ഗര്‍ഭിണിയായതുമുതല്‍ വിശേഷങ്ങളെല്ലാം മുടങ്ങാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്ന നടിയാണ് പ്രീത പ്രദീപ്. വിദേശത്തായിരുന്ന നടിയും ഭര്‍ത്താവും പ്രസവത്തോടനുബന്ധിച്ചാണ് നാട്ടിലേക്ക് എത്തിയത്. ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഗര്‍ഭിണിയായതു കൊണ്ടു തന്നെ, വീട്ടുകാര്‍ക്ക് അരികിലേക്ക് എത്തുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ, പ്രീത ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നത്. ഇന്നലെ വൈകിട്ടോടെ പ്രീതയെ ടാഗ് ചെയ്തുകൊണ്ട് ഭര്‍ത്താവ് വിവേക് തന്നെയാണ് ഈ വിശേഷം അറിയിച്ചിരിക്കുന്നത്. ആണ്‍കുഞ്ഞിനാണ് പ്രീത ജന്മം നല്‍കിയിരിക്കുന്നത്. സന്തോഷത്തോടെ തന്നെ കുടുംബം വരവേറ്റ കുഞ്ഞിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വൈകാതെ തന്നെ ആരാധകരിലേക്ക് എത്തുന്നതായിരിക്കും.
മൂന്നുമണി സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടിയാണ് പ്രീത പ്രദീപ്. അതിനു മുമ്പും അവതാരകയായും സിനിമകളിലും എല്ലാം അഭിനയിച്ചിരുന്ന പ്രീത മൂന്നുമണി സീരിയലിലും ശേഷം സ്റ്റാര്‍ മാജികിലുമെല്ലാം തിളങ്ങി നില്‍ക്കവേയാണ് വിവാഹിതയാകുന്നത്. നടിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് പ്രീതയും ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയി. തുടര്‍ന്ന് ആറുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ നടി ഗര്‍ഭിണിയാവുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രീത കഴിഞ്ഞ മാസം വയറ്റുപൊങ്കാല എന്ന ചടങ്ങ് നടത്തിയെങ്കില്‍ ദിവസങ്ങള്‍ക്കു മുമ്പ് കൈനിറയെ കുപ്പിവളകളിട്ട് നിറവയറിനു മുകളില്‍ മൈലാഞ്ചിയിട്ട് വളക്കാപ്പ് ആഘോഷവും നടത്തിയിരുന്നു.
വളക്കാപ്പിന് കൈനിറയെ മൈലാഞ്ചിയിടുന്ന പതിവ് ഉണ്ടെങ്കിലും വയറിനു മുകളില്‍ ആരും ഇടാറില്ല. എന്നാല്‍, വയറിനു മുകളില്‍ മൈലാഞ്ചിയിട്ടും വളക്കാപ്പ് ആഘോഷമാക്കിയതിനു പിന്നാലെയാണ് പ്രസവം നടന്നത്. 2019ല്‍ ആയിരുന്നു പ്രീതയുടെ വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന വിവേക് വി. നായരെയാണ് പ്രീതയെ വിവാഹം ചെയ്തത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം യുകെയില്‍ ആയിരുന്നു പ്രീതയുടെ താമസം. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രീത സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയത്. അന്ന് നിറകണ്ണുകളോടെ പ്രഗ്‌നന്‍സി ഡിറ്റക്ഷന്‍ സ്ട്രിപ്പ് പ്രേക്ഷകരെ കാണിക്കുന്ന പ്രീതയുടെ വീഡിയോ വൈറലായിരുന്നു. ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറുവരകള്‍ കണ്ടപ്പോള്‍. ആ പ്രഭാതം ലോകം ചെറുതായ പോലെ തോന്നി... മനസ് നിശ്ശബ്ദമായി... പെട്ടെന്നുള്ള സന്തോഷം കണ്ണുകള്‍ നനയിച്ചു. എല്ലാം ജഗദീശ്വരന്‍ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു.
ഞങ്ങള്‍ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു എന്നാണ് പ്രഗ്‌നന്‍സി റിവീല്‍ ചെയ്ത് പ്രീത കുറിച്ചത്. തുടര്‍ന്ന് നാട്ടിലെത്തിയ പ്രീത ഗര്‍ഭിണികള്‍ ചെയ്യാറുള്ള വയറ്റുപൊങ്കാല ചടങ്ങും ഏഴാം മാസത്തെ ചടങ്ങും ആഘോഷിച്ചിരുന്നു. സിംപിളായി നടന്ന ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോകളും ശ്രദ്ധ നേടുകയും ചെയ്തു. ഉള്ളില്‍ വളരുന്ന ചെറിയ ജീവന് വേണ്ടിയുള്ള ഒരു പവിത്രമായ ആഘോഷം... നിനക്കായി കാത്തിരിക്കുന്നു കുഞ്ഞിപാപ്പ... എന്ന ക്യാപ്ഷനോടെയാണ് വയറ്റുപൊങ്കാലയുടെ വിശേഷങ്ങള്‍ പ്രീത പങ്കുവെച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
പ്രസവം നാട്ടില്‍ മതിയെന്ന തീരുമാനത്തിന്റെ പുറത്താകാം പ്രീത യുകെയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. അടുത്ത മാസം കൂടി കഴിഞ്ഞാല്‍ പ്രീതയും വിവേകും കാത്തിരിക്കുന്ന കുഞ്ഞതിഥി എത്തുമെന്നാണ് വിവരം.