു വലിയ തലവേദനയായി മാറിയിരിക്കുകയാണെന്നും ലക്ഷ്മി പ്രിയ പറയുന്നു. കിഡ്നി സര്‍ജറി കഴിഞ്ഞവരും 80 വയസ്സ് കഴിഞ്ഞവരുമായ മുതിര്‍ന്ന നടിമാരെ (അമ്മമാരെ) സംഘടിപ്പിച്ചാണ് താന്‍ നൃത്തം ഒരുക്കിയതെന്നും, ആ അമ്മമാരുടെ കണ്ണീര് വീഴ്ത്തിയ നീനയ്ക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ശബ്ദരേഖയില്‍ പറയുന്നു. 

നീന കുറുപ്പ് എന്ത് വലിയ നടിയാണെന്നാണ് അവരുടെ ഭാവമെന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു. 'നിങ്ങള്‍ ചെയ്ത വേഷങ്ങള്‍ ചെയ്യാന്‍ ഇവിടെ ആയിരം പേരുണ്ട്. നിങ്ങള്‍ അഭിനയിച്ച് ബലിപ്പിച്ച എന്ത് വേഷമാണ് ഇവിടെയുള്ളത്?' എന്നാണ് ലക്ഷ്മി പ്രിയയുടെ ചോദ്യം. നീന കുറുപ്പിന് മലയാളം സംസാരിക്കാന്‍ അറിയില്ലെന്നും, ചേമ്പ് വിഴുങ്ങിയത് പോലെയാണ് സംസാരിക്കുന്നതെന്നും പരിഹസിക്കുന്നു. കൂടാതെ നീനയുടെ സൗന്ദര്യത്തേക്കാള്‍ തന്റെ അമ്മയ്ക്കാണ് സൗന്ദര്യമെന്നും, മനസ്സിനാണ് സൗന്ദര്യം വേണ്ടതെന്നും ലക്ഷ്മി പ്രിയ തുറന്നടിക്കുന്നു. അമ്മയുടെ തിരഞ്ഞെടുപ്പ് സമയത്ത് ലക്ഷ്മി പ്രിയയ്ക്ക് വോട്ട് ചെയ്യരുതെന്ന് നീന കുറുപ്പ് എല്ലാവരെയും വിളിച്ച് പറഞ്ഞിരുന്നുവെന്നും, അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ലക്ഷ്മി പ്രിയ വെളിപ്പെടുത്തുന്നു. 

പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് ചീത്ത വിളിക്കുന്ന നീനയുടെ സ്വഭാവം അമ്മ സംഘടനയുടെ അന്തസ്സ് കെടുത്തുന്നതാണെന്നും, ഇത് തുടര്‍ന്നാല്‍ സ്പോണ്‍സര്‍മാരെ പോലും കിട്ടില്ലെന്നും ലക്ഷ്മി പ്രിയ ഓര്‍മ്മിപ്പിക്കുന്നു. ഈ ശബ്ദരേഖയുടെ പേരില്‍ തനിക്കെതിരെ എന്ത് നടപടി എടുത്താലും തനിക്ക് ഒരു 'പുല്ലുമില്ല' (ഭയമില്ല) എന്ന വെല്ലുവിളിയോടെയാണ് ലക്ഷ്മി പ്രിയ വിശദീകരണം നടത്തുന്നത്.

neena kurups lakshmi priya fight

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES